ആരും ആരും ജയിക്കാതെ യൂറോ കപ്പിലെ രണ്ടാം മത്സരം അവസാനിക്കുമ്പോൾ വെയിൽസ് അവരുടെ ഗോളി ഡാനിയേൽ വാർഡിന് നന്ദി പറയുന്നുണ്ടാകും സ്വിറ്റ്സർലൻഡ് സൃഷ്ട്ടിച്ചെടുത്ത ഗോളെന്നുറച്ച അവസരങ്ങൾ തട്ടിതെറുപ്പതിന്. കഴിഞ്ഞ യൂറോ കപ്പിൽ നടത്തിയ താരതമ്യേന മികച്ച പ്രകടനം ആവർത്തിക്കാനിറങ്ങിയ വെയ്ൽസ് ഗോളിയുടെ മികച്ച പ്രകടനമാണ് അവർക്ക് സമനില സമ്മാനിച്ചത്. കളിയുടെ 49 ആം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ എമ്പോളോ നേടിയ ഗോളിന് വെയിൽസിന്റെ മറുപടി കിഫർ മുറേ നേടിയ ഗോളിലൂടെ
ഷക്കിരി, എമ്പോളോ, സെഫറോവിച്ച് തുടങ്ങിയവർ അണിനിരന്ന സ്വീറ്റ്സർലെന്റ് മുന്നേറ്റനിര നിരന്തരം ആക്രമിച്ച് കളിച്ചതോടെ വെയ്ൽസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. കൗണ്ടർ അറ്റാക്കിങ്ങിലൂടെ സ്വീറ്റ്സർലെന്റ് അവസരങ്ങൾ തുറന്നെടുത്തപ്പോൾ വെയ്ൽസ് മുന്നേറ്റം വല്ലപ്പോഴും മാത്രമായി. കളിയുടെ ഒഴുക്കിന് അനുകൂലമായി 49 ലഭിച്ച അവസരം മുതലാക്കി എമ്പോളോ വെയ്ൽസ് വല കുലുക്കി. മറുപടി ഗോളിനായി ശ്രമിച്ച വെയ്ൽസിനായി കളിയിൽ കിട്ടിയ ഏറ്റവും മികച്ച അവസരം ഗോളാക്കി മുറേ വെയിൽസിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. തുടർന്നും ആക്രമിച്ച സ്വീറ്റ്സർലെന്റ് വെയ്ൽസ് വല കുലുക്കിയെങ്കിലും വാർ നോക്കിയ റഫറി ഓഫ് സൈഡ് വിളിച്ചു. മത്സരം അവസാനിക്കുമ്പോൾ ജയിക്കേണ്ട മത്സരം സമനിലയിൽ ആയ വിഷമത്തിലായിരുന്നു സ്വിറ്റ്സർലൻഡ് ആരാധകരെങ്കിൽ അപ്രതീക്ഷിതമായി കിട്ടിയ സമനിലയുടെ സന്തോഷത്തിൽ ആയിരുന്നു വെയിൽസ് ആരാധകർ.