സ്റ്റെർലിംഗ് ഷോയിൽ ഇംഗ്ലണ്ട്

എറിക്സൺ – ഫുട്ബോൾ ലോകം നിന്നോടൊപ്പം
ഫിനിക്സ് പക്ഷിയായി ജോക്കോ

യൂറോ കപ്പിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കപെടുന്നതിൽ പ്രധാനികളായ ഇംഗ്ലണ്ട് ഗ്രൂപ്പ് ഡി യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന്  പരാജയപെടുത്തി കുതിപ്പ് ആരംഭിച്ചു . മുന്നേറ്റനിര താരം റഹീം സ്റ്റെർലിംഗ് 57 ആം മിനിറ്റിൽ നേടിയ ഏക ഗോളാണ് കളിയിൽ നിർണായകമായത്. പന്ത് കൈവശം വെക്കുന്നതിൽ ക്രൊയേഷ്യ മുന്നിൽ നിന്നെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല.

വർണ വിവേചനത്തിന് എതിരെ ഇംഗ്ലണ്ട് താരങ്ങൾ കളിയുടെ ആരംഭത്തിൽ നടത്തിയ പ്രതിഷേധം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഒരു കൂട്ടം കളിക്കാരുടെ സംഘമായ ഇംഗ്ലണ്ട് തുടക്കം മുതൽ മികച്ച ഫുട്ബോളാണ് കളിച്ചത്. ആദ്യം ചിത്രത്തിലെ ഇല്ലാതിരുന്ന ക്രൊയേഷ്യ പിന്നീട് താളം കണ്ടെത്തി നിയന്ത്രണം ഏറ്റെടുത്തെങ്കിലും ഗോൾ മാത്രം അകന്നു നിന്നു . രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ക്യാപ്ടൻ സ്റ്റെർലിംഗ് നിർണായക ഗോൾ കണ്ടെത്തിയത്. പിന്നീട് ക്രൊയേഷ്യ ആക്രമിച്ച് കളിച്ചെങ്കിലും ഇംഗ്ലണ്ട് പ്രതിരോധനിരയുടെ കൃത്യമായ ഇടപെടലും ഗോളി പിക്ഫോർഡിന്റെ ചോരാത്ത കൈകളും ഇംഗ്ലണ്ടിനെ രക്ഷിച്ചു. ഇതോടെ ഗ്രൂപ്പിലെ നിർണായകമായ ആദ്യ മത്സരത്തിൽ തന്നെ ജയവും കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ പരാജയപ്പെടുത്തിയ ക്രൊയേഷ്യയോട് മധുര പ്രതികാരവും വീട്ടി ഇംഗ്ലണ്ട് മൈതാനം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!