ചരിത്രം വഴിമാറി ഈ പകരക്കാരുടെ മുന്നിൽ

വിരസം ഈ ക്ലാസിക്ക് പോരാട്ടം
ചരിത്രമെഴുതി എഴുതി ടീം ഇന്ത്യ.ഗാബയിൽ ത്രസിപ്പിക്കുന്ന വിജയം.

Once upon a time, a bunch of rookies, with no expectations on them, were given a free reign, weaved magic, achieved the unthinkable, and etched their names into history.

“നിങ്ങൾ അടുത്ത ടെസ്റ്റിന് ഗബ്ബയിലേക്ക് വരൂ, അത് നിങ്ങളുടെ അവസാത്തെ മത്സരം ആയിരിക്കും”. സ്ലെഡ്ജിങ്ങിനു പേരുകേട്ട ഓസ്ട്രേലിയൻ ടീമിന്റെ നായകൻ ടിം പെയ്ൻ സിഡ്നിയിലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം അശ്വിനെ പ്രകോപിപ്പിക്കാൻ പറഞ്ഞ വാക്കുകൾക്ക്, പതിവ് സ്ലെഡ്ജിങ്ങിന്റെ ധ്വനി അല്ലായിരുന്നു. തങ്ങളുടെ ഏറ്റവും ഉറച്ച കോട്ടയായ ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തിൽ അവസാന ടെസ്റ്റ്‌ വിജയിച്ച് ബോർഡർ-ഗാവസ്‌കർ ട്രോഫി തിരിച്ചു പിടിക്കുമെന്ന് ഓസിസ് ക്യാപ്റ്റൻ നൂറു ശതമാനം ആത്മവിശ്വാസത്തിൽ ആയിരുന്നു. ഗബ്ബ – കഴിഞ്ഞ 32 വർഷമായി തോൽവിയറിയാതെ കങ്കാരുക്കൾ പടയോട്ടം തുടരുന്ന ഗ്രൗണ്ട്.അവിടേക്ക് നിർണായക മത്സരത്തിനിറങ്ങിയ, ജഡേജയും അശ്വിനും ബുമ്രയും വിഹാരിയും ഇല്ലാതെ ഇറങ്ങുന്ന ടീം ഇന്ത്യയെ തങ്ങൾ തോൽപ്പിക്കുമെന്ന കാര്യം പെയ്നും കൂട്ടർക്കും കോൺഫിഡൻസ മാത്രമല്ല അഹങ്കാരം തന്നെ ആയിരുന്നു. 
ഒന്നാം ഇന്നിങ്സിൽ ലാബുഷാനെ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഓസീസിന് മികച്ച ടോട്ടൽ, മറുപടിയിൽ മധ്യനിര തകർന്നപ്പോൾ രക്ഷകരായി അരങ്ങേറ്റക്കാരായ ശാർദൂലും വാഷിങ്‌ടൻ സുന്ദറും. പ്രധാന ബൗളേഴ്‌സ് പരിക്കേറ്റ് മടങ്ങിയപ്പോൾ, രണ്ട് രാജ്യാന്തര മത്സരങ്ങളുടെ പരിചയം മാത്രമുള്ള മുഹമ്മദ്‌ സിറാജ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത് കടുത്ത സമ്മർദ്ദവും വംശീയ അധിക്ഷേപവും അതിജീവിച്ച്. വെറും 13 വിക്കറ്റിന്റെയും 3 കളികളുടെയും പരിചയമുള്ള തുടക്കക്കാരെ വെച്ച് ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ 660 റൺസിന് 20 വിക്കെറ്റും എടുക്കുക, ബാറ്റ്സ്മാന്റെ ശരീരം ലക്ഷ്യം വെച്ച ഷോർട് ബോളുകൾ അതിജീവിച്ച്, മഴ പെയ്താൽ മാത്രം തോൽക്കാതെ രക്ഷപ്പെടാമെന്ന് എല്ലാരും പറഞ്ഞ കളി കൗണ്ടർ അറ്റാക്ക് ചെയ്ത് ജയിപ്പിക്കുക. അതും ഓസ്ട്രേലിയയുടെ സ്വകാര്യ അഹങ്കാരമായ ഗാബ്ബയിലെ കോട്ടയിൽ. ഓരോ സെഷനിലും അപ്രതീക്ഷിതമായ പുതിയ താരോദയങ്ങൾ.. ഗിൽ, സുന്ദർ, താക്കൂർ, സിറാജ്, പൂജാര, പന്ത്.. ടെസ്റ്റ്‌ ക്രിക്കറ്റിനു ചരമഗീതം എഴുതിയവർ വരെ അവസാന പന്ത് വരെ കളി കണ്ടിട്ടുണ്ടെങ്കിൽ, ഇത് ടീം ഇന്ത്യയുടെ മാത്രമല്ല, ക്രിക്കറ്റിന്റെ തന്നെ വീണ്ടെടുപ്പാണ്. നെറ്റ്സിൽ പന്തെറിയാൻ വന്നവർ വരെ മാച്ച് വിന്നേഴ്സ് ആവുന്ന മാജിക്.‌എല്ലാറ്റിലുമുപരി 36ന് പുറത്തായി നാണം കെട്ടു തോറ്റപ്പോ വാഷൗട്ട് ആകുമെന്ന് തന്നെ പല പ്രമുഖരും വിധിയെഴുതിയൊരു സീരീസ് പിടിച്ചെടുക്കുക. 

We have witnessed one of the greatest test matches ever in Cricket history. And one of the greatest series too.   ചാമ്പ്യൻ ടീം, ചാമ്പ്യൻ ആറ്റിട്യൂട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!