ചരിത്രമെഴുതി എഴുതി ടീം ഇന്ത്യ.ഗാബയിൽ ത്രസിപ്പിക്കുന്ന വിജയം.

ചരിത്രം വഴിമാറി ഈ പകരക്കാരുടെ മുന്നിൽ
അത്ലെറ്റിക് ബിൽബാവോ; ഫുട്ബോളും വംശിയതയും 

ഗാബ (ബ്രിസ്ബൻ) : ടെസ്റ്റ് ക്രിക്കറ്റിൻ്റെ വശ്യമായ സൗന്ദര്യം , ഒടുവിൽ t20 ക്രിക്കറ്റിൻ്റെ ആവേശത്തിലേക്ക് വഴിമാറിയപ്പോൾ ഗാബ ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരു ഇന്ത്യൻ വിജയഗാഥയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.97 ഓവറിലെ ലെ അവസാന പന്ത് ബൗണ്ടറി ലൈൻ തൊടുമ്പോൾ ആവേശചരിത്രമെഴുതി എഴുതി ടീം ഇന്ത്യ.ഗാബയിൽ ത്രസിപ്പിക്കുന്ന വിജയം.
ത്തിൻ്റെ കൊടുമുടിയിൽ ആയിരുന്നു ഓരോ ക്രിക്കറ്റ് ആരാധകനും. മുഹമ്മദ് സിറാജിൻ്റെ അഞ്ച് വിക്കറ്റ് പ്രകടനവും, ശേഷം റിഷഭ് പന്തിൻ്റെയും ശുഭമാൻ ഗില്ലിൻ്റെയും അർധ സെഞ്ച്വറിയുടെയും മികവിൽ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 329 എന്ന കൂറ്റൻ വിജയലക്ഷ്യം മൂന്ന് ഓവർ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.അവിശ്വസനീയമായ ഈ വിജയം ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും എന്നും മനസ്സിൽ സൂക്ഷിക്കും എന്ന് ഉറപ്പ്.

സിഡ്നിയിലെ മൂന്നാം ടെസ്റ്റിൽ ടീം ഇന്ത്യയെ “ഗാബ യിലേക് വരൂ അവിടെ കാണാം” എന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞത് 32 വർഷമായി ആ മൈതാനത്ത് തങ്ങൾ തോറ്റിട്ടില്ല എന്ന ആത്മവിശ്വാസം കൊണ്ട് തന്നെ ആവണം. എന്നാൽ എന്നാൽ ചരിത്രങ്ങൾ എല്ലാം ഈ ടീം ഇന്ത്യക്ക് മുന്നിൽ വഴി മാറുന്ന കാഴ്ചയാണ് ആണ് ഈ സീരീസിൽ ഉടനീളം നമ്മൾ കണ്ടത് ഗാബയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ടി.നടരാജനും വാഷിംഗ്ടൺ സുന്ദറും അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ആകെ ഇന്ത്യൻ ബോളിങ് നിരയിൽ പരിചയ സമ്പന്നൻ മൂന്ന് ടെസ്റ്റ് കളിച്ച സിറാജ് മാത്രമായിരുന്നു. എന്നിട്ടും പുതുമുഖക്കാരുടെ ഈ ടീം ഇന്ത്യ വാക്കുകൾക്ക് അതീതമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 369 റൺസിൽ മടക്കി അയച്ച ഇന്ത്യക്ക് പക്ഷേ മറുപടി ബാറ്റിങ്ങിൽ പതറി. തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി മറ്റൊരു തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ താങ്ങി നിർത്തിയത് പുതുമുഖക്കാരായ ശർദൂൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ്. ഓസ്ട്രേലിയയുടെ ലോകോത്തര ബോളിംഗ് നിരയ്ക്ക് എതിരെ അർദ്ധസെഞ്ചുറി കുറിച്ച് ഇരുവരും വരും ഇന്ത്യൻ പോരാട്ടവീര്യത്തിന് ഉദാഹരണങ്ങളാണ്. ഒടുവിൽ 33 റൺസ് ലീഡ് വഴങ്ങി ഇന്ത്യ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിക്കുമ്പോഴും തുടർന്ന് മൂന്നാംദിനം ഓസ്ട്രേലിയ ബാറ്റിംഗ് തുടർന്നപ്പോഴും വിജയ സാധ്യത കങ്കാരുപ്പടയ്ക്ക് തന്നെയായിരുന്നു.


എന്നാൽ നാലാം ദിനം അഞ്ചു വിക്കറ്റെടുത്ത സിറാജും നാല് വിക്കറ്റ് വീഴ്ത്തിയ ശർദൂൽ താക്കൂറും ചേർന്ന് മത്സരം വീണ്ടും ഇന്ത്യക്ക് കൂടി പ്രതീക്ഷ നൽകുന്ന തലത്തിലേക്ക് എത്തിച്ചിരുന്നു.ഒടുവിൽ 234 റൺസിൽ ഓൾഔട്ടായി ഓസ്ട്രേലിയ ഇന്ത്യക്ക് മുൻപിൽ നാലാം ഇന്നിംഗ്സ് വിജയലക്ഷ്യവുമായി നൽകിയ 328 റൺസ് ഏറെക്കുറെ അപ്രാപ്യമായ ഒന്നായിരുന്നു. ഗാബ ക്രിക്കറ്റ് മൈതാനത്തിൻ്റെ ചരിത്രത്തിൽ ഇന്നേവരെ നാലാം ഇന്നിംഗ്സിൽ 300 റൺസ് പിന്തുടർന്ന് ആരും വിജയിച്ചിട്ടില്ല എന്നതും ഇന്ത്യയ്ക്ക് തിരിച്ചടി ആയിരുന്നു. എന്നാൽ ചരിത്രം തിരുത്തി എഴുതാൻ ഉറപ്പിച്ച ഈ ടീമിനു മുൻപിൽ ഒരു ലക്ഷവും അപ്രാപ്യമായിരുന്നില്ല.
ഓപ്പണർ ശുഭ്മാൻ ഗിൽ 91 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ മികച്ച പ്രതിരോധം തീർത്തു പതിവുപോലെ പൂജാര വിക്കറ്റ് കാത്തു.114 റൺസ് പാർട്ട്നർഷിപ്പിൽ ആ സഖ്യം ഇന്ത്യയെ ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള അടിത്തറപാകി.പിന്നീട് വന്ന ക്യാപ്റ്റൻ രഹാനെ അതിവേഗം റൺസ് കണ്ടെത്തി ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു. ശേഷം ഋഷഭ് പന്ത് പൂജാരയ്ക്ക് ഒപ്പം ഇന്ത്യയെ മുന്നോട്ടു നയിച്ചു. എന്നാൽ പൂജാരയും മായങ്ക് അഗർവാളുംഅടുത്തടുത്ത സമയങ്ങളിൽ മടങ്ങിയതോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിൻ്റെ ചുമലിലായി ഇന്ത്യൻ പ്രതീക്ഷ മുഴുവനും. അഞ്ചാമനായി ഇറങ്ങിയ പന്ത് ആക്രമണവും പ്രതിരോധവും ഒരേപോലെ നടത്തിയപ്പോൾ ഓസ്ട്രേലിയയുടെ ലോകോത്തര ബോളിങ് നിര ഉത്തരമില്ലാതെ വലഞ്ഞു. 
ഒരു ടെസ്റ്റ് ക്രിക്കറ്റിൻ്റെ മനോഹാരിതയും ഒപ്പം അനിശ്ചിതത്വം ആവേശവും എല്ലാം ചേർന്നതായിരുന്നു നാലാം ഇന്നിംഗ്സിൽ ഇന്ത്യയുടെ പോരാട്ടം. ഒരു ഘട്ടത്തിൽ അവസാന 20 ഓവറിൽ ജയിക്കാൻ 101 റൺസ് എന്ന നിലയിലേക്ക് എത്തിയിരുന്ന മത്സരം ആവേശകരമായ ബാറ്റിംഗിലൂടെ ഇന്ത്യയുടെ വരുതിയിലാക്കിയ ഋഷഭ് പന്ത് കളി അവസാനിക്കാൻ മൂന്നോവർ ബാക്കിനിർത്തി 96 ഓവറിൻ്റെ അവസാന പന്ത് ബൗണ്ടറി കടത്തി ഇന്ത്യയെ വിജയ തീരം അടുപ്പിക്കുംമ്പോൾ ഓരോ ക്രിക്കറ്റ് ആരാധകനും ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയിരുന്നു. 
ബാറ്റിങ്ങിലും ബോളിങ്ങിലും പുതുമുഖങ്ങൾ തിളങ്ങിയ ഈ പരമ്പരയുടെ അവസാന മത്സരത്തിലും തിളങ്ങിയത് അത് പുതുമുഖങ്ങൾ തന്നെയാണ്. അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് സിറാജും അർധസെഞ്ചുറി കുറിച്ച് ശുഭ്മാൻ ഗിൽ. കൂടെ ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനം കാഴ്ച വച്ച ശർദൂൽ ടാകൂർ, വാഷിംഗ്ടൺ സുന്ദർ, T നടരാജൻ എന്നിവരും ത്രസിപ്പിക്കുന്ന ഈ ഇന്ത്യൻ വിജയത്തിന് സംഭാവന നൽകി. ഒരുപക്ഷേ ഗാബായിലെ ഈ വിജയം ഇന്ത്യ യുടെ ശോഭനമായ ഒരു ഭാവിയുടെ ഉദയം കൂടിയാണെന്ന് ഈ പുതുമുഖങ്ങൾ തെളിയിച്ചു. ഒരിക്കൽ കൂടി തൻ്റെ മികവ് തെളിയിച്ച ക്യാപ്റ്റൻ രഹാനെയും എടുത്ത് പറയാതെ പറ്റില്ല. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ പട്ടികയിൽ വീണ്ടും ഇന്ത്യൻ ടീം ഒന്നാമതെത്തി.


അഡ്ലയ്ഡിലെ തകർച്ചയോടെ സർവ്വരും എഴുതിത്തള്ളിയ ഒരു ടീം, പ്രധാനപ്പെട്ട 8 താരങ്ങൾ കളിക്കാതിരുന്ന ഒരു ടീം. പരിചയ സമ്പന്നരായ ഒരാൾ പോലും ബൗൾ ചെയ്യാൻ ഇല്ലാതിരുന്ന ഒരു ടീം. പുതുമുഖങ്ങൾ ആയ ഒരു കൂട്ടം ചെറുപ്പക്കാർ ലോകോത്തര നിലവാരത്തിലുള്ള ബൗളിംഗ് നിരയെ അവരുടെ നാട്ടിൽ നിലംപരിശാക്കി എങ്കിൽ. പോരാട്ട വീര്യത്തിനു ഇനി പേര് ഇന്ത്യ എന്നല്ലാതെ മറ്റെന്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!