യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം അടിയന്തര മെഡിക്കൽ സാഹചര്യത്തെ തുടർന്ന് റദ്ദാക്കി. മത്സരത്തിനിടെ ഡെൻമാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്.
മത്സരം 40 മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങൾ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. തുടർന്ന് എറിക്സണെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
1 Comment