തുടക്കകാലം
തങ്ങളുടെ നാട്ടിലെ പള്ളി സ്പോൺസർ ചെയ്യുന്ന ടീമിനോട് അവിടുത്തെ അധികാരി മോശമായ പെരുമാറിയതിൽ അസന്തുഷ്ടരായ പതിനെട്ട് യുവാക്കളാണ് 1909 ൽ ബോറുസിയ ഡോർട്മണ്ട് സ്ഥാപിക്കുന്നത്. പഴയ പ്രഷ്യയുടെ ലാറ്റിൻ പരിഭാഷയാണ് “ബോറുസിയ ” എന്ന പേര് -, എന്നാൽ ക്ലബിന്റെ പേര് ഡോർട്മുണ്ടിലെ മദ്യ വിൽപ്പനശാലയിൽ നിന്നാണ് ക്ലബിന്റെ പേര് വരുന്നത്. സാമ്പത്തികമായി ഉന്നതി അവശകാശപെടുവാൻ ഇല്ലാതിരുന്ന ക്ലബിന്റെ വളർച്ചയും പതുക്കെയായിരുന്നു.
പിന്നീട് ക്ലബിന്റെ കടങ്ങൾ ഒക്കെ തീർന്ന് പതുക്കെ മികച്ച താരങ്ങള ടീമിൽ എത്തിച്ച് തുടങ്ങിയ ക്ലബിലേക്ക് ആദ്യ ദേശീയ കിരീടം എത്തുന്നത് 1956-ൽ ആണ് പിന്നീട് 1957 ലും നേട്ടം ആവർത്തിച്ച ക്ലബിനെ സംമ്പന്ധിച്ച് ഏറ്റവും മികച്ച വർഷം 1960 കളായിരുന്നു എന്ന് പറയാം.അവസാനമായി നടന്ന ജർമ്മൻ ദേശീയ ചാമ്പ്യൻഷിപ്പ് (1963) നേടിയതിലൂടെ സ്വയം തെളിയിച്ച ഡോർട്മണ്ട് പുതുതായി രൂപംകൊണ്ട ബുണ്ടസ്ലിഗയിൽ കളിക്കാൻ ക്ഷണിച്ച പതിനാറ് ക്ലബ്ബുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1965 ൽ ഡി.എഫ്.ബി (ജർമ്മൻ നോക്കൗട്ട് ഫുട്ബോൾ കപ്പ് ) നേടിയപ്പോൾ ആ ടൂർണമെന്റിൽ 64 ടീമുകൾ പങ്കെടുത്തിരുന്നു. ശക്തതായ ലിവർപൂളിനെ 2-1 ന് പരാജയപെടുത്തി 1966 ൽ യൂറോപ്യൻ കപ്പ് നേടുമ്പോൾ ലോകോത്തര ടീമുകളിലൊന്നായി ബൊറൂസിയയും അറിയപ്പെട്ട് തുടങ്ങി.
പതനത്തിന്റെ നാളുകൾ
പക്ഷേ സിംഹാസനം നഷ്ടപെട്ട രാജാവിന്റെ അവസ്ഥ ആയിരുന്നു പിന്നീടുള്ള നാളുകളിൽ, 1970-ൽ സാമ്പത്തിക പ്രതിസന്ധിയും, പിന്നീട് 1972-ൽ മോശം പ്രകടനം മൂലം തരം താഴ്ത്തപ്പെട്ടതും ഒക്കെ ചേർത്ത് മോശമായ വർഷങ്ങൾ ആയിരുന്നു വരാനിരുന്നത്. 1992 ൽ ഒട്ട്മാർ ഹിറ്റ്സ്ഫെൽഡിനെ നിയമിച്ചതോടെ അവരുടെ നഷ്ട്ട പ്രതാപം വീണ്ടെടുക്കാനായി . അതീവ തന്ത്രശാലിയായ ഡോർട്മണ്ട് ജർമ്മൻ ഫുട്ബോൾ ലീഗ് കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്.1995 ലും 1996 ലും തുടർച്ചയായി രണ്ട് ബുണ്ടസ്ലിഗ കിരീടങ്ങൾ നേടിയ ശേഷം ഡോർട്മണ്ട് ബാക്കി യൂറോപ്പിനെ കീഴടക്കാൻ പുറപ്പെട്ടു. 1997 ൽ അവർ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി, അവിടെ അവർ യുവന്റസിനെ 3-1 ന് പരാജയപ്പെടുത്തി. അങ്ങനെ ലോകത്തിലെ ഏത് വലിയ ഫുട്ബോൾ ശക്തികൾക്കും ഭീക്ഷണിയായി . പക്ഷേ ചാമ്പ്യൻസ് ലീഗിലെ തകർപ്പൻ വിജയത്തിന് ശേഷം പരിശീലകൻ ഹിറ്റ്സ്ഫെൽഡ് ബയേൺ മ്യൂണിക്കിലേക്ക് പോയത്. ക്ലബിന് തിരിച്ചടിയായതോടൊപ്പം മറ്റൊരു വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ക്ലബിനെ കാത്തിരുന്നത്.
ജർമ്മൻ ഓഹരി വിപണിയിൽ നേരിട്ട തകർച്ച ക്ലബിനെ തകർത്തു. അതിനിടയിൽ ഒരിക്കൽകൂടി ബുണ്ടസ് ലീഗ കിരീടം 2002 ൽ നേടിയതിനും ടീമിനെ രക്ഷിക്കാൻ ആയില്ല, ഒരുപാട് നല്ല കളിക്കാരെ കൈമാറേണ്ടതായി വന്നതും തിരിച്ചടിയായി. ഒരു ഇൻഷുറൻസ് കമ്പനിയുമായുള്ള സ്പോൺസർഷിപ്പ് ഇടപാടിന്റെ ഫലമായി, വെസ്റ്റ്ഫാലൻസ്റ്റേഡിയൻ (ഹോം ഗ്രൗണ്ട് ) 2005 ൽ ഒരു നിശ്ചിത സമയത്തേക്ക് പേര് സിഗ്നൽ ഇഡുന പാർക്ക് എന്ന പേരിൽ അറിയപെടുന്നു . ഏത് വമ്പൻ ടീമിനെയും തോപ്പിച്ചിരുന്ന ബൊറൂസിയ കുഞ്ഞൻ ടീമുകളോടും തോറ്റിരുന്ന കാലമായിരുന്നു 2006-2008 വരെയുള്ള കാലം. ആ പതനത്തിന്റെ നാളുകളില് പരിശീലകനും കളിക്കാരും തമ്മില് ചേർച്ച ഇല്ലാത്തതും ടീമിനെ തളർത്തി
രക്ഷകന്റെ വരവ്
പിന്നീട് രക്ഷകന്റെ വരവ് പ്രതീക്ഷിച്ച ബോറുസിയ ആരാധകർക്ക് ആശ്വാസമായി തലയില് തൊപ്പി വച്ച ഒരു മനുഷ്യൻ എത്തി ,അയാളുടെ പേര് :ജർഗെൻ ക്ലോപ്പ്”. ക്ലോപ്പ് തൽക്ഷണം ക്ലബ്ബിനെ ബുണ്ടസ്ലിഗയിൽ വീണ്ടും ഏവരും ഭയപ്പെടുത്തുന്ന ടീമാക്കി മാറ്റി. ആദ്യ കളിയിൽ ഷാൽക്കെക്ക് എതിരെ 3-0ന് പിന്നിൽ നിന്ന് 3-3 ന് സമനിലയിൽ പിരിഞ്ഞപ്പോൾ അവിടെ അത്ഭുതങ്ങൾ ആരംഭിച്ചു. പേരുകേട്ട കളിക്കാരെ ടീമിൽ എടുക്കുക അല്ല മറിച്ച് ടീമിൽ എത്തുന്ന എല്ലാവരെയും സൂപ്പർ താരങ്ങൾ ആക്കുന്ന ശൈലി, മികച്ച കളിശൈലിയിലൂടെ എതിരാളികളുടെ മേൽ ആധിപത്യം നേടുന്ന ” ക്ലോപ്പ് ശൈലി ” വൻ വിജയമായി.മാറ്റ്സ് ഹമ്മൽസ്, സ്വെൻ ബെൻഡർ, നൂരി സാഹിൻ, നെവൻ സുബോട്ടിക്, കെവിൻ ഗ്രോക്രൂട്ട്സ് എന്നിവരെല്ലാം മികച്ച സീസണുകൾ ആസ്വദിച്ചു, ലൂക്കാസ് ബാരിയോസ് എന്ന സൂപ്പർ നായകനും ഒക്കെ ചേരുന്ന നിര. രണ്ട് ബുണ്ടസ് ലീഗ ഉൾപ്പടെ കിരീടങ്ങൾ ക്ലോപ്പ് നേടിക്കൊടുത്തു.
പിന്നീട് ക്ലോപ്പ് ക്ലബ് വിട്ട് ലിവർപൂളിലേക്ക് പോയപ്പോഴും ടീം ഒരുപാട് മികച്ച കളിക്കാരെ കണ്ടെത്തി അവരിലെ മികവുണർത്തി ലോകോത്തര താരങ്ങൾ ആക്കുന്നു ..മികച്ച പ്രകടനങ്ങൾ നടത്തി ജർമൻ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനം പിന്നീടുള്ള നാളുകളിൽ നേടാനും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുവാനും പറ്റുന്നുണ്ട്
ലോകത്തിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മ ഉള്ള ടീമാണ് ഇന്ന് ബൊറൂസിയ , അവർ ലോകത്തിലെ മികച്ച ഏത് സംഘത്തിനും ഭീക്ഷണിയാകാൻ ഉളള താരങ്ങള സൃഷ്ട്ടിച്ചെടുത്ത് മുന്നേറുമ്പോൾ ആ മഞ്ഞ കുപ്പായക്കാരുടെ കളി ഏവരും ആസ്വദിക്കുന്നു…