യുവതാരങ്ങളുടെ മികവിൽ ഡൽഹി കുതിപ്പ് തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 154 എടുത്തപ്പോൾ ഡൽഹിക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. ടോസ് നേടിയ ഡൽഹി ക്യാപ്ടൻ പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറാൻ സാധിച്ചെങ്കിലും വലിയ സ്കോർ നേടാൻ കഴിയാത്തത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. ടൂർണമെന്റിൽ ആദ്യമായി തിളങ്ങിയ ശുഭ്മാൻ ഗിൽ 43 ( 38 )തിളങ്ങിയെങ്കിലും നിതിഷ് റാണ 15 (12) രാഹുൽ ത്രിപാഠി 19 (17) മോർഗൻ 0 ( 2 ) നരെയ്ൻ (0) തുടങ്ങിയ ആർക്കും തിളങ്ങാൻ സാധിക്കാതെ വന്നതോടെ 82 / 5 എന്ന നിലയിൽ ആയിരുന്നു കൊൽക്കത്തൂടെ നില
അവിടെ നിന്നും ആന്ദ്ര റസൽ 45 (27) ഒരറ്റത്തു നിന്നും തകർത്തടിച്ചതോടെ സ്കോർ ബോർഡ് ഉയർന്നു. ഒടുവിൽ കാർത്തിക്ക് 14 (10) കമ്മിൻസ് 11 ( 13 ) ചെറിയ സംഭാവനകൾ കൂടി ചേർന്നപ്പോൾ സ്കോർ 150 കടന്നു. ഡൽഹിക്കായി അക്സർ പട്ടേൽ ലളിത് യാദവ് എന്നിൽ രണ്ടും ആവേശ് ഖാൻ സ്റ്റോയിൻസ് എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി.
ചെറിയ സ്കോർ എളുപ്പത്തിൽ ചേസ് ചെയുന്ന കാഴ്ച്ചയാണ് ഡൽഹി ഇന്നിംഗ്സിൽ കണ്ടത്. കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ പ്യഥി ഷാ 82 ( 41 ) മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ശിഖർ ധവാൻ 46 (47) മികച്ച പങ്കാളിയായി .132 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിറന്ന ശേഷമാണ് ആദ്യ വിക്കറ്റ് വീണത്.
ഇരുവരും പുറത്തായതിന് ശേഷമെത്തിയ ഋഷഭ് പന്ത് 16 ( 8 ) വേഗത്തിൽ സ്കോർ ചെയ്യാൻ നോക്കി പുറത്തായെങ്കിലും സ്റ്റോയ്‌നിസ് 6 ( 3 ) ജയം 3 ഓവർ ബാക്കി നിൽക്കെ ഉറപ്പിച്ചു. മികച്ച രീതിയിൽ പന്തെറിഞ്ഞ പ്രധാന ബൗളർ പാറ്റ് കമ്മിൻസ് ആണ് മൂന്ന് വിക്കറ്റുകളും നേടിയത്. മികച്ച ബാറ്റിങ്ങ് കാഴ്ച്ചവെച്ച പ്യഥി ഷാ ആണ് മാൻ ഓഫ് ദി മാച്ച്.
1 Comment