പഞ്ചാബിനുമേൽ കൊൽക്കത്തയുടെ വിജയ റൈഡ് 

സൂപ്പർ ഓവർ “ആവേശത്തിൽ ” ഡൽഹി
ആ പന്തിൽ ‘പന്തിന്’ പിഴച്ചു ; ബാംഗ്ലൂർ ജയിച്ചു

കഴിഞ്ഞ മത്സരത്തിലെ മികച്ച വിജയത്തിന് ശേഷം എത്തിയ പഞ്ചാബിന് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കണ്ടത്. പഞ്ചാബ് ഉയർത്തിയ 123 റൺസ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി കരുതലോടെയാണ് ഓപ്പണർമാരായ കെ.എൽ.രാഹുലും മായങ്ക് അഗർവാളും കളിച്ചത്. ആദ്യ അഞ്ചോവറിൽ വെറും 29 റൺസ് മാത്രമാണ് ഇരുവർക്കും ചേർന്ന് നേടാനായത്. പവർപ്ലേയിൽ കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർ ഒരു പഴുതും അനുവദിച്ചില്ല.

അതിനിടയിൽ സീസണിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന പ്രധാന ബൗളർ കമ്മിൻസ് രാഹുലിന്റെ 19 (20) പുറത്താക്കി തന്റെ മേലുള്ള വിശ്വാസം കാത്തു. പിന്നാലെ വന്ന ക്രിസ് ഗെയ്ൽ നേരിട്ട ആദ്യ പന്തിൽ തന്നെ ശിവം മാവിയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. സീസൺ തുടക്കത്തിൽ വലിയ പ്രതീക്ഷയുമായി എത്തിയ ദീപക് ഹൂഡയ്ക്കും (1) പിടിച്ചു നിൽക്കാനായില്ല. തൊട്ടുപിന്നാലെ മായങ്ക് അഗർവാളിനെ 31 (34) പുറത്താക്കി നരെയ്ൻ പഞ്ചാബിനെ വലിയ തകർച്ചയിലേക്ക് തള്ളിവിട്ടു. പിന്നാലെ പൂരൻ 19 (19) ഹെൻറിക്വസ് 2 ( 3 ) ഷാറൂഖ് ഖാൻ 13 (14) ഉൾപ്പെടെ ആർക്കും പിടിച്ച് നിൽക്കാൻ ആയില്ല.

 ഒടുവിൽ വമ്പനടികളുമായി സ്കോർ ഉയർത്തിയത് ക്രിസ് ജോർദാൻ 30 ( 18 )  ആണ്. ജോർദാന്റെ മികച്ച ഇന്നിംഗ്സ് പഞ്ചാബിനെ 120 കടത്തി.കൊൽക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം മാവി വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. തുടക്കത്തിലെ ഓപ്പണറുമാരായ ശുഭ്മാൻ ഗിൽ 9 ( 8 ) നിതീഷ് റാണ 0 ( 1 ) ) എന്നിവരെ നഷ്ടമായി. സുനിൽ നരെയ്ൻ (0) കൂടി പുറത്തായതോടെ മറ്റൊരു തോൽവിയെ നേരിടുമെന്ന് തോന്നിച്ചെങ്കിലും രാഹുൽ ത്രിപാഠി 41 (32) ക്യാപ്ടൻ മോർഗൻ 47 (40) എന്നിവരുടെ മികച്ച ഇന്നിംഗ്സ് രക്ഷിച്ചു. ഇതിനിടയിൽ ത്രിപാഠിയും റസലും 10 ( 9 ) പുറത്തായെങ്കിലും ദിനേഷ് കാർത്തിക് 12 ( 6 ) ക്യാപ്ടൻ മോർഗനുമായി ചേർന്ന് കൂടുതൽ നഷ്ടം കൂടാതെ ടീമിനെ വിജയവര കടത്തി. പഞ്ചാബിനായി ഹെൻറിക്വസ് ഷമി അർഷ്ദീപ് ഹുഡ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!