‘തല’ മാറി തലവര മാറിയില്ല
മിസ്റ്റർ ക്ലീൻ റാഫ്

വയറുവേദനയെ തുടർന്നു നടത്തിയ പരിശോധനയിൽ അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ച കെ.എൽ രാഹുലിനെ ക്യാപ്ടൻ സ്ഥാനത്ത് നിന്നും മാറ്റി മായങ്ക് അഗർവാളിനെ ക്യാപ്ടൻ ആക്കിയെങ്കിലും ഡൽഹിയുടെ മുന്നിൽ ജയിക്കാൻ പഞ്ചാബിന് അതൊന്നും പോരായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്ടന്റെ മികച്ച ബാറ്റിങ്ങ് മികവിൽ 166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഡൽഹി 7 വിക്കറ്റിന്റെ മിന്നും ജയം നേടി. ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു.

പവർപ്ലേയിൽ തകർച്ചയോടെ തുടങ്ങിയ പഞ്ചാബിന് 35 റണ്‍സിനിടെ നഷ്ടമായത് രണ്ടു വിക്കറ്റുകൾ -പ്രഭാസിമ്രാൻ 12(16) ഗെയ്ൽ 13(9) വലിയ സംഭാവനകൾ നല്കാതെ പുറത്തായപ്പോൾ മൂന്നാം വിക്കറ്റിൽ അഗർവാൾ – മലൻ സഖ്യമാണ് റൺ നിരക്ക് ഉയർത്തിയത്.ഇരുവരും കൂട്ടിച്ചേർത്തത് 52 റൺസിന്റെ മികച്ച കൂട്ടുകെട്ട്. മലാൻ 24 (24) റണ്ണുകൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി ഒടുവിൽ പുറത്തായി.

അഞ്ചാം വിക്കറ്റിൽ 23 പന്തിൽ 41 റൺസടിച്ച അഗർവാൾ – ഷാരൂഖ് ഖാൻ സഖ്യവും പഞ്ചാബിന് കരുത്തായി. ഒരു ഭാഗത്ത് വിക്കറ്റുകൾ കൊഴിയുമ്പോളും ഓപ്പണറായി ഇറങ്ങിയ അഗർവൾ 58 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ അടിച്ചാണ് മായങ്ക്, സ്കോർ 160 കടത്തിയത്.ദീപക് ഹൂഡ (ഒരു പന്തിൽ ഒന്ന്), ഷാരൂഖ് ഖാൻ (അഞ്ച് പന്തിൽ നാല്), ക്രിസ് ജോർദാൻ (മൂന്നു പന്തിൽ രണ്ട്) ഉൾപ്പടെ ആരും മായങ്കിന് പിന്തുണ നല്കിയില്ല.നാല് ഓവറിൽ 36 റൺസ് വഴങ്ങി കാഗിസൊ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. ആ വേഷ് ഖാൻ , അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

പതിവുപോലെ ഓപ്പണിങ് വിക്കറ്റിൽ വെറും 6 ഓവറിൽ ഡൽഹി സ്കോർ ബോർഡിൽ 63 റൺസെത്തിച്ച ശിഖർ ധവാൻ – പൃഥ്വി ഷാ കൂകൂട്ടുകെട്ട് മികച്ച തുടക്കമാണ് ഡൽഹിക്ക് സമ്മാനിച്ചത്. പ്യഥി ഷാ 39(22) സ്റ്റീവ് സ്മിത് 24 (22) പന്ത് 14 (11) സീസണിലെ മൂന്നാം അർധസെഞ്ചുറിയുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനായ ഓപ്പണർ ശിഖർ ധവാൻ 69 (47) പുറത്താകാതെ നിന്ന് ഒരിക്കൽ കൂടി ടീമിന്റെ രക്ഷകനായി.

ഒടുവിൽ രണ്ട് ഓവർ ബാക്കി നിൽക്കെ ഷിംറോൺ ഹെറ്റ്മെയർ (നാലു പന്തിൽ ഒരു ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 16) ചെറിയ ബാറ്റിങ് വെടിക്കെട്ട് നടത്തി ടീമിനെ വിജയവര കടത്തി.പഞ്ചാബിനായി ഹർപ്രീത് ബ്രാർ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും ക്രിസ് ജോർദാൻ രണ്ട് ഓവറിൽ 21 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് നേടി തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!