കാണികളുടെ മനസ്സിൽ ഓരോ നിമിഷവും പിരിമുറുക്കം ഉണ്ടാക്കുന്ന ഗെയിമാണ് ബാസ്കെറ്റ്ബാൾ .അവസാന സെക്കൻഡ് പോലും അതിനിർണായകമായ ഗെയിമിൽ പിറന്ന വിജയച്ചിരിയുടെയും ,കണ്ണുനീരിന്റെയും ബാസ്കെറ്റ്ബാൾ കഥകൾ ഒരുപാട് ഉണ്ട് . എന്നാൽ ബാസ്കറ്റ്ബോളിനെയും, ക്രിക്കറ്റിനെയും ഏറെ സ്നേഹിച്ച ഫാദർ ആൻറണി കാഞ്ഞിരത്തിങ്കലിനെ സംമ്പന്ധിച്ച് കളത്തിന് പുറത്ത് നടത്തിയ ദിനരാത്രങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത സെന്റ്. എഫ്രേംസ് സ്പോർട്സ് അക്കാദമി എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായി ഇന്ന് നിൽക്കുമ്പോൾ അവിടെ ചരിത്രം പിറവിയെടുത്ത് കഴിഞ്ഞു.
” ചില ആളുകൾ അത് സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നു, ചിലർ അത് സംഭവിക്കുമെന്ന് ആഗ്രഹിക്കുന്നു, മറ്റുള്ളവർ അത് നേടിയെടുക്കുന്നു” ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ പറഞ്ഞ ഈ വാക്കുകൾ പോലെ പലരും ഒരു അക്കാദമി എന്ന സ്വപ്നം കണ്ടുതുടങ്ങിയ സമയത്ത് ആൻറണി അച്ചന്റെ നേതൃത്വത്തിൽ അത് നേടിയെടുക്കുന്നു. പരിശുദ്ധ ചാവറ പിതാവിന്റെ പാദസ്പർശമേറ്റ് അനുഗ്രഹങ്ങളാൽ നിറഞ്ഞ മാന്നാനം മണ്ണിൽ ഒരുപാട് തലമുറയ്ക്ക് അറിവിന്റെ വെളിച്ചം കൊടുത്ത സെന്റ് .എഫ്രേംസ് സ്കൂളുമായി ബന്ധപ്പെട്ട് വളരെ വർഷങ്ങളുടെ ശ്രമഫലത്തിൽ ഉദിച്ച ആശയമായിരുന്നു സ്പോർട്സ് അക്കാദമി. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ബാസ്കറ്റ്ബോൾ പരിശീലനം നൽകി തുടങ്ങി, അക്കാദമിയുടെ തുടക്കകാലം സ്ക്കൂളിനോട് ചേർന്നുള്ള ബോർഡിംഗിലായിരുന്നു
സാധരണയായി സ്പോർട്സിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന രീതിയിൽ നിന്നും വിഭിന്നമായി ക്ലാസിൽ പഠനത്തിലും, എ.പ്ലസുകൾ നേടുന്ന കാര്യത്തിലും ഇവിടുത്തെ വിദ്യാർത്ഥികൾ മുമ്പിലാണെന്നതിനാൽ തന്നെ മാതാപിതാക്കന്മാരുടെ സ്വപ്നമാണ് ഈ അക്കാദമി. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ചെറുപ്പകാലത്ത് വിദ്യാർത്ഥികൾക്ക് കൊടുക്കേണ്ട ചിട്ടയായ പരിശീലനം വഴി ഭാവിയിലെ വലിയ താരങ്ങളെ കണ്ടെത്തുക എന്ന വിദേശ രീതി തന്നെയാണ് അക്കാദമിയും പിന്തുടരുന്നത്, വിദ്യാർത്ഥികളുടെ പരിശീലക ചുമതലകൾ വഹിക്കുന്നതും ഏറ്റവും മികച്ചവർ തന്നെയാണ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ കെ എം പ്രേംകുമാറും, പരിശീലക രംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച അജി തോമസും നേതൃത്വം കൊടുക്കുന്ന ചിട്ടയായ പരിശീലനം കാരണം എഫ്രേംസ് ബാസ്കറ്റ്ബോൾ ടീമിന് എതിരാളികളെ ഇല്ല എന്ന് പറയാം, .സംസ്ഥാനത്തിന് അകത്തും, പുറത്തും പങ്കെടുക്കുന്ന എല്ലാം ടൂർണമെന്റുകളിലും ജയിക്കുന്ന ടീം കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് നൽക്കുന്ന പ്രാധാന്യം ഒരു സൂപ്പർ താരത്തെ മാത്രം ആശ്രയിക്കാതെ സംഘമായി കളിക്കുവാൻ ടീമിനെ സഹായിക്കുന്നു
മഹത്തായ ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡിന്റെ സ്വപ്നസംഘത്തെ “ഗാലക്റ്റിക്കാസ് ” എന്ന് വിളിച്ചിരുന്നു, എഫ്രേംസ് ടീം തങ്ങളുടെ കളിമികവിൽ ഏത് സ്ക്കൂളും മോഹിക്കുന്ന നക്ഷത്രക്കൂട്ടമായി മാറുന്നു. ദേശീയ, അന്തർദേശീയ താരങ്ങളുടെ ഒരു സംഘം തന്നെ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളുടെ നിരയിൽ ഉണ്ട്. അഖിൽ മാത്യു സണ്ണി, മുഹമ്മദ് ഷിറാസ് , ജെറോം പ്രിൻസ് തുടങ്ങിയ ഇന്ത്യൻ താരങ്ങളും ജേക്കബ് ജയിമോൻ, റോബിൻ എസ് ഓരത്ത്, സുഗീത് എസ് നാഥ്, ആരോൺ ബ്ലസൻ ,അഭിനവ് സി.കെ എന്നിങ്ങനെ പ്രശസ്തരായ താരങ്ങളുടെ ഒരു നീണ്ട നിര എഫ്രേംസിൽ നിന്നും വന്നവരാണ്.
രണ്ടാം ഇന്നിംഗ്സ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയോടെ തിളങ്ങിയ മുഹമ്മദ് അസ്റുദിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ അവിടെയും എഫ്രേംസ് അക്കാദമിയുടെ പ്രാധാന്യം ആളുകൾ അറിഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തിൽ 2009-ൽ ആരംഭിച്ച ക്രിക്കറ്റ് അക്കാദമിയിൽ നിന്നുമാണ് അസ്റുദിൻ തന്റെ വലിയ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചത് . രഞ്ജി താരം സിജോമോൻ ജോസഫ് , അണ്ടർ 19 താരം ആൽബിൻ ബിനു, വയനാടുകാരൻ അജ്നാസ് എന്നിവരെല്ലാം അക്കാദമിയുടെ അഭിമാനമായ താരങ്ങളാണ്. പെൺകുട്ടികളൾക്കും അക്കാദമിയിൽ പരിശീലനം നല്കുന്നുണ്ട്. പരിശീലക രംഗത്ത് വർഷങ്ങളുടെ മുൻപരിചയമുള്ള ജിതിൻ ഫ്രാൻസിസും, അരുൺ കുമാറും എൻ. ബിയും നേതൃത്വം നല്കുന്ന പരിശീലനത്തിൽ കുട്ടികൾ അടിസ്ഥാന പാഠങ്ങൾ പഠിക്കുന്നത്.വനിതാ പരിശീലക ജിനി ജോമോനാണ് മികച്ച ആധുനിക ഉപകരണങ്ങളുടെയും സൗഖര്യങ്ങളുടെയും സഹായത്തിൽ പഠിക്കുമ്പോൾ അവരിലെ മികവ് വർദ്ധിക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നല്കി വരുന്ന വലിയ പിന്തുണ വളർച്ചയ്ക്ക് സഹായമാകുന്നുണ്ടെന്ന് കോച്ച് ജിതിൻ ഫ്രാൻസിസ് പറയുന്നു.
സൂപ്പർ താരങ്ങൾ
മുഹമ്മദ് അസ്റുദീൻ
ഇന്ത്യന്‍ ക്രിക്കറ്റിന് ഹൈദരാബാദ് ഒരു മുഹമ്മദ് അസ്ഹറുദ്ദീനെ സമ്മാനിച്ചു. രണ്ടാമത്തെ മുഹമ്മദ് അസ്ഹറുദ്ദീനെ സമ്മാനിക്കുന്നത് കേരളക്കരയിലെ കാസര്‍കോട് ദേശമാണ്. അതേ, തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള ജഴ്‌സിയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടി20 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മുംബൈക്കെതരെ 54 പന്തുകളില്‍ പുറത്താകാതെ 137 റണ്‍സാണ് കേരള അസ്ഹര്‍ അടിച്ച് കൂട്ടിയത്. അക്കാദമിയിൽ വന്ന കാലം മുതൽ മികച്ച കളിമികവ് പുലർത്തിയ അസ്റുദിൻ അദ്ധ്വാനത്തിലൂടെ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു
ജെറോം പ്രിൻസ്
ഭാവി ഇന്ത്യൻ വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന താരം. കളിക്കളത്തിലെ വേഗതയേറിയ നീക്കങ്ങളും ,ഡ്രിബ്ലിംഗ് മികവും, ഷൂട്ടിങ്ങ് മികവും ഒക്കെ ചേരുമ്പോൾ ഒരു കംപ്ലീറ്റ് താരം ആകുന്നു.യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി കളിക്കാൻ സാധിച്ചത് കളിജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നു. നിലവിൽ ചങ്ങനാശേരി എസ് ബി കോളേജ് ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥി.
അക്കാദമി സന്ദർശിച്ച പ്രമുഖർ
1 )സന്ദീപ് പാട്ടീൽ (മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം)
2) എബി കുരുവിള (മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം)
3) ടിനു യോഹനാൻ (മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം )
4) സി.വി സണ്ണി (മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം)
4) കെ എൻ അനന്തപദ്മനാഭൻ (മുൻ കേരള ക്രിക്കറ്റ് താരം )
5) ബേസിൽ തമ്പി ( ഇന്ത്യൻ ക്രിക്കറ്റ് താരം)
6 ) വിഷ്ണു വിനോദ് ( ഇന്ത്യൻ ക്രിക്കറ്റ് താരം)
ഈ അക്കാദമി ചരിത്രം സൃഷ്ട്ടിച്ച് മുന്നേറുമ്പോൾ ഇവിടെ പഠിച്ചിറങ്ങിയ അനേകം കായികതാരങ്ങൾ ഒരേ സ്വരത്തിൽ പറയും ” ഞങ്ങൾ ഒരു സംഘമാണ് , ഞങ്ങൾ ഇനിയും വിജയങ്ങൾ നേടും….
3 Comments
Thankyou Jose for giving such a good information of the accadamy.
Such a profound academy .. congratulations.. Needs more publicity as many people donot know about this
Well written