‘തല’ മാറി തലവര മാറിയില്ല

മുംബൈക്ക് ആവേശ ജയം
ഡൽഹിയുടെ ശിഖാരി

ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിൽ ഇറങ്ങിയ രാജസ്ഥാനും ഹൈദരാബാദിനും ടൂർണമെന്റിൽ ഒരു മികച്ച വിജയം അനിവാര്യമായിരുന്നു . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 220 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 55 റൺസിന്റെ തോൽവി.ടോസ് നേടിയ ഹൈദരാബാദിന്റെ പുതിയ ക്യാപ്ടൻ വില്ല്യംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടൂർണമെന്റിൽ ഫോം കണ്ടെത്താൻ വിഷമിച്ച ജോസ് ബട്ലർ പതിവിൽ നിന്നും വിഭിന്നമായി ഒരറ്റത്ത് മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറിയപ്പോൾ ജയ്സ്വാൾ 12 ( 13 ) തുടക്കത്തിലെ സന്ദീപ് ശർമക്ക് വിക്കറ്റ് നല്കി മടങ്ങി. തൊട്ടുപിന്നാലെ എത്തിയ ക്യാപ്ടൻ സഞ്ജു ജോസ് ബട്ട്ലർക്ക് മികച്ച പിന്തുണ നല്കിയതോടെ സ്കോർ ബോർഡ് ഉയർന്നു. ഒരു മികച്ച ബാറ്റ്സ്മാനെ സംമ്പഡിച്ച് താത്കാലികം മാത്രമാണെന്ന് ബട്ട്ലർ ഹൈദരാബാദ് ബൗളറുമാർക്ക് മനസ്സിലാക്കി കൊടുത്തു. സിക്സറുകളും ബൗണ്ടറികളും നേടി മുന്നേറിയ സാംസണും ബട്ട്‌ലറും ആകെ ബഹുമാനിച്ചത് റഷീദ് ഖാനെ മാത്രം . ഇതിനിടയിൽ അർദ്ധ സെഞ്ചുറിക്ക് രണ്ടു റൺ അകലെ സഞ്ജു പുറത്തായി. ഇരുവരും ചേർന്ന് 150 റൺസിന്റ മികച്ച കൂട്ടുകെട്ട് ചേർത്താണ് പിരിഞ്ഞത്.

എങ്കിലും പിന്നാലെ എത്തിയ റിയാൻ പരാഗിനെ കൂട്ടുനിർത്തി വമ്പനടികളിലൂടെ രാജസ്ഥാന്റെ ഈ സീസണിലെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി. ഒടുവിൽ ബട്ട്ലർ 124 ( 64 ) പുറത്തായപ്പോൾ സ്കോർ 200 കടന്നിരുന്നു ഒടുവിൽ മില്ലർ 7 (3 ) റിയാൻ പരാഗ് 15 (8) എന്നിവരുടെ ചെറിയ സംഭാവനകൾ ചേർന്നപ്പോൾ സ്കോർ ബോർഡ് 220 ൽ എത്തി. ഹൈദരാബാദിനായി സന്ദീപ് ശർമ റഷീദ് ഖാൻ വിജയ് ശങ്കർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് ഓപ്പണർമാരായ മനീഷ് പാണ്ഡ 31 (20) മികച്ച തുടക്കത്തിന് നല്കി പുറത്തായി.ജോണി ബെയർസ്റ്റോയും ചേർന്ന് 57 റൺസിന്റെ മികച്ച കൂട്ടുകെട്ട് ഉയർത്തിയ ശേഷം മികച്ച കൂട്ടുകെട്ടുകൾ തീർക്കാനാകാതെ പോയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ബെയർസ്റ്റോ 21 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്തു.കെയ്ൻ വില്യംസൻ (21 പന്തിൽ 20), വിജയ് ശങ്കർ (എട്ടു പന്തിൽ എട്ട്), കേദാർ ജാദവ് (19 പന്തിൽ 19), മുഹമ്മദ് നബി (അഞ്ച് പന്തിൽ 17), അബ്ദുൽ സമദ് (എട്ടു പന്തിൽ 10), റാഷിദ് ഖാൻ (0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സ്കോർ .രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്മാൻ, നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസിന്റെയും പ്രകടനം ശ്രദ്ധേയമായി.

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!