വിരസം ഈ ക്ലാസിക്ക് പോരാട്ടം

ഡൽഹിയെ തകർത്ത് കേരളത്തിന് മൂന്നാം ജയം
ചരിത്രം വഴിമാറി ഈ പകരക്കാരുടെ മുന്നിൽ
തീർത്തും നിരാശജനകമായ 90 മിനുട്ടുകളാണ് ചാമ്പ്യൻമാരുടെ പോരാട്ടമായ മഞ്ചെസ്റ്റർ യുണൈറ്റഡ്, ലിവെർപൂൾ മത്സരം(Man U-0, LIV- 0) കാഴ്ചവച്ചത്. പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള ഏട്ടുമുറ്റലിൽ പ്രതീക്ഷ വാനോളം ഉയർന്നിരുന്നു. അന്ഫീൽഡിൽ നടന്ന മത്സരമായതിനാൽ ലിവെർപൂൾ ജയിക്കുമെന്ന പ്രവചനങ്ങൾ അപ്രസക്തമാക്കിക്കൊണ്ട് മാഞ്ചെസ്റ്റർ യുണൈറ്റഡ് തീർത്ത പ്രതിരോധ കോട്ട ഉറച്ചുനിന്നു.പരിക്കുകൾ അലട്ടുന്ന ലിവെർപൂൾ ഡിഫെൻസ് ലൈനിൽ ഇന്ന് കളിക്കേണ്ടി വന്നത് മിഡ് ഫീൽഡർ, ക്യാപ്റ്റൻ ഹെൻഡേഴ്സൺ ആണ്.ലിവെർപൂൾ പരിക്കുകളുടെ ആഘാതം വ്യക്തമാക്കുന്ന ഒരു തീരുമാനം ആയിരുന്നു അത്‌.

തീയാഗോയും ഷാക്കിരിയും വൈജ്നാൾഡവും  മിഡ്ഫീൽഡിൽ അണിനിരന്നെങ്കിലും  കാര്യമായ അവസരങ്ങൾ ഉണ്ടാക്കാൻ, കൃത്യമായ ഡിഫെൻസീവ് ഗെയിം പ്ലാനോടെ കളിച്ച മാഞ്ചെസ്റ്റർ അനുവദിച്ചില്ല. കൌണ്ടർ അറ്റാക്കിങ്ങിലൂടെ മികച്ച കുറച്ചു അവസരങ്ങൾ സൃഷ്ടിക്കാനും അവർക്കു സാധിച്ചു.
ഫാബിൻഹോയും തിയാഗോയും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും മുർച്ചയില്ലാതെ പോയ അക്രമണങ്ങൾ ലിവെർപൂളിന് ഗുണം ചെയ്‌തില്ല. സലാഹ് മാനെ ഫിർമിനോ ത്രയത്തിന് കാര്യമായ അവസരങ്ങൾ ഒന്നും നൽകാതെ പൂട്ടിയ യുണൈറ്റഡ് ഡിഫെൻസ് മാത്സരത്തിലുടനീളം മികച്ചു നിന്നു. അലിസ്സന്റെ കുറച്ചു മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ യുണൈറ്റഡ് ഒരു അട്ടിമറി മണത്തിരുന്നു.

അടുപ്പിച്ചു മൂന്നാമത്തെ കളി ലിവെർപൂൾ സ്കോർ ചെയ്യാതെ ഇരിക്കുന്നത് 2005 നു ശേഷം ആദ്യമായാണ്. പരിക്കുകളും ഫോം ഇല്ലായ്മയും അലട്ടുന്ന മുൻ ചാമ്പ്യന്മാർക് വെല്ലുവിളിയായി മാഞ്ചെസ്റ്റർ യൂണിറ്റഡ് ഇന്റെ ഉദയമാണ് ഇന്നത്തെ മത്സരം അടിവര ഇടുന്നത്.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!