ഐ.പി.എൽ എൽ ക്ലാസിക്കോയിൽ മുംബൈക്ക് ജയം. ഇരു ടീമുകളും തകർ അടിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 219 റൺസെടുത്തപ്പോൾ തുടക്കത്തിലെ തകർച്ചക്ക് ശേഷം തിരിച്ചുവന്ന മുംബൈ 4 വിക്കറ്റിന്റെ ആവേശ ജയം നേടി .. ടോസ് നേടിയ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു
കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഋതുരാജിനെ 4 ( 4 ) മടക്കി ബോൾട്ട് മുംബൈക്ക് മികച്ച തുടക്കം നല്കി. എന്നാൽ തൊട്ടുപിന്നാലെ ഒത്തുചേർന്ന ഡ്യൂപ്ലസി – .മോയിൻ അലി സഖ്യം 108 റൺസിന്റെ കൂട്ടുകെട്ട് ചേർത്തു. തകർ അടിച്ച ഇരുവരും സ്കോർ ബോർഡ് മിന്നൽ വേഗത്തിൽ ഉയർത്തി. ഡ്യുപ്ലസി 50 ( 28 ) മോയിൻ അലി 58 ( 36 ) നേടി .ഇരുവരും പുറത്തായതിന് തൊട്ടുപിന്നാലെ എത്തിയ റൈന 2 ( 4 ) വേഗം പുറത്തായി.
സ്കോറിംഗ് വേഗം കുറയുമെന്ന് തോന്നിച്ച ഘടത്തിൽ അമ്പാട്ടി റൈഡു 72 ( 27 ) രവീന്ദ്ര ജഡേജ 22 (22) അവസാന ഓവറുകളിൽ ആളികത്തിയതാടെ സ്കോർ ബോർഡ് കുതിച്ചു. മുംബൈയുടെ ഏറ്റവും മികച്ച ബൗളർ ബുംറയെ മികച്ച രീതിയിൽ നേരിട്ട റൈഡു അവസാന ഓവറുകളിൽ ആഞ്ഞടിച്ച് സ്കോർ 200 കടത്തി. പൊള്ളാർഡ് രണ്ടും ബോൾട്ട് ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി.
റണ്ണൊഴുക്കു കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ കയ്റൺ പൊള്ളാർഡിന്റെ ഐതിഹാസിക പോരാട്ടമാണ് മുംബൈയ്ക്ക് നിർണായക ജയം സമ്മാനിച്ചത്.ചെന്നൈ ഉയർത്തിയ 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയ്ക്ക് ഓപ്പണർമാരായ രോഹിത് – ഡി കോക്ക് സഖ്യം തകർപ്പൻ തുടക്കമാണ് നല്കിയത്.ഇരുവരും 7.4 ഓവറിൽ കൂട്ടിച്ചേർത്തത് 71 റൺസ്. ഇതിനിടയിൽ രോഹിത് 35 (24 ) .തൊട്ടുപിന്നാലെ സൂര്യകുമാർ യാദവ് 3 ( 3 ) ഡി കോക്ക് 38 ( 28 ) പുറത്തായതോടെ ചെന്നൈ ജയിക്കുന്ന് തോന്നിച്ചു.
അതിനുശേഷം നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ക്രുണാൽ പാണ്ഡ്യയും പൊള്ളാർഡും ചേർന്ന് വീണ്ടും മുംബൈ സ്കോർ ബോർഡ് ഉയർത്തി. പൊള്ളാർഡ് തകർത്തടിച്ചപ്പോൾ ക്രുണാൽ പിന്തുണ നല്കി. ഇതിനിടയിൽ സാം കറന്റെ പന്തിൽ ക്രുണാൽ 32 (23 )പുറത്ത്. ഹാർദ്ദിക് പാണ്ഡ്യയും തകർത്തടിച്ചതോടെ മുംബൈ 200 കടന്നു. ഏഴു പന്തിൽ രണ്ടു സിക്സറുകൾ സഹിതം 16 റൺസെടുത്ത ഹാർദിക്കിനെ സാം മടക്കി . ഇതിനിടയിൽ പൊള്ളാഡിനെ പുറത്താക്കാനുള്ള നല്ല ഒരു അവസരം ഡ്യൂപ്ലസി നഷ്ട്ടമാക്കി. അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും ധവാൽ കുൽക്കർണിയെ സാക്ഷിയാക്കി ഒരു സിക്സും രണ്ടു ഫോറും അവസാന പന്തിലെ ഡബിളും സഹിതം നേടി വിജയവര കടത്തി.