മേശപുറത്തെ വേഗപോരാട്ടം
ബീ ലൈക്ക് മൈക്ക്

ആധുനിക ബാഡ്മിന്റൺ നിയമങ്ങൾ വികസിപ്പിച്ചെടുത്തത് ഇംഗ്ലണ്ടിലാണെങ്കിലും എഷ്യൻ രാജ്യങ്ങളാണ് ഇന്ന് ഈ രംഗത്ത് കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നത്, എന്താണ് ഇതിന് കാരണം? ലോകത്തിന്റ വിവിധ കോണുകളിലുള്ള ആളുകൾ ആവേശത്തോടെ ശ്രദ്ധിക്കുന്ന ബാഡ്മിന്റൺന്റെ ഒളിംബിക് ചരിത്രം എന്താണ് ?

ഇംഗ്ലണ്ടിലെ  ഗ്ലാസെസ്റ്റയർഷയറിയിൽ നിന്നുമാണ് ബാഡ്മിന്റൺ എന്ന പേരിന്റെ ഉത്ഭവമായി ചരിത്രം രേഖപെടുതുന്നു . 1860 കളിൽ ഇന്ത്യയിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് ആർമി ഓഫീസർമാർ തമ്മിൽ വിനോദത്തിന് വേണ്ടി കളിച്ച “പൂണ” എന്ന കളിയാണ് പിന്നീട് ഇംഗ്ലീഷ് കൗണ്ടിയിലെ ഡ്യൂക്ക് ഓഫ് ബ്യൂഫോർട്ട് ഇംഗ്ലണ്ടിൽ ചെന്ന് അവിടെയുള്ളവർക്ക് പരിചയപെടുത്തി. പിന്നീട് 1899 ലാണ് അനൗദ്യോഗികമായി ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്.

ബാഡ്മിന്റണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിലയിരുത്താനും, നിയന്ത്രിക്കാനും കൊണ്ടുവന്ന ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ 1934 -ൽ രൂപംകൊണ്ടു /ഫെഡറേഷന്റെ  നേതൃത്വത്തിൽ നടന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പ് 1977 ലാണ് നടന്നത് .  ഏറ്റവും കൂടുതൽ പ്രശസ്തി നേടിയത ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പാണെന്ന് പറയാം .ഇത് കൂടതെ ഇന്ന് ഒരുപാട് രാജ്യങ്ങളിൽ വേരോട്ടമുള്ള കളിയിൽ, നിരവധി പ്രാദേശിക , ദേശീയ , മേഖല ടൂർണമെന്റുകൾ നടന്നു വരുന്നു. പുരുഷന്മാരുടെ ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പ് , വനിതകളുടെ യൂബർ കപ്പ് എന്നിവയും വളരെ ആവേശത്തോടെ ബാഡ്മിന്റൺ ലോകം ഉറ്റുനോക്കുന്ന ടൂർണമെന്റാണ്, ഇന്തോനേഷ്യ പുരുഷ വിഭാഗത്തിലും , ചൈന വനിതാ വിഭാഗത്തിലും കൂടുതൽ തവണ ചാമ്പ്യൻഷിപ്പുകൾ നേടി തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നു

1972 ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ പ്രകടന കായിക ഇനമായാണ് ബാഡ്മിന്റൺ അരങ്ങേറ്റം കുറിച്ചത്. 1992 ലെ ബാഴ്‌സലോണയിൽ നടന്ന ഗെയിംസ് വരെ ഒളിമ്പിക് പ്രോഗ്രാമിൽ പുരുഷന്മാരുടെയും വനിതകളുടെയും സിംഗിൾസ്, ഡബിൾസ് ഇവന്റുകൾ ഉൾപ്പെടുത്തിയിരുന്നു. മിക്സഡ് ഡബിൾസ് ഇവന്റ് 1996 ൽ അറ്റ്ലാന്റ ഒളിമ്പിക് ഗെയിംസിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, മുടക്കമില്ലാതെ മികച്ച രീതിയിൽ ബാഡ്മിൻറൺ നടന്നിടുണ്ട്

ആധുനിക ബാഡ്മിന്റൺ സൃഷ്ടിച്ചത് ഇംഗ്ലണ്ടിലാണെങ്കിലും, ഏഷ്യയാണ് ഇപ്പോൾ ഈ കായികരംഗത്ത് ആധിപത്യം പുലർത്തുന്നത്. 1992 നും 2008 നും ഇടയിൽ, ഒളിമ്പിക് മത്സരത്തിൽ ലഭ്യമായ 76 മെഡലുകളിൽ 69 എണ്ണവും ഏഷ്യൻ രാജ്യങ്ങൾ നേടി! ചൈന, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയാണ് മെഡൽ വേട്ട നടത്തുന്ന രാജ്യങ്ങൾ. 2008 ൽ സൈന നേടിയ വെങ്കലവും 2016 ൻ പി.വി സിന്ധു നേടിയ വെള്ളിയുമാണ് ഇന്ത്യയുടെ നേട്ടങ്ങൾ

റാങ്ക് ആണ് പ്രധാനം

ഒളിമ്പിക് ടൂർണമെന്റിനുള്ള യോഗ്യത നിർണ്ണയം ബാഡ് ഡ്മിന്റൺ വേൾഡ് ഫെഡറേഷൻ നല്കുന്ന റാങ്ക് അടിസ്ഥാനപ്പെടുത്തിയാണ്. സിംഗിൾസിനായി 29 മത്സരാർത്ഥികളെയും   ഡബിൾസിനായി 19 ജോഡി തിരഞ്ഞെടുക്കും

മാറ്റങ്ങൾ ,നേട്ടങ്ങൾ

കഴിഞ്ഞ  ആറ് ഒളിമ്പിക്സിനിടെ; അറ്റ്ലാന്റ (1996), സിഡ്നി (2000), ഏഥൻസ് (2004), ബീജിംഗ് (2008), ലണ്ടൻ (2012), റിയോ (2016) – ഒളിമ്പിക്സിൽ ബാഡ്മിന്റണിന്റെ സ്വാധീനം കൂടുതൽ ശക്തമായി, കാഴ്ചക്കാരുടെ എണ്ണത്തിൽ  റെക്കോർഡുകൾ തകർക്കുന്നു. അതേസമയം, 2005 ൽ ഐബിഎഫിനെ ബിഡബ്ല്യുഎഫ് (ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ) എന്ന് പുനർനാമകരണം ചെയ്തു.

1996 മുതൽ അറ്റ്ലാന്റയിൽ   മിക്സഡ് ഡബിൾസ് അവതരിപ്പിക്കപ്പെട്ടതുപോലെ ഓരോ വർഷവും മാറ്റങ്ങൾ ഉണ്ടാകുന്നു .  . – പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് കളിക്കുന്ന  ചുരുക്കം ചില കായിക ഇനങ്ങളിൽ ഒന്നാണ് ബാഡ്മിന്റൺ. മറ്റൊരു പ്രധാന മാറ്റം വെങ്കലത്തിനായുള്ള പ്ലേ ഓഫ് പോരാട്ടം ആയിരുന്നു. ലണ്ടൻ 2012 ൽ ഗ്രൂപ്പ് മത്സരം എന്ന ആശയം അവതരിക്കപ്പെട്ടു , തുടർന്ന് നോക്കൗട്ടും. ഇത് മത്സരാർത്ഥികൾക്ക് കൂടുതൽ കളികൾ പോരാടാൻ ഉള്ള അവസരം ഉണ്ടാക്കി . ഇതിനെത്തുടർന്ന്, റിയോ 2016 ൽ എതിരാളികളെ മുൻകൂടി പ്രതീക്ഷിക്കുന്നതിൽ നിന്ന് കളിക്കാരെ തടയുന്നതിനായി ഗ്രൂപ്പ് ഘട്ടം നടന്നതിന് നറുകിട്ടാണ് എതിരാളികളെ തീരുമാനിച്ചത് / ടോക്കിയോ 2020 ലോകത്തിലെ മികച്ച ബാഡ്മിന്റൺ പ്രതിഭകൾക്ക് തിളങ്ങാൻ ഒരു ആഗോള പ്ലാറ്റ്ഫോം നൽകുന്നതിനായി നിർമ്മിച്ച അവിശ്വസനീയമായ യാത്ര തുടരും.

ഇന്ത്യൻ പ്രതീക്ഷ

സായ് പ്രണീത്, സൗരഭ് വർമ്മ, ലക്ഷ്യ സെൻ, പി.വി സിന്ധു എന്നിവർ പ്രതീക്ഷകൾ നല്കുന്ന കുറച്ച് പ്രകടനങ്ങൾ നടത്തുന്നുണ്ട് . അതുപോലെ ഡബിൾസിൽ സത്വിക് ,ചിരാഗ് ഷെട്ടി താരങ്ങളും അഭിമാനം ഉയർത്തുന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ചവരാണ്. സിന്ധുവിനെ സംബന്ധിച്ച് ലോക ചാംപ്യൻഷിപ്പ് നേടിയത് ഈ കാലഘട്ടത്തിലെ മികച്ച നേട്ടമാണ്. അതിനുശേഷം പല ടൂർണമെന്റുകളിലും ക്വാർട്ടറിന് അപ്പുറം കടക്കാൻ സാധിച്ചില്ലെങ്കിലും ഈ കഴിഞ്ഞ ദിവസം കഴിഞ്ഞ സ്വിസ് ഓപ്പൺ ഫൈനലിൽ എത്തിയത് ഫോമിന്റെ ലക്ഷണങ്ങൾ കാണിച്ചു. അതുപോലെ ലോക ചാംമ്പ്യൻഷിപ്പിലെ സായ് പ്രണീതിന്റെ വെങ്കല മെഡൽ നേട്ടവും, ലക്ഷ്യ സെൻ എന്ന പുതിയ നക്ഷത്രത്തിന്റെ നേട്ടങ്ങളുമൊക്കെ പ്രതീക്ഷക്ക് വക നല്കുന്ന കാര്യങ്ങളാണ്

ഈ വർഷത്തെ മികച്ച പോരാട്ടം കാണാൻ കാത്തിരിക്കാം …..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!