“മിസ്റ്റർ കാസ്രോ”പുതിയ പോരാളി

ആരാധകരും ക്ലബും
കാന്റെ മാജിക്

“ഞാൻ പലപ്പോഴും അവരുടെ ബാറ്റിംഗ് വിരുന്ന് അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്,  ആവേശത്തിൽ  അവരുടെ ബാറ്റിംഗ് കാണുമ്പോൾ ഒരിക്കലും വിചാരിച്ചിട്ടില്ല  ഞാൻ ഒരു ക്രിക്കറ്റ് താരം ആകുമെന്നും അന്ന് ആരാധിച്ച എന്റെ പ്രിയതാരങ്ങൾ എന്നെ അഭിനന്ദിക്കും എന്നും ” മുസ്താഖ് അലി ട്രോഫിയിൽ വേഗതയേറിയ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ തനിക്ക് സേവാഗ് അഭിനന്ദിച്ച ട്വീറ്റ് നൽകിയ സന്തോഷത്തെ കുറിച്ച് പറഞ്ഞ  വാക്കുകളാണിത് .അസ്ഹറുദ്ദീൻ കായികലോകം പോർട്ടലുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിൽ നിന്നും:

 വിജയം അത് യാദൃശ്ചികമല്ല ,അത് കഠിനാധ്വാനവും നിരന്തരപ്രയത്നവും അറിവും ത്യാഗവും അതിലെല്ലാം ഉപരി ചെയ്യുന്ന പ്രവർത്തിയോടുള്ള സ്നേഹവുമാണ് എന്ന പെലെയുടെ വാക്കുകൾ പോലെ തന്നെയാണ് അസ്ഹറുദ്ദീന്റെ ക്രിക്കറ്റ് ജീവിതം . കടുത്ത ക്രിക്കറ്റ് ആരാധകരും അതിനേക്കാൾ ഉപരി സച്ചിൻ ആരാധകരുമായ സഹോദരങ്ങൾ ഉള്ള വീട്ടിൽ അക്കൂട്ടത്തിലെ കടുത്ത “മുഹമ്മദ് അഹ്സറുദ്ദിൻ ” ആരാധകനായ ചേട്ടൻ കമറുദ്ദീൻ ആണ് എന്റെ പേരും അങ്ങനെ മതി എന്ന് പറഞ്ഞത്. ഏറെ ചർച്ചകൾക്ക് ശേഷം എല്ലാവരും അത് അംഗീകരിച്ചതോടെ ആ ഇതിഹാസത്തിന്റെ പേരിൽ ഞാനും അറിയപ്പെട്ട് തുടങ്ങി.

ചേട്ടന്മാരും തുടക്കവും

ജൂനിയർ തലത്തിൽ കളിക്കുന്ന സമയത്ത്  അച്ഛനെയും അമ്മയെയും നഷ്ടപെട്ടപ്പോൾ  സഹോദരങ്ങൾ ആയിരുന്നു എല്ലാം അവർ 7 പേരും  ക്രിക്കറ്റ് താരങ്ങൾ,എല്ലാവരും ക്ലബ് തലം വരെ കളിച്ചവരാണ്‌ ,എന്നാൽ  ചേട്ടൻ( ഉനൈസ് )ആണ് കളിജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും താങ്ങും തണലും  .തന്റെ നല്ല ക്രിക്കറ്റ് കരിയറിന് വേണ്ടി ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.കരിയറിന്റെ പല ഘടങ്ങളിലും പുതിയ കാര്യങ്ങൾ ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട്. പാലാ മുത്തോലി ക്രിക്കറ്റ് അക്കാദമി, മാന്നനത്തെ എഫ്രേംസ് ക്രിക്കറ്റ് അക്കാദമി, തേവര എസ്.എച്ച് കോളേജ് അങ്ങനെ ക്രിക്കറ്റിന്റെ ബാല്യപാഠങ്ങൾ പഠിക്കാൻ സഹായിച്ച സ്ഥാപനങ്ങളിലെ പരിശീലകർ, അധികാരികൾ എല്ലാവരും ഒരുപാട് സഹായിച്ചു. കൂട്ടുകാർക്കിടയിൽ ജൂണിയർ അഹ്സർ എന്ന് അറിയപ്പെട്ട തനിക്ക് മുഹമ്മദ് അഹസ്റുദിൻ ( സീനിയർ ) രണ്ട് പ്രാവശ്യം കാണുവാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

സീനിയർ അഹ്സർ

2017 ൽ തന്റെ നാടായ കാസർകോട് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് “ഞാൻ അഹ്സർ ” എന്ന് പറഞ്ഞപ്പോൾ ” നന്നായി അറിയാമെന്നും നിങ്ങളുടെ കളി ഞാൻ കാണാറുണ്ടെന്നും പറഞ്ഞു “ഭാഗ്യത്തിന് 2016 രഞ്‌ജി സീസൺ തന്നെ സംമ്പഡിച്ച് മികച്ചതായിരുന്നു. അദ്ദേഹത്തെ പോലെ മഹാനായ താരം തന്റെ പ്രകടനം മികച്ചതാണെന്ന് പറയുമ്പോൾ അത് നല്കുന്ന സന്തോഷം വലുതാണ് . കഴിഞ്ഞ വർഷം ഒരു രഞ്ജി മത്സരത്തിനിടയിൽ അദ്ദേഹവുമായി കുറച്ച് സമയം ബാറ്റിംഗിൽ ചിലവഴിക്കാൻ സാധിച്ചിരുന്നു. എന്റെ പേരിന് പിന്നിലെ കൗതുകം ചോദിച്ചറിഞ്ഞ അദ്ദേഹം ആശംസകൾ നേർന്നാണ് മടങ്ങിയത്

മുംബൈ കൊണ്ടുവന്ന ഭാഗ്യവും ഐപിഎലും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗതയറിയ സെഞ്ചുറി ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. എട്ട് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണെങ്കിലും മുംബൈ പോലെ വലിയ ഒരു ടീമിന് എതിരെയായിരുന്നു തന്റെ പ്രകടനം എന്നതിനാൽ മാധ്യമ ശ്രദ്ധ നേടി. ഒരുപാട് നാളായി അത് പോലെ ഒരു മികച്ച ഇന്നിംഗ്സ് കളിക്കാൻ ആഗ്രഹിച്ചിരുന്നു. എന്തായാലും വിവിധ ആളുകൾ അറിയിച്ച അഭിനന്ദന സന്തോഷങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.എന്തായാലും ഐ.പി എൽ ലേലത്തിന് മുമ്പ് അതുപോലെ ഒരു മികച്ച ഇന്നിംഗ്സ് അത്യാവശ്യമായിരുന്നു. ലേലത്തിന് പ്രതീക്ഷിച്ച പോലെ ബാംഗ്ലൂർ ടീമിന്റെ ഭാഗമാവുകയും ചെയ്തു.

കോവിഡ് പ്രോട്ടോക്കോളും ബയോബബിളും ഒക്കെ നിലനിന്നെങ്കിലും ബാംഗ്ലൂർ ക്യാമ്പ് മികച്ചതായിരുന്നു. കോവിഡിന്റെ ബുദ്ധിമുട്ട് താരങ്ങൾക്ക് ഒരുപാട് ഉണ്ടാക്കാതെ കൊണ്ടുപോകാൻ മാനേജ്മെന്റിന് സാധിച്ചു. വിരാട് കോലി, എബി ഡിവില്ലിയേഴ്സ് തുടങ്ങിയ താരങ്ങയോട് സംസാരിക്കാനും അവരോടൊപ്പം നെറ്റ്സ് പരിശീലനം നടത്താൻ സാധിച്ചതും ഒരു ഭാഗ്യമായി കരുതുന്നു. അടുത്ത വർഷം സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നും കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ

കേരളവും വാട്ട്മോറും

1996-ൽ ശ്രീലങ്ക ലോകകപ്പ് നേടുമ്പോൾ അവരുടെ പരിശീലകനായിരുന്ന ഡേവ് വാട്ട്മോർ 2017 സീസണിൽ കേരള ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞ് ആദ്യ സീസണിൽ ക്വാർട്ടറിലെത്തിയ ടീം തുടർന്നുള്ള സീസണിൽ ചരിത്രത്തിൽ ആദ്യമായി സെമിഫൈനൽ കളിച്ചു. ആ കാലയളവിൽ പല ആഭ്യന്തര സംഘർഷങ്ങൾ ടീമിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും ടീമിന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കാൻ വാട്ട്മോറിനായി .സഞ്ജു,ശ്രീശാന്ത് തുടങ്ങിയ താരങ്ങൾ തനിക്ക് തന്ന പിന്തുണ കരിയറിൽ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പറയുമ്പോള് ആ വാക്കുകളിൽ ഇരു താരങ്ങളോടും ഉള്ള ബഹുമാനം ഉണ്ടായിരുന്നു .

ഇതൊന്നും ഒരു ” വൺ സീസൺ വണ്ടർ ” അല്ല , വാട്മോർ സ്ഥാനം ഒഴിഞ്ഞതിന് ശേഷവും കേരള ടീമിന്റെ മികച്ച പ്രകടനങ്ങൾ അദ്ദേഹം ഉണ്ടാക്കിയെടുത്ത മികച്ച അടിത്തറയുടെ പ്രതിഫലനമാണ്. അസാദ്ധ്യം എന്ന വാക്ക് നിഘണ്ടുവിൽ നിന്ന് ഒഴിവാക്കി ടീമിന് എന്തും സാധിക്കും എന്ന് തെളിയിച്ച് കൊടുത്തതും വാട്ട്മോറാണ് . ഇന്ത്യൻ ടീമിൽ ഒരു സ്ഥാനത്തേക്ക് ഒരുപാട് പേർ മത്സരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇന്ത്യൻ ടീമിൽ ഒരു സ്ഥാനത്തിന് തന്റെ പ്രകടനം പോര എന്ന് തന്നെയാണ് തനിക്ക് തോന്നുന്നത്. പക്ഷേ വരുന്ന വർഷങ്ങളിൽ കൂടുതൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കും. 

 കായികലോകം പോർട്ടലിന് വേണ്ടി തിരക്കേറിയ സമയം ചിലവഴിച്ച് പിരിയുമ്പോൾ ക്രിക്കറ്റ് കമൻ്റേറ്റർ ആയ ഹർഷ ഭോഗ്‌ലെ പറയുന്ന വാക്കുകൾ ഓർക്കുന്നു ” വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിട്ടുണ്ട് .വർഷങ്ങൾക്ക് ശേഷം ആ പേരിൽ മറ്റൊരാളെ ഞാൻ കാണുന്നു അയാൾ മികച്ച ഷോട്ടുകൾ കളിക്കുന്നു . ഇന്ത്യൻ ക്രിക്കറ്റിലെ ജൂണിയർ അഹ്സർ സീനിയറിനേക്കാൾ വലിയ ഇതിഹാസമായി മാറട്ടെ എന്ന ആശംസ മാത്രം

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!