മങ്ങിയത് സൂര്യൻ ; മിന്നിയത് ചെന്നൈ
ഡൽഹി ഷോ

മൂന്ന് കളികൾ തോറ്റപ്പോൾ തങ്ങളെ എഴുതി തള്ളിയവർക്കുള്ള മറുപടിയായി മുംബൈ ഇന്ത്യൻസ് . ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം

മത്സരത്തിന്റെ തുടക്കത്തിൽ മുംബൈ ബൗളർമാർ രാജസ്ഥാന് ഒരു പഴുതും അനുവധിച്ചില്ല. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഓപ്പണറുമാർ പിന്നീട് താളം കണ്ടെത്തിയപ്പോൾ രാജസ്ഥാൻ സ്കോർ ബോർഡ് ഉയർന്നു.രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും 66 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ ജോസ് ബട്ലറെ 41 ( 32 ) പുറത്താക്കി രാഹുൽ ചഹർ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് 20 പന്തിൽ 32 റൺസെടുത്ത യശ്വസിയേയും രാഹുൽ ചാഹർ പുറത്താക്കി.

കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന ക്യാപ്ടൻ സഞ്ജു 42 റൺസ് നേടി. എന്നാൽ സഞ്ജുവിനൊപ്പം കൂട്ടുകെട്ട് ഉയർത്തിയ 31 പന്തിൽ 35 റൺസുമായി ശിവം ദ്യൂബ വേഗത്തിൽ സ്കോർ ഉയർത്തുന്ന കാര്യത്തിൽ പരാജയപെട്ടു. സഞ്ജു പുറത്തായതിന് ശേഷം അവസാന ഓവറുകളിൽ രാജസ്ഥാന് വേഗത്തിൽ റൺസ് കണ്ടെത്താനായില്ല. നാല് പന്തിൽ ഏഴു റൺസെടുത്ത ഡേവിഡ് മില്ലറും ഏഴു പന്തിൽ എട്ടു റൺസെടുത്ത റിയാൻ പരേഗുമായിരുന്നു മുംബൈയ്ക്കായി രാഹുൽ ചഹർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ബോർട്ട് ,ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി. ബുംറ നാല് ഓവറിൽ വെറും 15 റൺസ് മാത്രമാണ് വഴങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ക്യാപ്ടൻ രോഹിത് ശർമയെ 14 ( 17 ) നഷ്ടമായി .എന്നാൽ ഫോമിലേക്ക് ഉയർന്ന ക്വിന്റൺ ഡി കോക്ക് ഒരറ്റത്ത് തകർത്തടിച്ചപ്പോൾ സ്കോർ ബോർഡ് കുതിച്ചു. ഇതിനിടയിൽ സൂര്യകുമാർ യാദവ് 16 (10) ക്രുണാൽ പാണ്ഡ്യ 39 ( 26 ) പുറത്തായെങ്കിലും പൊള്ളാർഡ് 16 ( 8) ഒരോവർ ബാക്കി നിൽക്കെ ജയം ഉറപ്പാക്കി. രാജസ്ഥാനായി തെവാട്ടിയ രണ്ടും മോറിസ് ഒരു വിക്കറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!