ഒരിക്കൽകൂടി അവതരിക്കുമോ ഇതിഹാസങ്ങളെ
മണൽക്കാറ്റിനെ തോൽപ്പിച്ച രാജാവ്

പണവും ,പ്രശസ്തിയും വരുമ്പോൾ വന്ന വഴി മറന്ന് അഹങ്കരിക്കാതിരിക്കുക, പണത്തിനും ജീവിതത്തിനുമിടയിൽ കൃത്യമായ ഒരു ബാലൻസ് ഉണ്ടാകുമ്പോൾ ജീവിതവിജയം നിങ്ങളെ തേടി വരും “

  രാഹുൽ ദ്രാവിഡ് 2013 ൽ രാജസ്ഥാൻ റോയൽസിൽ കളിച്ചിരുന്ന കാലത്ത് കൊടുത്ത ഉപദേശം ജീവിതത്തിൽ ഇന്നും ചിട്ടയോടെ പാലിക്കുന്ന ക്രിക്കറ്റ് താരം സച്ചിൻ ബേബിയുമായി നടത്തിയ അഭിമുഖം.

വെറും ഒരു പേരല്ല “സച്ചിൻ “

   നല്ല തണുപ്പുള്ള ഡിസംമ്പർ മാസം 11 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു ചരിത്രം പിറവിയെടുത്തു. ചൂടേറിയ ആ വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചു,15 വയസും 231 ദിവസവും മാത്രം പ്രായമുള്ള സച്ചിൻ ടെണ്ടുൽക്കർ എന്ന ചെറുപ്പക്കാരൻ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയത് അന്നാണ്. അത് കഴിഞ്ഞ് വെറും 7 ദിവസത്തിന് ശേഷം ഇങ്ങ് തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പിറന്ന മകന് “സച്ചിൻ” എന്ന പേര് ഇട്ടപ്പോൾ മാതാപിതാക്കൾ കരുതിയിരുന്നില്ല , “സച്ചിൻ ബേബി ” നാളെ തങ്ങളുടെ ഹീറോയെ പോലെ വലിയ ഒരു ക്രിക്കറ്ററാകുമെന്ന് , അവനെ ഓർത്ത് തങ്ങൾ അഭിമാനിക്കുമെന്ന്. ഇതുവരെയുള്ള തന്റെ ക്രിക്കറ്റ് ജീവിത യാത്രയെക്കുറിച്ച് ചോദിക്കുമ്പോൾ സച്ചിന് പറയാനുള്ളത് – “ദൈവാനുഗ്രഹം , അധ്വാനത്തിന് കിട്ടിയ പ്രതിഫലം”

ഫുട്ബോൾ വഴി ക്രിക്കറ്റിലേക്ക്

ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് പിറന്നത് തലശ്ശേരിയിലാണെങ്കിലും കേരളത്തിന് രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റിൽ വലിയ സ്ഥാനം കണ്ടെത്താനായിരുന്നില്ല. ഇന്ത്യയുടെ തെക്കൻ അറ്റത്ത് നിൽക്കുന്ന ഈ സംസ്ഥാനം അത്ലറ്റിക്സിലും ഫുട്ബോളിലും രാജ്യാന്തര താരങ്ങൾ ഒരുപാട് പേരെ സംഭാവന ചെയ്തെങ്കിലും ക്രിക്കറ്റിൽ കാഴ്ച്ചക്കാരുടെ റോളിൽ ആയിരുന്നു. അതിനാൽ തന്നെ സച്ചിൻ ബേബിയും മറ്റ് കുട്ടികളെ പോലെ ഫുട്ബോൾ കളിക്കാൻ ഇഷ്ടപെട്ടിരുന്നു. എന്നാൽ ക്രിക്കറ്റിന്റെയും , സച്ചിന്റെയും വലിയ ആരാധികയായ അമ്മയുടെ ആഗ്രഹം പോലെ ആരോ തനിക്ക് വേണ്ടി എഴുതിവെച്ചത് പോലെ ആണ് ക്രിക്കറ്റിലേക്ക് വന്നത്.

ഫസ്റ്റ് ക്ലാസ് , ലിസ്റ്റ് എ മത്സരങ്ങളിൽ 40 ന് മുകളിൽ ആവറേജുള്ള സച്ചിന്റെ ഏറ്റവും മികച്ച സീസൺ 2012 – 2013 ആയിരുന്നു. പിന്നീട് രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി ഐ.പി.എൽ പോലെ വലിയ പ്ലാറ്റ്ഫോമിൽ രാഹുൽ ദ്രാവിഡിന്റെ കീഴിൽ കളിക്കാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമാണ് “ദ്രാവിഡ് സർ വെറും ഒരു ക്യാപ്ടൻ മാത്രമല്ല എനിക്ക് , എന്നിലെ ക്രിക്കറ്റർക്ക് ജീവിതത്തിൽ എന്നും ഉണ്ടായിരിക്കേണ്ട ബാലൻസിനെക്കുറിച്ച് ബോധ്യപെടുത്തിയ എന്റെ മെന്റർ ആണ്

കേരള ക്രിക്കറ്റും വാട്മോർ എന്ന കോച്ചും

1996-ൽ ശ്രീലങ്ക ലോകകപ്പ് നേടുമ്പോൾ അവരുടെ പരിശീലകനായിരുന്ന ഡേവ് വാട്ട് മോർ 2017 സീസണിൽ കേരള ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞ് ആദ്യ സീസണിൽ ക്വാർട്ടറിലെത്തിയ ടീം തുടർന്നുള്ള സീസണിൽ ചരിത്രത്തിൽ ആദ്യമായി സെമിഫൈനൽ കളിച്ചു. ആ കാലയളവിൽ പല ആഭ്യന്തര സംഘർഷങ്ങൾ ടീമിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും ടീമിന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കാൻ വാട്ട്മോറിനായി . ഇതൊന്നും ഒരു ” വൺ സീസൺ വണ്ടർ ” അല്ല , വാട്മോർ സ്ഥാനം ഒഴിഞ്ഞതിന് ശേഷവും കേരള ടീമിന്റെ മികച്ച പ്രകടനങ്ങൾ അദ്ദേഹം ഉണ്ടാക്കിയെടുത്ത മികച്ച അടിത്തറയുടെ പ്രതിഫലനമാണ്. അസാദ്ധ്യം എന്ന വാക്ക് നിഘണ്ടുവിൽ നിന്ന് ഒഴിവാക്കി ടീമിന് എന്തും സാധിക്കും എന്ന് തെളിയിച്ച് കൊടുത്തതും വാട്ട്മോറാണ് 

ഓരോ കളിക്കാരന്റെയും വിഭവശേഷി എന്ത് എന്ന് കൃത്യമായി മനസ്സിലാക്കിയ ആത വിജയ ഫോർമുല ഇന്നും തുടരുന്നു. തന്റെ ക്യാപ്ടൻസിയിലായിരുന്നു സെമി പ്രവേശനം എന്ന സന്തോഷം ഉണ്ട്. ഇതിനെക്കാൾ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ടീമിന് സാധിക്കും

ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഇഷ്ട്ടം

 രാഹുൽ ദ്രാവിഡിന്റെ സൗമ്യതയുടെയും, കോഹ്‌ലിയുടെ അക്രമാണാത്മക സമീപനത്തിന്റെയും ആരാധകനാണെങ്കിലും കളിക്കളത്തിൽ താൻ കോഹ്‌ലിയുടെ സമീപനം പിന്തുടരാൻ ഇഷ്ട്ടപെടുന്നു. ടീം തോൽക്കുമ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്ന ആളാണ് നായകൻ . എങ്കിലും താൻ ആ വെല്ലുവിളി ഇഷ്ടപെടുന്നു

താരങ്ങൾ കൊണ്ടുവന്ന മാറ്റം

റോബിൻ ഉത്തപ്പ എന്ന താരത്തിന്റെ വരവ് ഒരു നാലാം നമ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ തനിക്ക് വലിയ സന്തോഷമാണ്. 22/3 എന്ന നിലയെക്കാൾ ഒരുപാട് വ്യത്യാസമുണ്ട് 142/3 എന്ന സ്കോറിന് . ഓപ്പണിങ്ങിൽ റോബിനെ പോലെയൊരു താരം നല്കുന്ന തുടക്കം വലിയ വ്യത്യാസം സൃഷ്ട്ടിക്കുന്നുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീൻ “അയാൾ ചെറുപ്പമാണ് , ഇപ്പോഴത്തെ മികവ് തുടർന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യം ആകുന്ന കാലം വിദൂരമല്ല.

ഇന്ത്യൻ ക്രിക്കറ്റിലെ മാറ്റങ്ങളും പിന്നെ നാഷണൽ ക്രിക്കറ്റ് അക്കാദമി എന്ന  വർക്ക്ഷോപ്പും


നാഷണൽ ക്രിക്കറ്റ് അക്കാദമി

ഒരു സ്ഥാനത്തിന് വേണ്ടി ഒരുപാടുപേര് മത്സരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ച ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. . ബിസിസിഐ വർഷങ്ങളായി ഇതിനായി നടത്തിയ പരിശ്രമങ്ങളുടെ വിജയമാണ് ഇന്ന് കാണുന്നത്. ഒരേ സമയത്ത് ഒരു മൂന്ന് ടീമിനെ ഇറക്കാനുള്ള അത്രയും താരങ്ങൾ നമുക്ക് ഉണ്ട്. ഓസ്ട്രേലിയയിൽ നേടിയ ചരിത്ര വിജയം വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ ആരംഭം മാത്രമാണ്. അതോടൊപ്പം ദ്രാവിഡ് സാറിൻറെ നേതൃത്വത്തിൽ യുവതാരങ്ങൾ കൃത്യമായ പരിശീലനം കിട്ടിയാണ് വളർന്ന് വരുന്നത്. അത് അവരുടെ പ്രകടനങ്ങളിൽ കാണാനുണ്ട്.

ഞങ്ങൾ ക്രിക്കറ്റ് താരങ്ങളെ സംമ്പഡിച്ച് നാഷണൽ ക്രിക്കറ്റ് അക്കാദമി ഒരു വർക്ക് ഷോപ്പാണ്. തുടർച്ചയായി വരുന്ന പരിക്കുകൾ ,ഫിറ്റ്നെസ് പ്രശ്നങ്ങൾ അങ്ങനെ ഒരു ക്രിക്കറ്ററെ വളരെ ഫ്രഷായി മിനുക്കിയെടുക്കുന്ന ഒരു വർക്ക്ഷോപ്പ് തന്നെയാണ് എൻ.സി. എ

ഐ.പി.എൽ പ്രതീക്ഷകൾ

ബാംഗ്ലൂർ, ചെന്നൈ ടീമുകളിൽ ഒന്നിൽ കളിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. 2016 സീസണിൽ ബാംഗ്ലൂർ ടീം ഫൈനൽ കളിക്കുമ്പോൾ ആ ടീമിൽ ഉണ്ടായിരുന്നു. വിരാട് കോഹ്ലി , എ.ബി എന്നിവരുമായിട്ടെല്ലാം നല്ല ബന്ധമാണ്. ഈ വർഷം കിട്ടുന്ന അവസരങ്ങളില്ലൊം തിളങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സുരേഷ് റൈനയെ പോലെ ഇടംകൈ ബാറ്റ്സ്മാനായത് കൊണ്ട് തന്നെ അദ്ദേഹം ആണ് ഇഷ്ടതാരം

ജീവിതശൈലിയിലെ മാറ്റം വിജയത്തിന് കാരണമായി

പരിശ്രമിക്കുക, പരിശ്രമിക്കുക ,പരിശ്രമിക്കുക ഈ ഫോർമുല ആണ് ഉപയോഗിക്കുക . കളിക്കളത്തിലെ വിജയത്തിന് കൃത്യമായി പരിശ്രമം നടത്തുന്നുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിൽ കൃത്യമായ സമയങ്ങളിൽ പരിശീലനം, മെടിറ്റേഷൻ, വിശ്രമം ഒക്കെ ക്രമീകരിച്ചതോടെ കളിക്കളത്തിൽ വിജയങ്ങൾ ഉണ്ടായി

 വിജയ് ഹസാരെ ടൂർണമെന്റിനുശേഷം തൃപ്പൂണിത്തുറയിലെ വീട്ടിൽ വിട്ടിൽ എത്തിയ സച്ചിൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അഭിമുഖത്തിൽ നന്നായി സഹകരിച്ചു . തിരക്കേറിയ  സമയം ആയിരുന്നിടും  വീട്ടിലെത്തിയ നേരം മുതൽ തിരികെ പോകും വരെ ഞങ്ങളോട് കാണിച്ച സ്നേഹത്തിന് താങ്കൾക്കും കുടുംബത്തിനും ഒരുപാട് നന്ദി. കരിയറിന് എല്ലാ ആശംസകളും ..

5 Comments

  1. Anite Maria Antony says:

    Inspirational article.Simple and detailed information’s. Continue………

  2. Jancimma george says:
  3. Sneha rosr says:

    Great work my dear…God bless you

  4. Mathews George says:

    Good work. Keep writing…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!