രക്ഷകനാകാൻ ലപോർട്ട
ഒരിക്കൽകൂടി അവതരിക്കുമോ ഇതിഹാസങ്ങളെ

സിറിൽ സണ്ണി തോമസ്

ഈ ലേഖനം എഴുതുന്ന നിമിഷം അയാള്‍ക്ക് 18 വര്‍ഷം 3 മാസം 15 ദിവസം മാത്രം പ്രായം ഉള്ളു. ഈ പ്രായത്തില്‍ അയാൾ പ്രദര്‍ശിപ്പിക്കുന്ന അസാമാന്യ പന്തടക്കവും, കളിയുടെ ഗതി വായനയും, തന്റെ കളിക്ക് ആവശ്യമായ സ്പേസ് കണ്ടെത്തുന്നതും, ഒരു യന്ത്രം കണക്കെ അളന്നു മുറിച്ച പാസുകൾ കൊടുക്കുന്നതും ഒക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാനെ നമ്മുക്ക് കഴിയുകയുള്ളു. പെഡ്രിയെ കാറ്റലോണിയൻ ഇതിഹാസങ്ങളായ ഇനിയസ്റ്റ-ചാവി യോട് തുലനം ചെയത് മികവ് കാണുവാന്‍ ശ്രമിക്കുന്നതിനോട് യോജിക്കാനാവില്ല.

കാരണം 18 വയസ്സില്‍ പെഡ്രിയുടെ മികവ് ഇതാണെങ്കിൽ 2027 വര്‍ഷത്തിലെ അയാളുടെ നിലവാരം ഊഹങ്ങൾക്കപ്പുറം ആയിരിക്കും. 3 സീസണിലെ സ്പാനിഷ് വമ്പന്‍മാരുടെ ദയനീയ പതനം അവര്‍ക്ക് ഒരു ഉണര്‍ത്തുപാട്ടായി. അവർ തിരികെ വേരുകളിലേക്ക്, ലാ മാസിയിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ സംഭവിച്ച ഇന്ദ്രജാലം. അതാണ് പെഡ്രി. മുന്‍ പ്രസിഡണ്ട് ജോസെപ് ബാർത്തമ്യൂവിന്റെ ചെയ്തികളെ രണ്ട് രീതിയിലും വ്യാഖ്യാനിക്കുന്നവർ ഉണ്ട്.

എങ്കിലും ലാ മാസിയ ഉത്പന്നമായ പെഡ്രിയെ ഏകദേശം 5 മില്യൻ യുറോയിക്ക് ലാ പാമാസില്‍ നിന്ന് തിരികെ എത്തിച്ച കച്ചവടം ഒരു ചരിത്രമായി മാറിയേക്കാം. മധ്യനിരയിലെ പ്രകടനത്തില്‍ മാത്രം ഒതുങ്ങാതെ പന്ത് റിക്കവറിയിലും, ഗോൾ ലൈന്‍ സേവുകളിലും, എതിരിക്ക് സമ്മര്‍ദ്ദം കൊടുക്കുന്നതിലും, വേണ്ടിവന്നാല്‍ ഗോൾ അടിക്കുന്നതിലും പെഡ്രി കാണിക്കുന്ന മികവ് ശ്ലാഘനീയമാണ്. കാറ്റലോണിയൻ മധ്യനിരയിലെ അവിഭാജ്യഘടകമായി ഇന്ന് പെഡ്രി മാറിയിരിക്കുന്നു. 

എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാന പരിഹാരം നമ്മൾ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ പറഞ്ഞാൽ ബാർസയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ലാ മാസിയ.മാറ്റത്തിന്റെ കാറ്റ്‌ ബാർസയിൽ വീശുന്നുണ്ട്. ആ മാറ്റത്തില്‍ പെഡ്രിയുടെ നാമം പേറുന്ന അധ്യായം വലുതായിരിക്കും. കുറിച്ചുവെച്ചോളൂ, തീര്‍ച്ച…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!