ബാർസലോണ അത്ലറ്റികോ മാഡ്രിഡ് മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ സന്തോഷിച്ച റയൽ മാഡ്രിഡിനും സമനില കുരുക്ക് . സെവില്ല ആണ് അപ്രതീക്ഷിച്ച തിരിച്ചടി നൽകിയത് (2-2 ) ലാ ലീഗ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഫോട്ടോഫിനിഷിന്റെ ആവേശം കാണികൾക്ക് ഉണ്ടാകുമെന്ന് ഉറപ്പ് .ടീമുകൾക്ക് ഇനി മൂന്ന് വീതം മത്സരങ്ങളാണ് ബാക്കി ഉള്ളത് .ഇതിൽ മൂന്നിലും വിജയിക്കാനായാൽ അത്ലറ്റികോ ജേതാക്കളാവും .റയലിനും ബാഴ്സയ്ക്കും മൂന്ന് മത്സരങ്ങൾ ജയിക്കുകയും അത്ലറ്റികോ തോൽക്കുകയോ സമനിലയിൽ പിരിയുകയോ വേണം
ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ച മൂന്ന് ടീമുകൾക്കും ല ലീഗ് കിരീടം ആവശ്യമാണ് .സീസൺ തുടക്കത്തിൽ തുടർജയങ്ങളുമായി കുതിക്കുകയിരുന്ന അത്ലറ്റികോ മാഡ്രിഡിന് പ്രധാന താരങ്ങളുടെ പരിക്കുകളും മോശം ഫോമും സീസൺ പകുതിയിൽ തിരിച്ചടിയപ്പോൾ റയൽ ,ബാഴ്സ ടീമുകൾക്ക് തിരിച്ചുവരവിന് കളമൊരുക്കി. സീസണിൽ മെസ്സി 28 ഗോളുകളുമായി ടോപ് സ്കോറെർ പട്ടികയിൽ മുമ്പിൽ നിൽകുമ്പോൾ ബെൻസിമ 21 ഗോളുകളും സുവാരസ് 19 ഗോളുകളും നേടി കഴിഞ്ഞു .ഈ മൂന്ന് താരങ്ങളുടെ മികവിലാണ് ടീമുകൾ കുതിക്കുന്നത് .എന്തിരുന്നാലും കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ടീമുകളെ എല്ലാം ബാധിച്ചിരിക്കുന്ന ഈ സീസണിൽ പല പ്രമുഖ താരങ്ങളും ക്ലബ് വിടാൻ സാധ്യത ഉണ്ടെന്നിരിക്കെ കിരീടത്തോടെ യാത്ര കൊടുക്കാനായിരിക്കും മൂന്ന് ടീമുകളും ആഗ്രഹിക്കുക