ലബുഷൈൻ മികവിൽ ആദ്യ ദിനം ഓസ്ട്രേലിയക്ക് സ്വന്തം

നീലപ്പട കുതിക്കുകയാണ് കായിക ശക്തിയിലും ടെക്നോളജിയിലും
ഡൽഹിയെ തകർത്ത് കേരളത്തിന് മൂന്നാം ജയം

ഇന്ത്യ- ആസ്ട്രേലിയ നാലാം ടെസ്റ്റ് ഒന്നാം ദിവസം
ബ്രിസ്ബേൺ: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിന് ഇന്ന് തുടക്കമായി. ഇരു ടീമുകളും (1-1) ജയിച്ചു തുല്യമായതിനാൽ ഈ ടെസ്റ്റ് ജയിക്കുന്നവർക്ക് പരമ്പര ഉറപ്പിക്കാം സമനിലയിൽ കലാശിച്ചാലും ഇന്ത്യക്ക് ട്രോഫി നിലനിർത്താം. ടോസ് നഷ്ടപ്പെട്ട ഇന്ത്യ നിരവധി മാറ്റങ്ങളോടെയാണ് ബോളിങ്ങിനിറങ്ങിയത്. പരിക്കിന്റെ പിടിയിലായ വിഹാരിക്ക് പകരം മായങ്ക് അഗർവാൾ ഇറങ്ങിയപ്പോൾ, ജഡേജയ്ക്ക് പകരക്കാരനായി ആദ്യ ടെസ്റ്റ് കളിക്കാൻ വാഷിങ്ടൺ സുന്ദർ ഇറങ്ങി. അശ്വിന് പകരം ഷാർദുൽ ടാക്കുറും ഇറങ്ങിയപ്പോൾ, ഇന്ത്യയുടെ വണ്ടർ ബോയ് നടരാജനും ആദ്യ ടെസ്റ്റിന് അവസരം ലഭിച്ചു.     ബാറ്റിംങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം അത്ര മികച്ചതായില്ല. ഓപ്പണർമാരെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ പുതുമുഖ പേസ് നിര വീഴ്ത്തി. ഷാർദുൽ ടാക്കൂർ, മാർക്കസ് ഹാരിസ് (5(23)) -നെ പുറത്താക്കി തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, സിറാജ് വാർണർ 1(4) മടക്കി.


വീണ്ടുമൊരു സ്മിത്ത്- ലബുഷൈൻ കൂട്ട് കെട്ടിൽ ഓസ്ട്രേലിയ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വാഷിങ്ടൺ സുന്ദർ സ്മിത്തിനെ വീഴ്ത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി. അതിന് ശേഷം ലബുഷൈൻ മാത്യു വേയിഡിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർത്തതാണ് ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. 37 റൺസിൽ നില്ക്കുമ്പോൾ ഇന്ത്യ വിട്ട് കളഞ്ഞ ലബുഷൈൻ തന്റെ അഞ്ചാം ടെസ്സ് സെഞ്ച്വറി തികച്ചിട്ടാണ് ഔട്ടായത് 108(204).ഇരുവരെയും പുറത്താക്കി പാർട്ട്ണർഷിപ്പ് തകർത്ത് നടരാജൻ ഇന്ത്യക്ക് വലിയൊരു ബ്രേക്ക് ത്രൂ നല്കിയെങ്കിലും അത് മുതലാക്കാൻ പിന്നീട് ആയില്ല. ക്യാപ്റ്റൻ ടിം പെയ്നും ഗ്രീനും ചേർന്ന് വീണ്ടും ഇന്നിംഗ്സ് പടുത്തുയർത്തി, ഒന്നാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 274 എന്ന നിലയിലാണ്.തീർത്തും പരിചയസമ്പന്നമല്ലാത്ത ബോളിങ്ങ് നിരയുമായി ഇറങ്ങിയ ഇന്ത്യക്ക് വീണ്ടും ഒരു കനത്ത തിരിച്ചടിയായി സൈനിയുടെ പരിക്ക് മാറിയേക്കും. സൈനി ഇനി തുടർന്ന് കളിക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല.കളിക്കാൻ കഴിയാത്ത പക്ഷം ഇന്ത്യയുടെ പേസ്നിര കൂടുതൽ ദുർബലമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!