രാഹുലാട്ടം; ബാംഗ്ലൂരിന് വാട്ടം

ഡൽഹി ഷോ
മുംബൈക്ക് ആവേശ ജയം

കെ.എൽ രാഹുലിന്റെ ( 91) സെഞ്ചുറിക്ക് തുല്യമായ ഇന്നിംഗ്സ് ബലത്തിൽ സീസണിന്റെ തുടക്കത്തിലെ തകർച്ചയിൽ നിന്നും പഞ്ചാബ് വിജയവഴിയിൽ . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നേടാനായത് 145 റൺസ് മാത്രം, ഫലം പഞ്ചാബിന് 34 റൺസ് ജയം. ക്യാപ്ടൻ കോഹ്ലി ഉൾപ്പെടെ ആർക്കും വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പോയത് ബാംഗ്ലൂരിന് തിരിച്ചടിയായി. സ്കോർ കാർഡ് : പഞ്ചാബ് 179/5 ബാംഗ്ലൂർ 145 /8

ഓപ്പണർ മായങ്കിന് പകരം പ്രഭാസിമ്രാൻ ആണ് രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി എത്തിയത്. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ പ്രഭാസിമ്രാൻ 7 ( 7 ) സാധിച്ചില്ല. തൊട്ടുപിന്നാലെ എത്തിയ ക്രിസ് ഗെയിൽ വമ്പനടികളിലൂടെ പഞ്ചാബിന്റെ സ്കോർ ഉയർത്തി .ഒരറ്റത്ത് ഗെയിൽ തകർത്ത് കളിച്ചതോടെ രാഹുലും മികച്ച സ്ട്രോക്കുകൾ കളിച്ച് മുന്നേറി. എന്നാൽ ഗെയിലിനെ പുറത്താക്കി സാംസ് ബാംഗ്ലൂരിന് ആശ്വാസം നൽകി. തൊട്ടുപിന്നാലെ പൂരൻ ( 0 ) ദീപക്ക് ഹൂഡ 5 (9 ) ഷാറൂഖ് ഖാൻ ( 0 ) ഉൾപ്പടെ ആരും തിളങ്ങാതെ വന്നതോടെ വലിയ സ്കോർ എന്ന പഞ്ചാബിന്റെ ലക്ഷ്യം നടക്കില്ല എന്ന് തോന്നിച്ചു.

എന്നാൽ ഹർപ്രിതിൽ 25 ( 17 ) മികച്ച പങ്കാളിയെ കിട്ടിയ രാഹുൽ മോശം പന്തുകളെ ബൗണ്ടറി കടത്തി മുന്നേറി. പർപ്പിൾ ക്യാപ് കൈവശം വച്ചിരിക്കുന്ന ഹർഷൽ പട്ടേലിനെ ചെന്നൈയുടെ ജഡേജ നേരിട്ട രീതി പോലെ അവസാന ഓവറുകളിൽ ആക്രമിച്ച രാഹുൽ സ്കോർ 170 കടത്തി , ആ ഘട്ടത്തിൽ അവർ ആഗ്രഹിച്ചതിനേക്കാൾ ഇരുപതിലധികം റൺസ് കൂടുതൽ. ബാംഗ്ലൂരിനായി ജാമിസൻ രണ്ടും ചഹൽ ,ഷഹബാസ് അഹമദ്‌ ,സാംസ് എന്നിവർ ഓരോ വിക്കറ്റും നേടി

കോഹ്‌ലി ദേവ്ദത്ത് ഓപ്പണിംഗ് സഖ്യം വളരെ എളുപ്പത്തിൽ സ്കോർ ചെയ്യുമെന്ന് വിചാരിച്ച ബാംഗ്ലൂരിന് തെറ്റി. സ്കോർ ബോർഡിൽ വെറും 19 റൺസ് മാത്രം ഉള്ളപ്പോൾ ദേവ്ദത്ത് (7 ) പുറത്ത്. ഒരറ്റത്ത് കോഹ്‌ലി, രജത്ത് എന്നിവ റൺസ് നേടാൻ ബുദ്ധിമുട്ടി. സ്കോർ ബോർഡിൽ 62 റൺസ് നിൽക്കെ കോഹ്‌ലിയെ 35 ( 34 )ബൗൾഡാക്കിയ ഹർപ്രിത് തൊട്ടടുത്ത ബൗളിൽ മാക്സ്വെലിനെ (0) മനോഹരമായ ബൗളിൽ പുറത്താക്കി.

തന്റെ അടുത്ത ഓവറിൽ ബാംഗ്ലൂരിന്റ അവസാന പ്രതീക്ഷയായ ഡിവില്ലിയേഴ്സിനെ 3 ( 9) പുറത്താക്കിയ ഹർപ്രിത് സ്വപ്ന തുല്യമായ വിക്കറ്റുകളാണ് വീഴ്ത്തിയതെല്ലാം . തുടരെ വിക്കറ്റുകൾ വീണപ്പോൾ അവസാനം പിടിച്ച് നിൽക്കാൻ എങ്കിലും ശ്രമിച്ചത് ഹർഷൽ പട്ടേൽ 31 ( 13 ) മാത്രം. ഹർപ്രിത് നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പടെ 19 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്തപ്പോൾ ബിഷ്ണോയി രണ്ടും ഷമി, ജോർദാൻ എന്നിവർ ഓരോ വിക്കറ്റും നേടി. എന്തായാലും ക്യാപ്റ്റൻ കോഹ്ലി തൻ്റെ പതിവ് ഫോം കണ്ടെത്തിയില്ലെങ്കിൽ ബാംഗ്ലൂരിന് മുന്നോട്ട് ബുദ്ധിമുട്ടാകും

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!