റോയലായി തുടങ്ങി ബാംഗ്ലൂർ

സന്തുലിതം മുംബൈ; വാർണർ മികവിൽ ഹൈദരാബാദ്
അനായാസം ഈ ഡൽഹി ജയം

Abu Dhabi: AB de Villiers of Royal Challengers Bangalore during match 3 of season 13 of the Dream 11 Indian Premier League (IPL) between Sunrisers Hyderabad and Royal Challengers Bangalore held at the Dubai International Cricket Stadium, Dubai in the United Arab Emirates on the 21st September 2020. (Photo: BCCI/IPL)

കോവിസിനൊപ്പം സഞ്ചരിക്കുന്ന കായിക ലോകത്തിന് ആവേശമായി ഐ.പി.എൽ പൂരത്തിന് കൊടിയേറി. ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് തോൽപ്പിച്ച് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് തങ്ങളുടെ കുതിപ്പ് ആരംഭിച്ചു. കിരീട സാധ്യതയിൽ മുന്നിൽ ഉള്ള നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഒരു ഐ.പി. എൽ കിരീടത്തിനായി കാത്തിരിക്കുന്ന ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ നായകൻ കോഹ്‌ലി മുംബൈയെ ബാറ്റിങ്ങിന് വിട്ടു. സ്പിൻ ബൗളറുമാരെ പിന്തുണയ്ക്കുന്ന ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ബാംഗ്ലൂരിന് മുന്നിൽ 160 റൺസിന്റ വിജയലക്ഷ്യം മുന്നോട്ട് വച്ചു. വലിയ സ്കോറിലേക്ക് നിങ്ങുകയായിരുന്ന മുംബൈയെ ഹർഷൽ പട്ടേലിന്റ അഞ്ച് വിക്കറ്റ് പ്രകടനമാണ് തകർത്തത്. 49 റൺസെടുത്ത ക്രിസ് ലിൻ ആണ് മുംബൈ നിരയിൽ തിളങ്ങിയത്.

മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിക്കാത്തത് മുംബൈ ബാറ്റ്സ്മാൻമാർക്ക് തിരിച്ചടിയായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി ക്യാപ്ടൻ വിരാട് കോഹ്ലി (33) മാക്സ്‌വെൽ ( 39 ) അടിത്തറ പാകിയ ഇരുവരും പുറത്തായപ്പോൾ എ ബി ഡിവില്ലിയേഴ്സ് (48) കൂറ്റനടികളിലൂടെ ടീമിനെ വിജയിപ്പിച്ചത്. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ ,മാർക്കോ ജൻസെൻ എന്നിവർ രണ്ടും ക്രുണാൽ, ബോൾട്ട് എന്നിവർ ഒരോ വിക്കറ്റും നേടി . അവസാന ഓവറിൽ 7 റൺസ് വേണ്ട സമയത്ത് ഡിവില്ലിയേഴ്സ് റൺ ഔട്ട് ആയെങ്കിലും ഹർഷൽ പട്ടേൽ അവസാന പന്തിൽ ടീമിനായി വിജയ റൺ നേടി. എന്തായാലും ആദ്യ കളി ജയത്തോടെ തുടങ്ങാനായത് കോഹ്‌ലിക്കും സംഘത്തിനും ആത്മവിശ്വാസം നല്കും . എന്നാൽ ആദ്യ മത്സരം തോറ്റ് തുടങ്ങിയ സീസണുകളിൽ കിരീടം നേടി ചരിത്രമുള്ള മുംബൈ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്.

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!