പങ്കജ് അദ്വാനി എന്ന വലിയ വേട്ടകാരന്‍

രഹാനെ ദി റിയല്‍ ഹീറോ
ടീം ഇന്ത്യ റിട്ടേണ്‍സ്

1985 ജൂലൈ 24 ന് ഇന്ത്യയിലെ പൂനെയിലെ ഒരു സിന്ധി കുടുംബത്തില്‍ ജനിച്ച ഒരു ബാലനോ അവന്റെ കുടുംബത്തില്‍ ഉള്ള ആരും കരുതിയിരുന്നില്ല ലോകത്തിന് മുന്നില്‍ അവന്‍ ഇന്ത്യയുടെ അഭിമാനം ആവുമെന്ന് ,താന്‍ ഏത് രംഗത്ത് ആണോ അവിടെ രാജാവ് ആകുമെന്ന്.. അവന്റെ പേര് “പങ്കജ് അദ്വാനി” ,അതുവരെ ക്രിക്കറ്റ്,ഫുട്ബോള്‍ എന്നിവയൊക്കെ നെഞ്ചോട് ചേര്‍ത്തു പിടിച്ച ഒരു രാജ്യത്തിന് സുപരിചിതം അല്ലാതിരുന്ന സ്‌നൂക്കർ എന്ന ശ്രദ്ധയും കൃത്യതയും ഒരുപോലെ വേണ്ട കളിയില്‍ ലോക ചാമ്പ്യന്‍ പട്ടം പലതവണ നേടി ഇന്ന് സ്‌നൂക്കർ ലോകത്തെ ഏറ്റവും മികച്ച താരം.. ബാംഗ്ലൂർ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ അദ്ദേഹം ശ്രീ ഭഗവാൻ മഹാവീർ ജെയിൻ കോളേജിൽ നിന്ന് കൊമേഴ്‌സിൽ നാലുവർഷത്തെ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി , പിന്നീട് സ്‌നൂക്കർ എന്ന കളിയോട് പങ്കജ് കാണിച്ച താത്പര്യം മനസിലാക്കിയ അരവിന്ദ് സാവൂര്‍ എന്ന മുന്‍ ദേശീയ സ്‌നൂക്കർ ചാമ്പ്യന്‍ ആണ് ശരിയായ ദിശ കാണിച്ചു കൊടുത്തത് എന്ന് പറയാം

തന്‍റെ പതിനൊന്നാം വയസില്‍ ദേശീയ തലത്തില്‍ ആദ്യ കിരീടം  നേടി വരവറിയിച്ച പങ്കജ് പിന്നീട് 2000,2001,2003 വര്‍ഷങ്ങളില്‍ ജൂനിയര്‍ ബില്യാർഡ്സ് കിരീടം നേടി വരാനിരിക്കുന്ന ഒരുപാട് കിരീടങള്‍ക്ക് മുമ്പുള്ള മെഡല്‍ വേട്ട തന്നെ നടത്തി ആ കാലത്ത് .വലിയ വേദികളില്‍ അദ്വാനിയുടെ പോരാട്ട മികവ് കണ്ട് തുടങ്ങിയത് 2003 നു ശേഷം ആണ്.പിന്നീട് 2005 ൽ ഒരേ സീസണിൽ ഹ്രസ്വവും ദൈർഘ്യമേറിയതുമായ ഐ‌ബി‌എസ്എഫ് കിരീടങ്ങൾ നേടുന്ന ആദ്യ കളിക്കാരനായി. 2008 ൽ അദ്ദേഹം വീണ്ടും ഈ നേട്ടം കൈവരിച്ചു. 2009 ൽ ലീഡ്സിൽ നടന്ന ഫൈനലിൽ മൈക്ക് റസ്സലിനെ തോൽപ്പിച്ച് ലോക പ്രൊഫഷണൽ ചാമ്പ്യനായി. 2014-19 മുതൽ  ഐ.ബി.എസ്.എഫ് ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. .തന്‍റെ 35 വയസിനുള്ളില്‍ 14 ലോക ബില്ല്യാർഡ്സ് കിരീടങ്ങൾ, 3 ലോക സ്നൂക്കർ കിരീടങ്ങൾ, 4 പ്രൊഫഷണൽ ബില്യാർഡ്സ് കിരീടങ്ങൾ, ഒരു ഏഷ്യൻ കിരീടം. ബില്യാർഡ്സ്, സ്നൂക്കർ എന്നിവയിൽ ഗ്രാൻഡ്സ്ലാം നേടിയിട്ടുണ്ട്. 2019 ൽ, സ്നൂക്കറിന്റെ എല്ലാ ഫോർമാറ്റുകളിലും (ആറ് ചുവപ്പും 15 ചുവപ്പും) ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്പുകൾ നേടിയ ഏക കളിക്കാരനായി. ബില്യാർഡുകളിലും സ്‌നൂക്കറിലും അദ്ദേഹം അങ്ങനെ ചെയ്യുന്നു. 2006 ലും 2010 ലും ഏഷ്യൻ ഗെയിംസിൽ രണ്ടുതവണ സ്വർണം നേടിയിട്ടുണ്ട്.

പരിശ്രമിക്കുക ,വിജയിക്കും വരെ പരിശ്രമിക്കുക ഇതാണ് പങ്കജ് പറയുന്നത്,2019 ല്‍ ആണ് ആദ്യമായി ഏഷ്യന്‍ സ്‌നൂക്കർ ചാമ്പ്യൻഷിപ്പ് നേടുന്നത് ,ഒരുപാട് തവണ ഫൈനലില്‍ പരാജയപ്പെട്ട് പോയ പങ്കജ് ആ  കിരീടം നേടാന്‍ ഒരുപാട് ആഗ്രഹിച്ചു,ഒടുവില്‍ അത് കിട്ടുകയും ചെയ്തു. ലോകത്തിന് മുന്നില്‍ നമ്മുടെ അഭിമാനം ആണ് പങ്കജ്. 2003 ൽ 18 വയസുകാരനെന്ന നിലയിൽ അദ്വാനി തന്റെ ആദ്യ ലോക കിരീടം നേടിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ലോകകപ്പ് മാത്രമേ നേടിയിട്ടുള്ളൂ. അതിനുശേഷം മറ്റ് കായിക ഇനങ്ങളിൽ മഹാന്മാർ വന്നിട്ടുണ്ട്, പക്ഷേ ഡസൻ ലോക കിരീടങ്ങൾ നേടിയ അദ്വാനി – തന്റെ ഇവന്റുകളിൽ നിത്യഹരിത നേട്ടക്കാരനായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!