മങ്ങിയത് സൂര്യൻ ; മിന്നിയത് ചെന്നൈ

ആ പന്തിൽ ‘പന്തിന്’ പിഴച്ചു ; ബാംഗ്ലൂർ ജയിച്ചു
വിജയവഴിയിൽ മുംബൈ

പിച്ചിന്റെ സ്വഭാവം മനസിലാക്കി തീരുമാനം എടുക്കാൻ ഉള്ള കഴിവിൽ ധോനിയോളം വരില്ല ഒരു ക്യാപ്ടനും എന്ന് വീണ്ടും തെളിയിക്കുന്നു ഓരോ മത്സരങ്ങളും . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 171 റൺസ് എടുത്തപ്പോൾ വളരെ എളുപ്പത്തിൽ ചെന്നൈയ്ക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. പോയിന്റ് ടേബിളിൽ മുൻനിരയിൽ നിൽക്കുന്ന ചെന്നൈയും ഏറ്റവും അവസാനം നിൽക്കുന്ന ഹൈദരാബാദും പോരാടിയ മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്ടൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് കാര്യങ്ങൾ കുറേ കൂടി എളുപ്പമായിരിക്കും എന്നാണ് പിച്ചിന്റെ സ്വഭാവം കണ്ട് തങ്ങൾക്ക് തോന്നുന്നത് എന്ന് ധോനി പറഞ്ഞത് വെറുതെ ആയില്ല.

വിജയത്തേടെ ടൂർണമെന്റിലേക്ക് തിരിച്ചു വരവ് ആഗ്രഹിക്കുന്ന ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു.തുടക്കത്തിൽ തന്നെ ജോണി ബെയർസ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റൺസായിരുന്നു ബെയർസ്റ്റോയുടെ സമ്പാദ്യം. ഇഴഞ്ഞ് നീങ്ങുന്ന ശൈലിക്ക് വിമർശനം കേൾക്കുന്ന മനീഷ് പാണ്ഡെ 61(46) തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാൽ ക്യാപ്ടൻ വാർണർ 57(55) റൺസ് എടുക്കാൻ വിഷമിച്ചു.ഇരുവരും 87 പന്തിൽ 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വാർണർ റൺസ് എടുക്കാൻ വിഷമിച്ചത് റൺ റേറ്റിനെ സാധിച്ചു.ഐപിഎൽ കരിയറിലെ 50–ാം അർധസെഞ്ചുറിയും ട്വന്റി20 കരിയറിൽ 10,000 റൺസും പിന്നിട്ട ക്യാപ്റ്റൻ ഡേവിഡ് വാർണർ 51 പന്തിൽ നിന്നാണ് 50 റൺസ് എടുത്തത്.

സെഞ്ചുറി കൂട്ടുകെട്ടിനു തൊട്ടുപിന്നാലെ ലുങ്കി എൻഗിഡി എറിഞ്ഞ 18–ാം ഓവറിൽ ഇരുവരും പുറത്തായെങ്കിലും വമ്പനടികളുമായി കെയ്ൻ വില്യംസനും 26 ( 10 ) കേദാർ ജാദവും 14 (4) ചേർന്ന് സ്കോർ 170 കടത്തി. ചെന്നൈയ്ക്കായി ലുങ്കി എൻഗിഡി നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കറൻ നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

പതിവുപോലെ മികച്ച തുടക്കം നല്കിയ ചെന്നൈ ഓപ്പണറുമാർ കളി ചെന്നൈയുടെ വരുതിയിലാക്കി. റുതുരാജും ഫാഫ് ഡ്യൂ പ്ലസിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 129 റൺസ് കൂടി ചേർത്തു. മികച്ച സ്ട്രോക്കുകൾ കളിച്ച് മുന്നേറിയ റുതുരാജ് ആയിരുന്ന കൂടുതൽ ആക്രമണകാരി. ഒടുവിൽ റഷീദ് ഖാന്റെ ബോളിൽ പുറത്താകുമ്പോൾ 44 പന്തിൽ 75 റൺസ് എടുത്തിരുന്നു. തിടുക്കത്തിൽ റൺസ് എടുക്കാൻ ശ്രമിച്ച മോയിൻ അലി 15 (8) അർദ്ധ സെഞ്ച്വറിയും ഓറഞ്ച് ക്യാപും നേടിയ ഫാഫ് ഡ്യൂ പ്ലസി 56 (38) പിന്നാലെ റഷീദ് ഖാൻ തന്നെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ചെന്നൈ ജയം ഉറപ്പിച്ചിരുന്നു. പിന്നാലെ ജഡേജ 7 (6) സുരേഷ് റൈന 17 (15) ചേർന്ന് ഒരോവർ ബാക്കി നിൽക്കെ ജയം സ്വന്തമാക്കി.

മികച്ച ഫോമിൽ കളിക്കുന്ന ചെന്നൈ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മറുവശത്ത് റഷീദ് ഖാൻ ഒഴികെ ഉള്ള ബൗളറുമാരുടെ മോശം പ്രകടനവും വാർണറുടെ ഫോമും ഉൾപ്പെടെ പരിഹരിക്കാൻ ഒരുപാട് പ്രശ്ങ്ങളുമായി ഹൈദരാബാദ് മൈതാനം വിട്ടു.

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!