“മിസ്റ്റർ കാസ്രോ”പുതിയ പോരാളി
ആ തീരുമാനം ശരിയായിരുന്നു ബ്രൂണോ

ലോകം മുഴുവൻ ഉള്ള ഫുട്ബോൾ ആരാധകർ ആവേശത്തോടെ സ്‌റ്റേഡിയത്തിലും പരിസരങ്ങളിലും ഇരുന്ന് കണ്ട ഫ്രാൻസിൽ നടന്ന 1998 ഫിഫാ ലോകകപ്പ് നടക്കുമ്പോൾ ആ ബാലൻ തന്റെ ജോലികളിൽ വ്യാപ്യതനായിരുന്നു . സ്വന്തം രാജ്യത്ത് നടക്കുന്ന മത്സരത്തിൽ ആ ലോകകിരീടത്തിനായി ടൂർണമെന്റിൽ ഉടനീളം പൊരുതികളിച്ച ഫ്രാൻസ് ഒടുവിൽ വമ്പന്മാരായ ബ്രസീലിനെ ( 3 -0) പരാജയ പെടുത്തി ആ സ്വർണ കിരീടത്തിൽ മുത്തമിടുമ്പോൾ കാണുമ്പോൾ സ്റ്റേഡിയത്തിന്റെ രാജ്യം മുഴുവൻ ആവേത്തിരയിൽ ആയിരുന്നപ്പോൾ ആരാധകർ ഉപേക്ഷിച്ച കാലി കുപ്പികളും ,ചപ്പു ചവറുകളും പെറുക്കുകയായിരുന്ന ആ ബാലൻ ഓർത്തിരുന്നില്ല തന്നെ പോലെ ഫുട്ബോൾ മോഹം തലയ്ക്ക് പിടിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ തലവര ഫ്രാൻസിന്റെ കിരീട നേട്ടം കാരണം മാറുമെന്ന്.

 അന്ന് ചപ്പുചവറുകൾ പെറുക്കി നടന്ന ആ ബാലൻ 2018 റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ ആ വിജയത്തിലെ ഏറ്റവും നിർണായക സ്വാധീനം ചെലുത്തി ക്യാമറ കണ്ണുകൾക്ക് പിടികൊടുക്കാതെ തന്റെ എല്ലാ സന്തോഷങ്ങളും മനോഹരമായ പുഞ്ചിരിയിൽ ഒതുക്കി നിന്ന കാഴ്ച്ച ഫുട്ബോൾ ആരാധകർക്കിടയിൽ അവനോടുള്ള ഇഷ്ട്ടം കൂടി – പറഞ്ഞ് വരുന്നത് ലോകഫുട്ബോളിലെ ഏതൊരു മികച്ച ഗോളടിവീരനും ഗോൾ എന്ന ലക്ഷ്യത്തിലേക്ക് ഉള്ള വഴിയിൽ തടസമായി ഒരു കാവൽമാലാഖയെ പോലെ നിൽക്കുന്ന എങ്കോളോ കാന്റയെക്കുറിച്ച് ആണ്.

1980ല്‍ മാലിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയതാണ് കാന്റെയുടെ മാതാപിതാക്കള്‍. പാരിസിലെ റൂള്‍ മാല്‍മിസണില്‍ അവര്‍ സ്ഥിരതാമസമാക്കി. 1991 ലാണ് കാന്റെയുടെ ജനനം. ബമാന രാജവംശത്തിലെ എങ്കോളോ ഡിയാര എന്ന രാജാവിന്റെ പേരാണ് അവര്‍ കുഞ്ഞിന് നല്‍കിയത്. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപെട്ട വീട്ടിലെ മൂത്ത കുട്ടിയായ കാന്റക്ക് ചെറുപ്പത്തിലെ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം അമ്മയോടൊപ്പം ചേർന്ന് നടത്തേണ്ടി വന്ന ആ ബാലന്റെ ആഗ്രഹം തന്റെ ‘സഹോദരങ്ങൾ ഒരിക്കലും പട്ടിണി കിടക്കരുത് ‘. അതിനായി അവൻ ചപ്പുചവറുകൾ പെറുക്കി അവ ശേഖരിച്ച് കിലോമീറ്ററുകൾ താണ്ടി ഫാക്ടറികളിലും മറ്റും കൊണ്ടുപോയി കിട്ടുന്ന തുക അവൻ കുടുംബത്തിനായി ചിലവാക്കി.

 ഒഴിവുസമയങ്ങളിൽ തന്റെ ഏറ്റവും വലിയ ആഗ്രഹമായ ഫുട്ബോൾ കളിച്ച അവൻ വീടിന്റെ പരിസരപ്രദേശങ്ങളിൽ നടന്ന ചെറിയ ടൂർണമെന്റുകളിൽ ഒക്കെ പങ്കെടുത്തു. അവന്റെ പ്രകടനം കണ്ട സീനിയർ താരങ്ങൾ അവനെ പുകഴ്ത്തിയിരുന്നു.എന്തായാലും കൂടിയേറ്റക്കാരായ താരങ്ങളുടെ ബലത്തിൽ കിരീടം നേടിയ ഫ്രാൻസിന്റെ ഫുട്ബോൾ ബുക്കുകളിൽ കാന്റയെ പോലെ ഉള്ള കുട്ടികൾ സ്വപ്നം കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന രീതി കൂടി എഴുതി ചേർത്തു.

പാരീസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു അമേച്വർ ക്ലബ്ബായ ജെ.എസ്. സുരേസ്നെസുമായി ഫുട്ബോൾ ജീവിതം ആരംഭിച്ച 19 വയസുകാരനായ കാന്റയെ ഒരു പ്രൊഫഷണൽ ക്ലബും സമീപിച്ചിരുന്നില്ല. പിന്നീട് 2012 ൽ പ്രൊഫഷണൽ ക്ലബായ ബൊലോണിനൊപ്പം ചേർന്ന താരം രണ്ട് പകരക്കാരുടെ നിരയിലായിരുന്നു അവിടെ ഒരു വർഷം തുടർന്ന താരം പിന്നീട് മറ്റൊരു പ്രമുഖ ക്ലബായ കെയ്നിൽ ചേർന്നു. ആ സീസണിൽ ക്ലബ് മൂന്നാം സ്ഥാനം നേടുമ്പോൾ കാന്റെ അതിൽ നിർണായക പങ്ക് വഹിച്ചു.

2015 ൽ ക്യാനിൽ നിന്ന് ലീസസ്റ്റർ സിറ്റിയിൽ ചേർന്നതിനുശേഷം യൂറോപ്പിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി കാന്റെ വളർന്നു. ക്ലാഡിയോ റാനിയേരി എന്ന പരിശീലകന്റെ മികവിൽ സ്വപ്നകുതിപ്പ് നടത്തിയ ലെസ്റ്ററിന്റെ വിജയ തേരോട്ടത്തിൽ കാന്റെ അവരുടെ എഞ്ചിനായി മാറി.ലെസ്റ്ററുമായി പ്രീമിയർ ലീഗ് കിരീടം നേടിയ കാന്റയെ 2016 ൽ ചെൽസി റാഞ്ചി. ആ സീസണിൽ തന്നെ ചെൽസി ലീഗ് ചാമ്പ്യന്മാരാകുമ്പോൾ രണ്ട് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി തുടർച്ചയായ സീസണിൽ കിരീടം നേടുന്ന താരവുമായി കാന്റെ മാറി .2016 മാര്‍ച്ചില്‍ നെതര്‍ലന്‍ഡിനെതിരെ കാന്റെ ആദ്യമായി ഫ്രാന്‍സ് ജേഴ്സിയണിഞ്ഞു.മൂമ്പ് പല തവണ മാലി ദേശീയ ടീമില്‍ കളിക്കാന്‍ ക്ഷണം വന്നെങ്കിലും ഫ്രഞ്ച് ടീമിലേക്ക് വിളിവരുന്നത് വരെ കാത്തിരിക്കാനായിരുന്നു കാന്റെ തീരുമാനിച്ചത്

.2018 ലോക കപ്പിൽ പോഗ്ബക്കൊപ്പം ഫ്രാൻസിന് കിരീടം നേടികൊടുക്കാനും കാന്റക്കായി. ചെൽസിക്കായി 2016 – 2017 സീസണിലെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിലും , 2018 – 2019 യൂറോപ്പ ലീഗ് കിരീട നേട്ടത്തിലും നിർണായക പങ്ക് വഹിച്ച താരത്തെ കുറിച്ച് സഹതാരങ്ങൾക്കും എതിരെ കളിക്കുന്നവർക്കും നല്ലതേ പറയാൻ ഉണ്ടായി. രുന്നൊള്ളൂ . ഫ്രാങ്ക് ലമ്പാർഡ് ചെൽസി പരിശീലകനായി എത്തിയതോടെ കാന്റെ യുടെ പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും തോമസ് ടുഷേൽ എത്തിയതോടെ കാന്റെ വീണ്ടും എണ്ണയിട്ട യന്ത്രം പോലെ പ്രകടനം നടത്തി തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപെടുത്തി കിരീടം ഉയർത്തിയപ്പോൾ കാന്റെയാണ് വര്‍ത്തമാന ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മധ്യനിര താരം എന്ന വിലയിരുത്തുകയാണ് ഫുട്‌ബോള്‍ ലോകം.

ആശാനും ശിഷ്യനും

ഫൈനലില്‍ പെപ് ഗ്വാര്‍ഡിയോള ഇറക്കിയ ആക്രമണത്തിലൂന്നി കളിക്കുന്ന സിറ്റിയുടെ മധ്യനിര താരങ്ങളെ പിടിച്ചുകെട്ടാന്‍ ചെല്‍സിയെ സഹായിച്ചത് കാന്റെയാണ്. കൂടാതെ റയലിനെതിരായ സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും കളിയിലെ താരമായ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഫൈനലിലും മികച്ച താരമായി തിരഞ്ഞെടുക്കപെട്ടു.

“നിലവില്‍ ഞങ്ങള്‍ ചാപ്യംന്‍സ് ലീഗ് വിജയം നേടിക്കഴിഞ്ഞു. ഇനി യൂറോക്കപ്പ് വരാനിരിക്കയാണ്. ഫ്രാന്‍സ് ടീമിനൊപ്പം ചേര്‍ന്ന് അതും വിജയിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, മറ്റൊന്നും മനസ്സിലില്ല,’ ഫൈനലിന് ശേഷം ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്ക്കാരം നേടാനുള്ള തന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ ഉള്ള കാന്റയുടെ വാക്കുകൾ. അതാണ് കാന്റെ മുന്നിൽ ഉള്ളത് ടീമിന്റ മികച്ച പ്രകടനം മാത്രം, മറ്റൊന്നിനും അവന്റെ മനസിൽ സ്ഥാനമില്ല

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!