സാമ്പത്തിക മാന്ദ്യത്തിന്റെ ബുദ്ധി മുട്ടുകളിലൂടെ പോർച്ചുഗൽ കടന്നു പോയികൊണ്ടിരുന്ന നാളുകൾ, ഇരുപത് ലക്ഷത്തിലധികം ആളുകൾ സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്ന കാലം . അഞ്ച് വർഷത്തോളം ഈ ബുദ്ധിമുട്ടുളിലും സ്വന്തം നാട്ടിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ച ജോസ് ഫെർണാണ്ടസ് ഒടുവിൽ മറ്റ് പലരെയും പോലെ നാടുവിടാൻ തീരുമാനിച്ചു. സ്വിറ്റ്സർലെന്റായിരുന്നു ലക്ഷ്യം. തന്റെ ഭാര്യയോടും മൂന്ന് മക്കളോടും തീരുമാനം അറിയിച്ച ജോസിന് അപ്രതീക്ഷിത ആഘാതം ഏൽപ്പിച്ചുകൊണ്ട് മകൻ ബ്രൂണോ പറഞ്ഞു ” താൻ പോർച്ചുഗൽ വിട്ട് എങ്ങോട്ടും വരില്ല ” കാരണം സ്വീറ്റ്സർലെന്റിന് ഫുട്ബോളിൽ പാരമ്പര്യം ഇല്ല ഒരു മികച്ച ഫുട്ബോളർ ആ കണമെന്ന തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കാൻ പോർച്ചുഗൽ ആണ് നല്ലത്. അവന്റെ തീരുമാനം ഉറച്ചതായിരുന്നു. ഇതിന്റെ പേരിൽ അച്ഛനുമായി വാക്ക് തർക്കങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ മകന്റെ തീരുമാനം തന്നെ വിജയിക്കുന്നു. ജീവിതമാർഗത്തിനായി അച്ഛൻ മറ്റൊരു രാജ്യത്തിലേക്ക് മാറിയെങ്കിലും അമ്മ വേറോനിക്ക അവന് കൂട്ടായി പോർച്ചുഗലിൽ തന്നെ തുടർന്നു.ബുദ്ധിമുട്ടേറിയ ആ തീരുമാനം എടുത്ത അവന്റെ അമ്മ പോലും വിചാരിച്ചില്ല തങ്ങളുടെ മകൻ ലോകം അറിയുന്ന ഫുട്ബോളർ ആകുമെന്നോ എതിരാളികളുടെ ഗോൾ മുഖത്ത് ഭീതി ജനിപ്പിക്കുന്ന രീതിയിൽ ആ പന്തിനെ അവന്റെ കാൽകീഴിൽ നിർത്തുമെനോ . അതെ ലൂയിസ് ഫിഗോ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഇതിഹാസങ്ങൾ കളിക്കുന്ന പോർച്ചുഗൽ ടീമിലെ അടുത്ത വലിയ പേര് – ബ്രൂണോ ഫെർണാണ്ടസ്
മിഡ് ഫീഡിൽ കളി നിയന്ത്രിച്ച് ഗോളടിച്ച് ഗോളടിപ്പിച്ച് മുന്നേറിയ ബ്രൂണോയെ പോർച്ചുഗലിലെ ക്ലബുകൾ ശ്രദ്ധിച്ച് തുടങ്ങിയെങ്കിലും അവൻ ആഗ്രഹിച്ച വലിയ ഓഫറുകൾ ഒന്നും എവിടെ നിന്നും വന്നിരുന്നില്ല. ഇൻഫെസ്റ്റോ , ബോയാവിസ്റ്റോ തുടങ്ങിയ ക്ലബുകളിൽ കളിക്കുന്ന കാലത്ത് അവന്റെ പ്രതിഭ പരിശീലകർ തിരിച്ചറിഞ്ഞതാണ്. 2012 കാലത്ത് പോർട്ടോയിലെ വിമാന താവളങ്ങളിൽ എത്തിയ ബ്രൂണോയുടെ പുറകെ ക്യാമറ കണ്ണുകളോ ആരാധകരോ ഉണ്ടായിരുന്നല്ല എന്നാൽ 2020 ൽ ലോകത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരായി ബ്രൂണോ മാറി. 2012 ന് 2020 നും ഇടയിലുള്ള ഈ കാലയളവിൽ പരിമിതകളെ കഴിവുകൾ കൊണ്ട് ജയിക്കാൻ ബ്രൂണോക്ക് സാധിച്ചു. ഒരുപാട് ആരാധിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ച സ്പോർട്ടിംഗ് ലിസ്ബനിൽ 2017 ൽ എത്തിയ അവൻ ചുരുങ്ങിയ കാലം കൊണ്ട് സ്പോർട്ടിംഗ് ആരാധകരുടെ മനസിൽ സ്ഥാനം പിടിച്ചു.
1990 കാഘടത്തിൽ സ്പോർട്ടിംഗ് ഇതിഹാസം ബാൽകോവിന് ശേഷം ആരാധകർ ഇത്രയേറെ സ്നേഹിച്ച മറ്റൊരു താരമില്ല. 137 കളിയിൽ 63 ഗോളും 48 അസിസ്റും ഈ അക്കങ്ങൾ ബ്രൂണോയുടെ സാനിധ്യം സ്പോർട്ടിംഗ് നിരയിലെ നിർണായക സ്വാധീനം ചെലുത്തിയത് കാണിക്കും. സ്പോർട്ടിംഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുകയാണെന്ന വാർത്ത കേട്ടപ്പോൾ സഹതാരം സ്റ്റെഫാൻ റിസ്റ്റോവസ്കി ഇങ്ങനെ പറഞ്ഞു ” അടുത്ത ഒരു സീസൺ കൂടി ഞങ്ങളുടെ കൂടി തുടരുക… അല്ലെങ്കിൽ ഞങ്ങൾ തീർന്നു ” ഓരോ ആരാധകനും പറയാൻ ആഗ്രഹിച്ച വാക്കുകൾ . പക്ഷേ പുതിയ ഉയരങ്ങൾ കീഴടക്കാൻ ബ്രൂണോക്ക് ഒരു മാറ്റം അനിവാര്യമായിരുന്നു. ലോകം കീഴടക്കാൻ അവൻ യുണൈറ്റഡിലേക്ക് പോയി.
പ്രതാപ കാലത്തിന്റെ നിഴലിൽ ജീവിക്കുന്ന യുണൈറ്റഡ് ബ്രൂണോയുടെ വരവോടെ കരുത്താർജിച്ചു. ഗോളടിക്കാനും, ഗോളടിപ്പിക്കാനും കഴിവുള്ള താരം ടീമിനായി തിളങ്ങി. ഒത്തിണക്കമില്ലാതെ കളിച്ചിരുന്ന ടീം താരത്തിന്റെ വരവോടെ താളം വീണ്ടെടുക്കുകയും ആദ്യ മൂന്ന് സ്ഥാനങ്ങൾ കിട്ടാതിരുന്ന ടീമിന് മൂന്നാം സ്ഥാനവും തുടർ സീസണിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ താരത്തിന്റെ സാന്നിധ്യം നിർണായകമായി.വരും നാളുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തങ്ങൾക്ക് വേണ്ടി ചെയ്ത പോലെ കളിക്കളത്തിൽ ബ്രൂണോ സൃഷ്ടിക്കുന്ന മായാജാലത്തിന് കാത്തിരിക്കുകയാണ് ഓരോ യുണെറ്റഡ് ആരാധകനും.