നിശബ്ദ്ദനായ വേട്ടക്കാരന്‍

ടീം ഇന്ത്യ റിട്ടേണ്‍സ്
ഇനി ഇല്ല അതിർവരമ്പുകൾ

“വലിയ പ്രളയം വന്നാലും അഗ്നി വിഴുങ്ങി ലോകം മുഴുവൻ നശിച്ചാലും ചന്ദർപോൾ ഇപ്പോഴും ബാറ്റിംഗ് നടത്തുന്നുണ്ടാകാം ” ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ശിവനരൈൻ ചന്ദർ‌പോളിനെക്കുറിച്ച് ഇതിലും വലിയ ഒരു വിവരണം നല്കാൻ ആവില്ല അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഗയാനയിൽ ജനിച്ച ചന്ദർപോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 ലധികം റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദീർഘമായ കരിയർ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു. സച്ചിൻ തെണ്ടുൽക്കറിന്റെയും സനത് ജയസൂര്യയുടെയും കരിയറുകൾ മാത്രമാണ് ചന്ദർപോളിനെക്കാൾ നീണ്ടുപോയത്. അദ്ദേഹത്തിന്റെ പാരമ്പര്യേതര ബാറ്റിങ്ങ് ശൈലി (ഒരു കളിക്കാരനോ ഏതെങ്കിലും ക്രിക്കറ്റ് വിദഗ്ധനോ പഠിപ്പിക്കാത്ത രീതിയിൽ ഗെയിം കളിക്കുന്ന കുറച്ച് ബാറ്റ്സ്മാൻമാർ സ്വീകരിക്കുന്ന അതുല്യമായ കളിരീതികൾ, അത് ഒരിക്കലും ക്രിക്കറ്റ് പുസ്തകങ്ങളിൽ എഴുതിയിട്ടില്ല, ഇത്തരത്തിലുള്ള ബാറ്റ്സ്മാൻമാരെ അൺതോഡോക്സ് ബാറ്റ്സ്മാൻ എന്ന് വിളിക്കുന്നു )ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി ഇട ഉണ്ടാക്കി എങ്കിലും പിന്നീട് ഏവരും ആസ്വദിച്ചു. 1994 ൽ ഇംഗ്ലണ്ടിനെതിരെ 19 ആം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ വലിയ റൺസ് നേടാൻ കഴിയാത്തതിനാൽ ആദ്യകാലങ്ങളിൽ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.പരുക്കുകളാൽ നിരന്തരം വലയുകയും കൂടി ചെയ്തതോടെ 2000 ൽ കാലിൽ നിന്ന് ഒരു അസ്ഥി നീക്കം ചെയ്യുകയും ചെയ്തു. അന്നുമുതൽ അദ്ദേഹം തികച്ചും പുതിയ ആളാണെന്നതുപോലെയായിരുന്നു, ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചന്ദർപോളൾ ലോക ക്രിക്കറ്റിലെ മികച്ചവരുടെ നിരയിലേക്ക് ഉള്ള യാത്ര ആരംഭിച്ചു എന്ന് പറയാം.ചന്ദർപോൾ ക്രീസിൽ നിൽക്കുന്ന രീതി കണ്ട് അത് അക്കാലത്ത് ഞണ്ടുകളുടെ സാദ്യശ്യം പോലെ ഉപമിച്ചിരുന്നു. ബാളറുമാരെ വ്യക്തമായി കാണുവാനും അവരെ പഠിക്കുവാനും ഈ ശൈലി സഹായിച്ചതായി ചന്ദർപോൾ പറഞ്ഞിട്ടുണ്ട്


1974 ഓഗസ്റ്റ് 16 ന് ഗയാനയിലെ യൂണിറ്റി വില്ലേജിൽ ഇന്തോ-ഗയാനീസ് ദമ്പതികളായ കമ്രാജ്, ഉമാ ചന്ദർപോൾ എന്നിവരുടെ മകനായി ജനനം,ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള താത്പര്യം നിലനിർത്താൻ ചന്ദർപോളിനെ സഹായിച്ചത് അച്ഛൻ കമ്രാജ് എന്ന വലിയ ക്രിക്കറ്റ് ആരാധകൻ തന്നെയായിരുന്നു.അദ്ദേഹത്തിന്റെ പൂർവ്വികർ ഇന്ത്യയിൽ നിന്ന് വെസ്റ്റ് ഇൻഡീസിലേക്ക് മാറിയവരായിരുന്നു. എട്ടാമത്തെ വയസ്സിൽ, ചന്ദർപോൾ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു, മണിക്കൂറുകൾ ബാറ്റ് ചെയ്ത് കളിക്കുകയായിരുന്ന ചന്ദർപോൾ പിന്നീട് ലോകോത്തര താരമായിരുന്നപ്പോഴും അത് തുടർന്നു. വെസ്റ്റ് ഇന്റീസ് ടീമിലേക്കുള്ള പ്രവേശനം കഠിനമേറിയ ഒന്ന് തന്നെയായിരുന്നു, വലിയ റൺസ് കണ്ടെത്തുവാനും , വിക്കറ്റിനിടയിൽ ഉള്ള ഓട്ടത്തിനും ഏറെ വിഷമിച്ച ചന്ദർപോളിനെ സഹായിച്ചത് ‘രോഹൻ ഭോലാൽ കൻഹായ് ‘ എന്ന മുൻ വെസ്റ്റ് ഇന്റീസ് താരമായിരുന്നു. പിന്നീട് നീണ്ട 21 വർഷത്തെ കരിയറിൽ 164 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം കളിച്ചു – 11867 റൺസ് അദ്ദേഹം നേടി, ടെസ്റ്റ് ക്രിക്കറ്റിൽ 7 കളിക്കാർ മാത്രമാണ് അദ്ദേഹത്തെക്കാൾ കൂടുതൽ ഗോൾ നേടിയത്. 266 ഏകദിന നിന്ന് 41.7 ശരാശരിയിൽ 8778 റൺസ് നേടി. കളിയുടെ എല്ലാ ഫോർമാറ്റുകളിലും 41 സെഞ്ച്വറികളും 2 ഇരട്ട സെഞ്ച്വറികളും നേടി.ടെസ്റ്റിലും ഏകദിനത്തിലും കന്നി സെഞ്ച്വറികൾ നേടിയ 98-99 സീസണിലാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം എന്ന് പറയാം, ഓസീസിനെതിരെ 69 പന്തിൽ സെഞ്ച്വറി നേടിയ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഇന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ചറുറിയാണ്. 2016 ജനുവരി 23 നാണ് ശിവ് വിരമിച്ചത്. അതിന് ശേഷം അയാളെ പോലൊരു വിശ്വസ്ത താരത്തിനായുള്ള അന്വേഷണത്തിലാണ് ഇന്നും വെസ്റ്റ് ഇന്റീസ് ടീം


എല്ലാ കാലത്തും ടീമിന്റെ രക്ഷകൻ തന്നെയായിരുന്നു ചന്ദർപോൾ, വിക്കറ്റുകൾ കൊഴിയുമ്പോഴും ഒരറ്റത്ത് പിടിച്ച് നിന്ന് കളിക്കാൻ ചന്ദർപോളിനുള്ള കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. കരിയറിന്റെ അവസാനകാലം മോശം ഫോമും, മാനേജ്‌മെന്റുമായിട്ടുള്ള പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളും 2008 ൽ ഐ.സി സി യുടെ ഏറ്റവും മികച്ച താരവുമായ ചന്ദർപോൾ എന്ന താരം എന്നും ഓർമ്മിപ്പിക്കപ്പെടും. അയാൾ ഉണ്ടെങ്കിൽ അതൊരു ധൈര്യമായിരുന്നു, ക്രീസിൽ ഉണ്ടായിരുന്ന കാലത്ത് ക്രിക്കറ്റ് കണ്ട ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാൾ ….ശിവ് നീ എന്നും ഹീറോ ആണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!