വേഗതയെ സ്നേഹിച്ച ഷുമാക്കർ

ആരാധകരുടെ സ്വന്തം ബോറുസിയ
ജാലവിദ്യകളുടെ രാജാവ്

എന്നാണ് ഷുമി താങ്കളെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്? കൃത്യമായി  ഒരു ഉത്തരം പറയാനില്ല.ഓർമ്മയിൽ ഉള്ളത് ഫെരാരിയുടെ യൂണിഫോമിൽ കിരീടങ്ങളുമായി ചിരിച്ചു കൊണ്ടിരിക്കുന്ന നിന്റെ മുഖം മാത്രം. അതുവരെ ക്രിക്കറ്റും ഫുട്ബോളും കാണുവാൻ ടി.വി യുടെ മുന്നിൽ മണിക്കൂറുകൾ ചിലവഴിച്ച എന്നെ ഒരു ഫോർമുല വൺ ആരാധകനാക്കിയത് താങ്കളാണ്. എന്താണ് ഫോർമുല വൺ എന്നറിയാതെ ആ സ്ക്രീനിന് മുന്നിൽ ഇരുന്ന എന്നെ ട്രാക്കിനോട് താങ്കൾ വിടപറഞ്ഞ  ദിവസം  വരെ അത് കാണുവാൻ പ്രേരിപ്പിച്ചതും നീയാണ്. എന്നെ എന്നും സന്തോഷിപ്പിച്ച ഷുമി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എന്റെ ഓർമ്മകൾ ഷുമിയുടെ കാറിന്റെ വേഗം പോലെ മുൻപോട്ട്  അല്ല പുറകോട്ട് പോയി

സാധാരണക്കാരായ മാതാപിതാക്കളുടെ മകനായി/ മകളായി ജനിച്ച് ഇതിഹാസങ്ങളായി മാറിയ ഒരുപാട് ആളുകളുടെ കഥ നാം വായിച്ചിട്ടുണ്ട്.ഇഷ്ടിക തൊഴിലാളിയായ റോൾഫ് ഷുമാക്കറിന്റെയും എലിസബത്തിന്റെയും മകനായി ജനനം. കുഞ്ഞ് ഷൂമിക്ക് നാല് വയസുള്ളപ്പോൾ പിതാവ് സൈക്കിൾ എങ്ങിനെ പരിഷ്കരിച്ച് ഉണ്ടാക്കിയ പെഡൽ കാർട്ട് അടുത്തുള്ള വിളക്ക് പോസ്റ്റിൽ കൊണ്ടുപോയി ഇടിച്ച് തകർത്തപ്പോൾ അവിടെ അവന്റെ ജീവിതം മാറിയെന്ന് പറയാം . കുസ്യതിക്കാരനായ മകനെ ശാസിക്കാതെ തങ്ങളുടെ പട്ടണമായ കെർ പൻ – ഹൊറേമിലെ കാർട്ടിംഗ് ക്ലബിലേക്ക് അവനെ ചേർക്കുമ്പോൾ അവിടുത്തെ പ്രായം കുറഞ്ഞ അങ്കമായി അവൻ മാറി. പിന്നീട് തന്റെ ആറാം വയസിൽ ആദ്യ ക്ലബ് ചാമ്പ്യൻഷിപ്പ് നേടിയ ഷൂമി പന്ത്രണ്ടാം ലക്സംബർഗിൽ നിന്നും കാർട്ട് ലൈസൻസ് സ്വന്തമാക്കി. പിന്നീട് പല തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയകൊടി പാറിച്ച ഷുമാക്കർ വലിയ വേദിയിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു

ഫോർമുല വണ്ണിന്റെ വേദിയിൽ

അവസാന ലാപ്പുകളിൽ വേഗം എടുക്കാനുള്ള കരുത്ത് ഷുമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നു. ഫിറ്റ്നസിനും ടീമിനെ മൊത്തം സ്വാധിക്കാനുള്ള കഴിവും ആദ്യ നാളുകളിൽ മുതൽ കാണിച്ച ഷുമിക്ക് ഫോർമുല വൺ വേദിയിൽ ഉണ്ടായിരുന്ന ഇരട്ടപേര് – “മഴയുടെ രാജാവ്’ (rain king)എന്നാണ് . മഴയുള്ള സമയത്ത് ട്രാക്കിൽ തെന്നലുണ്ടാകുന്നത് സ്വഭാവികമാണ്. ആ സമയങ്ങളിൽ ഡ്രൈവർമാർ തെറ്റുകൾ വരുത്താനും സാധ്യതയുണ്ട്. എന്നാൽ ഏറെ ശ്രദ്ധയോടെ തെറ്റുകൾ കുറച്ച് മാത്രം വരുത്തി ഷുമി അവിടെ 2003 വരെയുള്ള സീസണുകളിൽ 30 മത്സരങ്ങളിൽ 17 എണ്ണവും ജയിച്ചപ്പോൾ അവിടെ യതാർത്ഥ ഡ്രൈവറുടെ പോരാട്ടവീര്യം കാണുവാൻ സാധിച്ചിരുന്നു. ജോർഥാൻ ഫോർഡ് ടീമിന് വേണ്ടി അരങ്ങേറിയ ഷുമി മിക്ക മത്‌സരങ്ങളിലും മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും എഞ്ചിൻ തകരാറുകളും , ക്ലച്ചിന്റെ തകരാറുകളും ഷുമാക്കറെ പുറകോട് വലിച്ചു. എന്തിരുന്നാലും ജർമൻ മാധ്യമ പ്രവർത്തകരുടെ ഇടയിൽ മഹാനായ സ്റ്റെഫാൻ ബെലോഫിന് ശേഷം വാർത്ത പ്രാധാന്യം ഉള്ള താരമായി ഷുമാക്കർ മാറി. പിന്നീട് 1991-ൽ ബെന്നട്ടണിലേക്ക് കൂടു മാറിയ ഷുമാക്കർ ഇതിഹാസ താരമായിരുന്ന അയര്‍ട്ടന്‍ സെന്നെ മരിച്ച വര്‍ഷമായ 1994 ലാണ് ഷുമാക്കർ ആദ്യമായി ചാമ്പ്യന്‍ പട്ടം നേടുന്നത്. സെന്നെക്കും ശേഷമുള്ള ഇതിഹാസ താരത്തിന്റെ വളർച്ച അവിടെ ആരംഭിച്ചു. പിന്നീട്1994 ലും 1995 ലും ബെന്നട്ടണില്‍ ഫോര്‍മുല വണ്‍ കിരീടം നേടിയ ഷുമി കിരീട നേട്ടം ആവർത്തിച്ചു. 

വർഷങ്ങളായി കിരീട വളർച്ച നേരിട്ട വമ്പന്മാരായ ഫെറാറിയിൽ 1996-ൽ എത്തിയ ഷുമാക്കറുടെ ഇതിഹാസ വളർച്ചയും ഫെറാറിയുടെ ഉയർച്ചയും ആ നാളുകളിൽ ആരംഭിച്ചു. കിരീടങ്ങൾ നേടി ഇല്ലെങ്കിലും 1996-1999 വരെയുളള സീസണുകളിൽ മികച്ച പ്രകടനം നടത്തിയ ഷുമാക്കർ 1999 ൽ ഫെറാറിക്ക് ടീം ചാംപ്യൻഷിപ്പ് നേടി കൊടുക്കാൻ സാധിച്ചു. 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ചുതവണ ഫെറാറിയിൽ ലോകചാമ്പ്യനായി .2012 ൽ വിരമിക്കുമ്പോൾ ഏഴ് ലോക ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ ഷൂമാക്കർ സ്വന്തമാക്കി ഏറ്റവും കൂടുതൽ വിജയങ്ങൾ (91), പോൾ പൊസിഷനുകൾ (68), പോഡിയം ഫിനിഷുകൾ (155) – അതിനുശേഷം ലൂയിസ് ഹാമിൽട്ടൺ ഈ റെക്കോർഡുകൾ തകർത്തെങ്കിലും ഷുമാക്കറുടെ പ്രഭ മങ്ങുന്നില്ല. ഏറ്റവും വേഗതയേറിയ ലാപ്‌സ് (77), ഒരു സീസണിൽ (13) നേടിയ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്നിവയും ഇതുവരെ തകർക്കാത്ത റെക്കോർന്ധുകളാണ്. 

2013 ഡിസംബര്‍ 29 നാണ് ഷൂമാക്കറുടെ ജീവിതത്തെ കരിനിഴലിലാക്കിയ ആ അപകടം സംഭവിച്ചത്. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്‌റെ ഭാഗമായാണ് ഷൂമാക്കറും മകനും സുഹൃത്തുകള്‍ക്കൊപ്പം ഫ്രാന്‍സിലെ ആല്‍പ്‌സ്മേ ഖലയിലെത്തിയത്. സ്‌കീയിങിനിടെ ഷൂമാക്കര്‍ പാറക്കെട്ടില്‍ തലയിടിച്ച് വീഴുകയായിരുന്നു.പിന്നീട് ബോധം നഷ്ടപ്പെട്ട് ആശുപത്രിയിൽ കിടന്ന ഷുമാക്കറുടെ ചിലവ് ഇന്ത്യൻ കണക്കിൽ 116 കോടിയോളം രൂപയാണ്. തിരിച്ചുവരവിന്റെ സാധ്യത ഒരു ശതമാനത്തിലും താഴെയാണ്

ആ ചെറിയ സാധ്യതയിൽ ഞാൻ ഉൾപ്പടെയുള്ള ആരാധകർ വിശ്വസിക്കുന്നു ഷുമി.വേഗതയുടെ പര്യായമായ നിങ്ങൾ എത്രയും വേഗം തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!