“ഫുട്ബോൾ ക്ലബ്ബുകൾ അതിസുന്ദരിയായ ഒരു പെൺകുട്ടിയെ പോലെയാണ് മറ്റൊരാൾ പറയുമ്പോഴായിരിക്കും അവളുടെ സൗന്ദര്യം അവൾ പോലും മനസിലാക്കുന്നത്” – ആർസെൻ വെംഗർ
ആധുനിക ഫുട്ബോൾ 19-ആം നൂറ്റാണ്ടിൽ ബ്രിട്ടനിലാണ് ഉത്ഭവിച്ചത് എന്ന് ചരിത്രം പറയുന്നുണ്ട് . പക്ഷേ ഫുട്ബോളിന് ദീർഘവും രസകരവുമായ ചരിത്രമുണ്ട്; മധ്യകാലഘട്ടത്തിനുമുമ്പ്, പ്രാദേശിക നിയമങ്ങൾക്കനുസൃതമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും “നാടോടി ഫുട്ബോൾ” ഗെയിമുകൾ കളിച്ചിരുന്നു. ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത് .ഇങ്ങനെ നൂറ്റാണ്ടുകളുടെ ചരിത്രം ഉള്ള ഫുട്ബോളിന് ഇന്ന് ലോകം മുഴുവന് കോടികണക്കിന് ആരാധകർ ഉണ്ട് .
ഗ്യാലറികളിലെ ആരവം മൈതാനത്ത് പന്തിനു പിറകെ പായുന്ന കളിക്കാരന്റെ കാലുകളില്‍ അഗ്നിയായി പടരുമ്പോഴാണ് കാല്‍പന്തുകളി അതിന്റെ അവിസ്മരണിയ മുഹൂര്‍ത്തങ്ങളിലേക്ക് വഴി മാറുന്നത്. മനോഹരമായ പാസുകളില്‍ നിന്ന് മറക്കാനാവാത്ത ഗോളുകള്‍ പിറക്കുമ്പോള്‍ ആര്‍ത്തിരമ്പുന്ന ഗ്യാലറികള്‍ കളിക്കാരന്റെ ആവേശമാണ്.
യഥാർത്ഥത്തിൽ ഫുട്ബാൾ ജീവിതം തന്നെയാണ്. കളിക്കളങ്ങൾ നമ്മുടെയൊക്കെ ജീവിതങ്ങളുടെ പ്രതിബിംബങ്ങളാണ്. പ്രണയവും വിരഹവും പ്രത്യാശയും നിരാശയും യുദ്ധവും സമാധാനവും ജീവിതത്തിലെന്ന പോലെ കളിക്കളത്തിലുമുണ്ട്. വിഖ്യാത എഴുത്തുകാരൻ ജോർജ് ഓർവെൽ ഫുട്ബോൾ യുദ്ധത്തിന്റെ തുടർച്ചയല്ലാതെ മറ്റൊന്നുമല്ലെന്നും, നിരന്തരം കലഹിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ യുദ്ധഭൂമി വിട്ടു കളിക്കളങ്ങളിലേക്ക് ചേക്കേറി ഒരിക്കലും അവസാനിക്കാത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും നിരീക്ഷിക്കുന്നു.
ഓർവെല്ലിനെ കൊണ്ട് ഇങ്ങനെ പറയിച്ചത് സാഹിത്യകാരന്റെ ഭാവനയോ സിനിക്കൽ ചിന്തയോ അല്ല, മറിച്ചു ജീവിത അനുഭവങ്ങളാണ്.സ്പാനിഷ് ആഭ്യന്തരയുദ്ധ കാലത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാളിയായിരുന്ന അദ്ദേഹം മാഡ്രിഡ്-കറ്റാലൻ വൈര്യത്തിന്റെ ആഴം യുദ്ധഭൂമിയിലും, പിൽക്കാലത്തു അതിന്റെ തുടർച്ചയായി കളിക്കളത്തിലും തിരിച്ചറിഞ്ഞിട്ടുണ്ട്
ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബുകളിൽ ഒന്നായ “ ക്രിസ്റ്റൽ പാലസ്” ഹൈഡ് പാർക്ക് എക്സിബിഷൻ കെട്ടിടം ലണ്ടനിലെ നിന്ന് മാറ്റുകയും സൗത്ത് ലണ്ടനിലെ സിഡെൻഹാം ഹില്ലിന് അടുത്തായി പുനർനിർമിക്കുകയും ചെയ്തു.അവിടം ക്രിസ്റ്റൽ പാലസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടുകയും ചെയ്തു .ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ മാത്രമല്ല ലോക ഫൂട്ബാളിലെ തന്നെ മാറ്റത്തിന്റെ പുതിയ ക്ലബ് ചരിത്രത്തിന്റെ തിരി കൊളുത്തി
ക്രിസ്റ്റൽ ഇപ്പോൾ മുൻനിര ടീം അല്ലെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ് അതുവരെ രാജ്യങ്ങൾ തമ്മില് ഉള്ള പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കോടികണ്ണകിന് ആരാധകർ പിന്നീട് ക്ലബ് ഫുട്ബോളിന്റെ പേരില് ഉള്ള യുദ്ധങ്ങൾ,പോർ വിളികൾ ഇവ എല്ലാം ആരംഭിച്ചു .
പിന്നീട് ഒരുപാട് ക്ലബുകൾ മുന്നോട്ട് വരുകയും തുടക്കം പരിമിതമായ സാഹചര്യങ്ങളില് നിന്നുകൊണ്ട് തങ്ങളുടെ വലിയ സ്വപ്നം കെട്ടിപ്പോക്കി. ആ കാലയളവില് ആരാധരുടെ പിന്തുണ ക്ലബുകൾ തേടുകയും അവരുടെ വിനോദത്തിനായി ലോകോത്തര താരങ്ങളെ ടീമിൽ എത്തിക്കുകയും ലോകത്തിന്റെ വിവിധ കോണുകളിൽ വലിയ പോരാട്ടങ്ങൾ നടക്കുകയും ചെയ്തു .കാലങ്ങൾ കഴിഞ്ഞതോടെ ക്ലബ് ഫൂട്ബാളിന്റെ രീതികൾ മാറി തുടങ്ങി . വരുമാനത്തിൽ കോടികളുടെ മാറ്റമുണ്ടായി . ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും..
പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനൽ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ അത് ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്.ഇത് ലോക ഫൂട്ബാളിൽ ഇന്ന് നമ്മള് കാണുന്ന നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്.
ഓരോ നാട്ടിലും പല പേരുകളിൽ നടക്കുന്ന പോരാട്ടങ്ങളില് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്.
രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കൻ താരങ്ങൾ കൂടുതൽ മികച്ച രീതിയിൽ തിളങ്ങാൻ യൂറോപ്യൻ മണ്ണിലേക്ക് ചേക്കേറുന്ന കാഴ്ചയും കാണാറുണ്ട് . ഈ അടുത്ത് സ്‌പോര്‍ട്സ് ലോകത്തെ ആകെ ഞെട്ടിച്ച പ്രഖ്യാപനമാണ് കഴിഞ്ഞ കുറച്ച് നാൾ മുമ്പേ നടന്ന യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപനം. ലോകത്തെ ഏറ്റവും പ്രമുഖരായ 15 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന ലീഗിൽ മാഡ്രിഡ്, ബാഴ്‌സിലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, മിലാന്‍, യുവന്റസ് തുടങ്ങി 12 വമ്പന്‍ ക്ലബുകളുടെ പങ്കാളിത്തത്തെ പറ്റിയുള്ള വാർത്ത വലിയ വിവാദമാകുന്ന കാഴ്ച നാം കണ്ടതാണ് .
കോവിഡ് മഹമാരിയും അത് ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് സൃഷ്ടിച്ച അതിഭീമമായ സാമ്പത്തിക ബാധ്യതയുമാണ് ഇ.എസ്.എല്‍ സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ കാരണമായത് എന്നൊക്കെ പറഞ്ഞു എങ്കിലും ആരാധക രോഷം കത്തുന്ന കാഴ്ച നമ്മൾ കണ്ടു.
കുഞ്ഞൻ ടീമുകളെ ഞെരുക്കി വരുമാനം ഉള്ള ക്ലബുകൾ ആധിപത്യം പുലർത്തുന്ന ഈ രീതി ഫൂട്ബാളിനെ കൊല്ലുമെന്ന് ആരാധകർ വാധിച്ചു . ഇ.എസ്.എല്‍ ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി എന്നാല്‍ ഇത്തരത്തിലുള്ള ഗെയിം സ്ട്രക്ചര്‍ മാറ്റങ്ങളല്ല. മറിച്ച് കുഞ്ഞന്‍ ക്ലബുകളെ ആഗോള ഫുട്‌ബോള്‍ ചിത്രത്തില്‍ നിന്ന് ഇല്ലാതാക്കുന്ന മോണോപൊളിയാണ്. നേരത്തെ പറഞ്ഞത് പോലെ കുഞ്ഞന്‍ ടീമുകള്‍ക്ക് സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനുഉള്ള അവസരം ഒരിക്കലും ലഭിക്കുന്നില്ല. ലീഗിലുള്ള ഏറ്റവും ശക്തരായ 20ല്‍ താഴെ ക്ലബുകള്‍ മാത്രമാണ്. ഇവരാണ് സ്ഥിരം അംഗങ്ങള്‍. ഇതാണ് സൂപ്പര്‍ ലീഗ് ഉയര്‍ത്തുന്ന ഏറ്റവും വലിയ പ്രശ്‌നം. മറ്റ് ക്ലബുകള്‍ക്ക് ഒരു കാരണവശാലും ഉയര്‍ന്ന് വരാനുള്ള അവസരം സൂപ്പര്‍ ലീഗിലില്ല. ലീഗ് അംഗങ്ങളായ ക്ലബുകളുടെ സ്ഥനം ഏറെക്കുറേ സുരക്ഷിതവുമാണ്. നമ്മുടെ ഐ.പി.എല്‍ ഒക്കെ പോലെയെന്ന് പറയാം.അതായത് നല്ല ഫൂട്ബാളിന് ഗുണമില്ലാത്ത കാര്യത്തെ എതിർത്ത ആരാധരുടെ വാദം ഒടുവില് ജയിച്ചു,ലീഗ് സസ്പെൻഡ് ചെയ്ത്. ഇവിടെ ഫുട്ബോൾ വിജയിച്ചു എന്ന് ക്ലബുകളെ ജീവന്നുതുല്യം സ്നേഹിക്കുന്ന ആരാധകർ പറയുന്നു .
സ്കോട്ടിഷ് ഇതിഹാസം മാറ്റ് ബസ്ബി പറഞ്ഞത് പോലെ “ ആരാധകർ ഇല്ലെങ്കിൽ ഫുട്ബോൾ ഇല്ല”
.