മേശപുറത്തെ വേഗപോരാട്ടം

ഇതിഹാസത്തിന് മരണമില്ല
ലോകം ഏറ്റെടുത്ത വിനോദം

2021 ൽ ടോക്കിയോ ഒളിമ്പിക്സ് തുടങ്ങുന്നതിന് മുമ്പേ ആ മേഖലയിലെ മികച്ച താരങ്ങൾ ആരാണെന്ന് അറിയാമോ ?  ടേബിൾ ടെന്നീസിന്റെ ഒളിമ്പിക് ചരിത്രം എന്താണ്?

ചൈനയാണ് രാജാക്കന്മാർ

ഒളിംബിക്സിനെ സംമ്പഡിച്ച് ടേബിൾ ടെന്നീസ് താരതമ്യേന പുതിയ ഒരു ഇനമാണ്. 1988 ലെ സോൾ ഒളിംബിക്സിലാണ് ടേബിൾ ടെന്നിസ് അവതരിപ്പിക്കപെടുന്നത്. ഇൻഡോർ മത്സരങ്ങളിൽ വർഷങ്ങളായി ചൈന പുലർത്തുന്ന മേധാവിത്വം അവർ ആ മേഖലയിൽ നല്കുന്ന മികച്ച പരിശീലനത്തിന്റെ തെളിവാണ്. ടേബിൾ ടെന്നീസിലും കാര്യങ്ങളും വ്യത്യസ്തമല്ല. ഇതുവരെ നടന്ന ഒളിംബിക്സ് മെഡലുകളിൽ 32 എണ്ണത്തിൽ 28 എണ്ണവും സ്വന്തമാക്കിയത് ചൈനയാണ് എന്നതിൽ തന്നെ കാലങ്ങളായി കെട്ടിപ്പൊക്കിയ സാമ്രാജ്യതിന് ഇളക്കമില്ല എന്നതിന്റെ തെളിവാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ടേബിൾ ടെന്നീസ് താരം എന്ന് നിസംശയം പറയാൻ സാധിക്കുന്നത് വനിതാ താരം വാങ് നാൻ ആണ് . സിംഗിൾസിലും ഡബിൾസിലുമായി നാല് ഒളിംബിക്സ് സ്വർണ്ണവും ഒരു വെള്ളിയുമാണ് സമ്പാദ്യം. അതുപോലെ ഡെങ് യാപ്പിംഗും , യിനിംഗും നാല് സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. 2021 ൽ ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ നടക്കുന്ന 33 കായിക ഇനങ്ങളിൽ ഒന്നാണ് ടേബിൾ ടെന്നീസ്.ടോക്കിയോ 2021 ലെ ടേബിൾ ടെന്നീസിൽ ചൈന വീണ്ടും ആധിപത്യം പുലർത്താൻ സാധ്യതയുണ്ട്. 2020 ഡിസംബർ വരെ, പുരുഷന്മാരുടെ മികച്ച നാല് സിംഗിൾസ് കളിക്കാരെല്ലാം ചൈനക്കാരാണ്, വനിതാ സിംഗിൾസ് വിഭാഗത്തിലും ചൈനയുടെ ആധിപത്യമാണ്

ടോക്കിയോ 2021

ടോക്കിയോയിൽ നടന്ന ഓരോ സിംഗിൾസ് ഇനത്തിലും ഓരോ രാജ്യത്തിനും രണ്ട് കളിക്കാരെ മാത്രമേ അനുവദിക്കാൻ നിയമത്തിൽ ഒള്ളു എന്നതിനാൽ എന്നതിനാൽ ആ സ്ഥലങ്ങൾക്കായുള്ള ആഭ്യന്തര മത്സരം കടുത്തതായിരിക്കും. റിയോ 2016 ലെ യഥാക്രമം നിലവിലെ പുരുഷ-വനിതാ സിംഗിൾസ് ചാമ്പ്യന്മാരായ മാ ലോംഗും ,ഡിംഗ് നിങ്ങും  അവരുടെ നാലാമത്തെ   ഒളിമ്പിക് സ്വർണ്ണ മെഡൽ ആണ് ലക്ഷ്യം വെക്കുന്നത് .

എവിടെയാണ് നടക്കുന്നത്

ടോക്കിയോ 2020 ലെ ടേബിൾ ടെന്നീസ് ടോക്കിയോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിൽ നടക്കും, 1964 ലെ ഒളിമ്പിക് ഗെയിംസിൽ കലാപരമായ ജിംനാസ്റ്റിക് മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ച ഇടമാണ് ഇത് . 2007 വേൾഡ് ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകൾക്കും 2011 ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചാമ്പ്യൻഷിപ്പുകൾക്കും ഇവിടം ആതിഥേയത്വം വഹിച്ചു. ടോക്കിയോ 2020 ടെസ്റ്റ് ഇവന്റായി വർത്തിച്ച 2019 ടേബിൾ ടെന്നീസ് ടീം ലോകകപ്പിനും ഇത് ആതിഥേയത്വം വഹിച്ചു.

  നിയമങ്ങൾ

പുരുഷന്മാരുടെയും സ്ത്രീകളുടെയും സിംഗിൾസിൽ 70 കളിക്കാർ വരെ യോഗ്യത നേടിയേക്കാം. യോഗ്യത ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാൽ, കൃത്യമായ കണക്ക് ഇതുവരെയും  ലഭിച്ചിട്ടില്ല . മികച്ച 16 കളിക്കാർക്ക് മൂന്നാം റൗണ്ടിലേക്ക് ബൈ ലഭിക്കുന്നു, അടുത്ത 16 സീഡുകാർ  രണ്ടാം റൗണ്ടിൽ പോരാട്ടം  ആരംഭിക്കുന്നു. പിന്നീട്  ബൈ ആർക്കും  കിട്ടില്ല . നേരിട്ടുള്ള നോക്കൗട്ട് സിംഗിൾ എലിമിനേഷൻ ടൂർണമെന്റായി മത്സരം നടക്കും.മിക്സഡ് ഡബിൾസ് മത്സരവും രണ്ട് ടീം  ഇനങ്ങളും ഓരോ 16 ടീമുകളും പങ്കെടുക്കും, ഇത് ബൈ ഒന്നും ഇല്ലാതെ  നേരിട്ടുള്ള നോക്കൗട്ട് സിംഗിൾ എലിമിനേഷൻ ടൂർണമെന്റുകളായി നടക്കും

എന്നാണ് നടക്കുന്നത്

2021 ജൂലൈ 24 മുതൽ ഓഗസ്റ്റ് 6 വരെ മത്സരം നടക്കും, മിക്സഡ് ഡബിൾസും രണ്ട് സിംഗിൾസ് ഇനങ്ങളും ആദ്യം നടക്കും. മിക്സഡ് ഡബിൾസ് ഫൈനൽ ജൂലൈ 26 നാണ് നടക്കുന്നത്, വനിതാ സിംഗിൾസ് ഫൈനൽ ജൂലൈ 29 നും പുരുഷ സിംഗിൾസ് ഫൈനൽ ജൂലൈ 30 നും. ടീം ഇവന്റുകൾ ഓഗസ്റ്റ് 1 ന് ആരംഭിക്കും, വനിതാ ഫൈനൽ ഓഗസ്റ്റ് 5 നും പുരുഷന്മാർ ഓഗസ്റ്റ് 6 നും ആരംഭിക്കും.

ഏഷ്യ  ഇതുവരെ

1953 മുതൽ ടേബിൾ ടെന്നിസിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യത്തിന് തുടക്കമായി. പിന്നീടങ്ങോട്ട് പുരുഷ-വനിതാ വിഭാഗങ്ങളിൽ ഏറ്റവും ശക്തരായ രാജ്യങ്ങളായി മുന്നേറിയത് ചൈനയും ജപ്പാനുമാണ്. ഇചിറോ ഒഗിമുറ, ടോഷ്യാക്കി തനാക്കാ എന്നിവരുൾപ്പെടെ അനേകം പ്രഗല്ഭ താരങ്ങളെ ജപ്പാൻ സംഭാവന ചെയ്തു. ഈ രണ്ട് കളിക്കാരും ലോക ചാമ്പ്യന്മാരായപ്പോൾ ചൈനയുടെ ഷുവാങ്ങ്സേതുങ്ങ് മൂന്നു തവണ തുടർച്ചയായി ലോകചാമ്പ്യനായി. സാംസ്കാരിക വിപ്ലവം നടന്നപ്പോൾ ചൈനയിൽ ടേബിൾ ടെന്നിസ് താൽക്കാലികമായി നിർത്തിവച്ചെങ്കിലും 1971 മുതൽ ചൈന വീണ്ടും ലോക നിലവാരത്തിലേക്ക് തിരിച്ചുവന്നു. ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളോടൊപ്പം ഉത്തര കൊറിയയും ടേബിൾ ടെന്നിസിലെ പ്രബലശക്തിയായി ഉയർന്നു. 1980-ലാണ് പ്രഥമ ലോകകപ്പ് ടേബിൾ ടെന്നിസ് ടൂർണമെന്റ് നടന്നത്. ചൈനയുടെ ഗുവോയൂഹ്വാ ആ ചാമ്പ്യൻഷിപ്പിലെ ജേതാവായി. 1988 മുതൽ ടേബിൾ ടെന്നീസിൽ പുരുഷന്മാരുടെയും വനിതകളുടെയും സിംഗിൾസ് മത്സരങ്ങളും ഡബിൾസ് മത്സരങ്ങളും നടക്കുന്നു. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ടേബിൾ ടെന്നിസ് കളിക്കാരിൽ പ്രമുഖർ കമലേഷ് മേത്തയും ഇന്ദുപുരിയുമാണ്.ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരങ്ങളായ സത്യന്‍ ജ്ഞാനശേഖരന്‍, സുതീര്‍ഥ മുഖര്‍ജി, ശരത് കമല്‍, മണിക ബത്ര എന്നിവര്‍ ഈ വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.

ഒട്ടും എളുപ്പമല്ല
ടേബിൾ ടെന്നീസ് മത്സരങ്ങളിൽ കളിക്കുന്നത് ആദ്യം കളിക്കുന്നവർക്ക് ഒട്ടും എളുപ്പമല്ല.. ഏകാഗ്രതയ്ക്കു വലിയ സ്ഥാനമുണ്ട് ടേബിൾ ടെന്നിസ് മൽസരത്തിൽ. ഒരു നിമിഷം കണ്ണു പിഴച്ചാൽ അതുമതി കളി തോൽക്കാൻ. ടൈമിങ്ങും വളരെ പ്രധാനം. ഒന്നു  പതറിയാൽ ആ സെറ്റു പോയതുതന്നെ. കൈകളുടെ ചലനം നിര്‍ർണായകം. പൂര്‍ണാരോഗ്യവും ഉർജസ്വലതും ആവേശവുമുണ്ടെങ്കിൽ മാത്രമേ ടേബിൾ ടെന്നിസിൽ താരമായി പേരെടുക്കാനാവൂ. എതിരാളികളുടെ ചെറിയ ബലഹീനതകൾ മുതലെടുത്ത് കളിക്കുന്നിടതാണ് വിജയം ഉണ്ടാകുന്നത്. വേഗത, കൃത്യത, എതിരാളുടെ നീക്കം മുൻകൂട്ടി കാണാൻ ഉള്ള കഴിവ് എന്നിങ്ങനെ ഒരുപാട് കഴിവുകൾ ഉണ്ടായിരിക്കണം.കാത്തിരിക്കാം ഈ വർഷത്തെ ആവേശത്തിനായി …..

 …Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!