സുവർണകാലം വീണ്ടും വരുമോ ?

സ്വപ്നങ്ങൾ സ്വന്തമാകിയവൻ ധനരാജ്
രക്ഷകനാകാൻ ലപോർട്ട

“ഇതാണ് ഇന്ത്യൻ ബാഡ്മിൻഡന്റെ സുവർണ കാലം “

2015 കാലഘട്ടത്തിൽ ഇന്ത്യയുടെ അക്കാലത്തെ ഏറ്റവും മികച്ച താരം ലോക രണ്ടാം നമ്പർ താരമായിരന്നു. ഏത് ടൂർണമെന്റിൽ പങ്കെടുത്താലും തന്റെ 100 % കൊടുത്തിരുന്ന സൈന ലോകത്തിലെ ഏത് മികച്ച താരങ്ങൾക്കും വെല്ലുവിളിയായിരുന്നു. അതുപോലെ നിലവിലെ ലോക ചാംമ്പ്യനും റിയോ ഒളിംബിക്സിലെ വെള്ളി മെഡൽ ജേതാവുമായ പി.വി സിന്ധു പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പൊരുതി, ജയം മാത്രം ലക്ഷ്യമിടുന്ന ഒരു നല്ല പോരാളിയായിരുന്നു .അതുപോലെ ശ്രീകാന്ത്, കശ്യപ് തുടങ്ങി മികച്ച താരങ്ങളും ചേരുമ്പോൾ ആ കാലഘട്ടം ഇന്ത്യയുടെ സുവർണ കാലമെന്നുള്ള വിശേഷണം ഇതിഹാസം താരം പ്രകാശ് പദുക്കോൺ നല്കിയത്

അദ്ദേഹം പറഞ്ഞതുപോലെ തന്നെ സുവർണ കാലഘട്ടം തന്നെയായിരുന്നു. ഏതൊരു രാജ്യവും ആഗ്രഹിച്ച് പോകുന്ന അത്രയും കഴിവുള്ള താരങ്ങൾ ഉയർന്ന് വന്നതോടെ ബാഡ്മിന്റൻ ലോകം ഇന്ത്യയുടെ താരങ്ങൾ ഭരിക്കുമെന്ന് ആരാധകർ വിശ്വസിച്ചു . പി.വി സിന്ധുവിന്റെ 2017 ഒളിംബിക്സിലെ വെള്ളി മെഡൽ നേട്ടം ആ വർഷങ്ങളിലെ നമ്മുടെ കായികലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാർത്തയായിരുന്നു. എന്നാൽ അതിനുശേഷം ഇന്ത്യൻ ബാഡ്മിന്റണ് എന്ത് സംഭവിച്ചു? ഇപ്പോഴും സുവർണകാലം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുമോ ? രണ്ടാ, മൂന്നോ ആളുകളുടെ ചില വ്യക്തിക്ത പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ വളർച്ചയിൽ നിന്നും തളർച്ചയിലേക്കുള്ള ഇന്ത്യൻ ബാഡ്മിന്റൺന്റെ യാത്ര നമുക്ക് കാണാൻ സാധിക്കും

എന്ത് പറ്റി സൈനയ്ക്ക് ?

സൈനയുടെ കാര്യം പരിശോധിച്ചാൽ പഴയ 25 വയസുകാരി അല്ല ഇന്ന് , കോർട്ട് മുഴുവൻ പറന്ന് കളിച്ചിരുന്ന സൈനയുടെ പഴയ മികവ് ഇന്ന് നഷ്ടപെട്ടിരിക്കുന്നു. തുടർച്ചയായി വരുന്ന പരിക്കുകൾ കാരണം സ്വന്തം ശരീരത്തോട് കൂടി മത്സരിക്കേണ്ടിയിരിക്കുന്നു. എന്തിരുന്നാലും ടോക്കിയോ ഒളിംബിക് യോഗ്യത ഒരുപാട് അകലെയാണ്

ഈ കാലയളവിൽ മലേഷ്യൻ ഓപ്പണിലെ സെമി ഫൈനൽ പ്രവേശനവും ഇന്തോനേഷ്യ ഓപ്പണിലെ കിരീട നേട്ടവുമാണ് എടുത്ത് പറയാനുളള നേട്ടം. മിക്ക ടൂർണമെന്റുകളിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായ സൈനയുടെ പ്രകടനത്തിൽ ആത്മവിശ്വാസ കുറവ് പ്രകടമായിരുന്നു. ഭർത്താവും ബാഡ്മിന്റൺ താരവുമായ കശ്യപ് പറയുന്നത് പോലെ സൈന തിരിച്ചുവരും ഏറ്റവും മികച്ച രീതിയിൽ . എന്തിരുന്നാലും ഒളിംബിക് യോഗ്യത എന്ന കടമ്പ മറികടക്കേണ്ടിയിരിക്കുന്നു.

പുരുഷ താരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല

ശ്രീകാന്ത് എന്ന താരത്തിന്റെ കടന്നുവരവിൽ ആരാധകർ ഒരുപാട് സന്തോഷിച്ചു. പുരുഷ ബാഡ്മിന്റണിൽ വർഷങ്ങളായി തുടരുന്ന ചൈനീസ്, ജപ്പാൻ താരങ്ങളുടെ ആധിപത്യം ശ്രീകാന്ത് അവസാനിപ്പിക്കുമെന്ന് വിശ്വസിച്ച ആരാധകരുടെ വിശ്വാസം ശരിവെക്കുന്ന പ്രകടനങ്ങൾ നടത്തി 2017 ൽ തുടർച്ചയായി 4 സൂപ്പർ സീരിയസ് നേടുക വഴി ലോക ഒന്നാം 

നമ്പർ സ്ഥാനവും ശ്രീകാന്തിനെ തേടിയെത്തി. എന്നാൽ അതിന് ശേഷം മോശം ഫോം കാരണം ലോക റാങ്കിൽ ആദ്യ പത്തിൽ നിന്നും പുറത്തായ ശ്രീകാന്തിന് ഇതുവരെ ഒളിംബിക് യോഗ്യത ലഭിച്ചിട്ടില്ല.

ശ്രീകാന്തിനെ പോലെ തന്നെ ഒരുപാട് പ്രതീക്ഷകളോടെ ഉയർന്നുവന്ന എച്ച്.എസ് പ്രണോയിയും സ്ഥിതരതയില്ലായ്മ കാരണം ഒരുപാട് ടൂർണമെന്റുകളിൽ താരം ആദ്യ റൗണ്ടിൽ പുറത്തായി. എത്രയും വേഗം ഫോം കണ്ടെത്തിയില്ലെങ്കിൽ 29 വയസുകാരന്റെ കരിയർ വേഗം അവസാനിക്കും

ഒരു അൽപ്പം പ്രതീക്ഷ

സായ് പ്രണീത്, സൗരഭ് വർമ്മ, ലക്ഷ്യ സെൻ, പി.വി സിന്ധു എന്നിവർ പ്രതീക്ഷകൾ നല്കുന്ന കുറച്ച് പ്രകടനങ്ങൾ നടത്തി. അതുപോലെ ഡബിൾസിൽ സത്വിക് ,ചിരാഗ് ഷെട്ടി താരങ്ങളും അഭിമാനം ഉയർത്തുന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ചവരാണ്. സിന്ധുവിനെ സംബന്ധിച്ച് ലോക ചാംപ്യൻഷിപ്പ് നേടിയത് ഈ കാലഘട്ടത്തിലെ മികച്ച നേട്ടമാണ്. അതിനുശേഷം പല ടൂർണമെന്റുകളിലും ക്വാർട്ടറിന് അപ്പുറം കടക്കാൻ സാധിച്ചില്ലെങ്കിലും ഈ കഴിഞ്ഞ ദിവസം കഴിഞ്ഞ സ്വിസ് ഓപ്പൺ ഫൈനലിൽ എത്തിയത് ഫോമിന്റെ ലക്ഷണങ്ങൾ കാണിച്ചു. അതുപോലെ ലോക ചാംമ്പ്യൻഷിപ്പിലെ സായ് പ്രണീതിന്റെ വെങ്കല മെഡൽ നേട്ടവും, ലക്ഷ്യ സെൻ എന്ന പുതിയ നക്ഷത്രത്തിന്റെ നേട്ടങ്ങളുമൊക്കെ പ്രതീക്ഷക്ക് വക നല്കുന്ന കാര്യങ്ങളാണ്

ലക്ഷ്യ സെൻ

അതിനാൽ, ‘സുവർണ്ണ കാലഘട്ടം’ ഇപ്പോഴും തുടരുകയാണോ ഇല്ലയോ എന്നത് തർക്കവിഷയമാണെങ്കിലും, ഇന്ത്യൻ ബാഡ്മിന്റൺ നിലച്ചിരിക്കുകയാണെന്ന് പറയാൻ കഴിയില്ല. ഇത് തീർച്ചയായും മുന്നോട്ട് പോവുക തന്നെ ചെയ്യും, ഒരുപക്ഷേ പ്രതീക്ഷിച്ച മാർജിനുകളിലേക്ക് അല്ല, പക്ഷേ നിരാശപ്പെടുത്തില്ല. ആത്മപരിശോധന, ശരിയായ ആസൂത്രണം, തന്ത്രം, ഏറ്റവും പ്രധാനമായി താഴെത്തട്ടിലുള്ള വികസനം എന്നിവയാണ് ഇപ്പോ ഇന്ത്യൻ ബാഡ്മിന്റണ് ആവശ്യം

മുൻ കളിക്കാരനും കോച്ചുമായ അരവിന്ദ് ഭട്ടിന്റെ അഭിപ്രായത്തിൽ. “നോക്കൂ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും കായികരംഗം കുത്തനെ ഉയർന്നു. കായികരംഗത്തും ഷട്ട്ലർമാരുടെയും ജനപ്രീതി വർദ്ധിച്ചതോടെ പ്രതീക്ഷകളും കൂടി. ആളുകൾ‌ ഉടൻ‌ തന്നെ വളരെയധികം വിജയം ആഗ്രഹിക്കുന്നു, പക്ഷേ അത് ഒറ്റരാത്രികൊണ്ട് സംഭവിക്കില്ല. ഇതിന് സമയമെടുക്കും. ഇന്ത്യയ്ക്ക് ഒരു പവർഹൗസാകാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്, നമ്മൾ വേണ്ടത്ര ക്ഷമയോടെ കാത്തിരിക്കണം, ”അദ്ദേഹം പറയുന്നു.

ചൈന, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രംഗങ്ങളുടെമേൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുമ്പോൾ, അവർ ഒരു പവർഹൗസായി മാറുമ്പോൾ മാത്രമേ നമുക്കെല്ലാവർക്കും ഒരുമിച്ച് പറയാൻ കഴിയൂ, ‘ഇത് സുവർണ്ണ കാലഘട്ടമാണ്.’ അതുവരെ നമുക്ക് കാത്തിരിക്കാം, പ്രതീക്ഷയോടെ …

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!