ഡി ബ്രുയിൽ വന്നു; ബെൽജിയം ജയിച്ചു

റൊണാൽഡോ ഡബിളിൽ പോർച്ചുഗൽ
ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഇതൊക്കയാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ,ആവേശം നിറക്കുന്ന യൂറോ ആവേശം; ഡെന്മാർക്ക് ബെൽജിയം മത്സരം കണ്ട ഒരോ ഫുട്ബോൾ ആരാധകനും ലഭിച്ചത് ഒരു മികച്ച ഫുട്ബോൾ അനുഭവം. പുറകിൽ നിന്ന് തിരച്ചടിച്ച് ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് ബെൽജിയം ജയിച്ച മത്സരത്തിൽ അവരുടെ ഹീറോ ഒരു ഗോളടിക്കുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിൻ .

ലോകത്തിലെ ഒന്നാം നമ്പർ ടീമിന്റെ പകിട്ടുമായി എത്തിയ ബെൽജിയത്തിന് എതിരെ ആദ്യം മുന്നിൽ എത്തിയത് ഡെന്മാർക്ക് . കളിയുടെ രണ്ടാം മിനിറ്റിൽ ബെൽജിയം ഡിഫെന്റർ ജേസൺ ഡെനയറിന്റെ പിഴവിൽ നിന്ന് ഡെൻമാർക്ക് സ്കോർ ചെയ്തു. ജേസൺ ഡെനയറിന്റെ ലൂസ് പാസ് തട്ടിയെടുത്ത് എമിൽ ഹോയ്ബർഗ് നൽകിയ പാസ് യൂസുഫ് പോൾസൻ വലയിലെത്തിക്കുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോളായിരുന്നു ഇത്. ഗോൾ നേടിയ ശേഷവും തുടരെ ഡെന്മാർക്ക് ആക്രമിച്ചപ്പോൾ ബെൽജിയം ചിത്രത്തിലെ ഇല്ലായിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച രണ്ട് കോർണറുകൾ മാത്രമാണ് എടുത്ത് പറയാനുള്ളത്.

രണ്ടാം പകുതിയിൽ വിജയം മാത്രം ലക്ഷ്യമിട്ട് കോച്ച് മാർട്ടിനസ് തന്റെ പ്രധാന വജ്രായുധവും ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറുമാരിൽ ഒരാൾ കൂടിയായ കെവിൻ ഡി ബ്രുയിനെ കളത്തിൽ ഇറക്കിയതോടെ ആദ്യ പകുതിയിൽ ഡെന്മാർക്ക് കളിച്ച രീതിയിൽ ബെൽജിയം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അതുവരെ മികച്ച രീതിയിൽ പ്രതിരോധിച്ച ഡെന്മാർക്ക് നിരയുടെ പിഴവ് മുതലെടുത്ത് തന്റെ വേഗത കൊണ്ട് എതിരാളിയെ മറികടന്ന് ലുകാക്കു കൊടുത്തത് ഡി ബ്രുയിന് . ഡിഫൻഡേഴ്സിനിടയിലൂടെ ഡിബ്രുയ്ൻ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച തോർഗൻ ഹസാർഡ് വലയിലെത്തിച്ചു.

ഡെന്മാർക്ക് വീണ്ടും ആക്രമണം അഴിച്ചുവിട്ടെങ്കിലും അച്ചടക്കത്തോടെ പ്രതിരോധിച്ച ബെൽജിയം കൂടുതൽ അവസരങ്ങളും തുറന്നെടുത്തു. 70ആം മിനിട്ടിൽ ബെൽജിയം വിജയഗോൾ നേടി. ലുക്കാക്കു ആണ് അപ്പോഴും ഗോളിനു തുടക്കമിട്ടത്. ഡിഫൻഡർമാരെ കബളിപ്പിച്ച് ലുക്കാക്കു നൽകിയ പന്ത് രണ്ട് വൺ ടച്ച് പാസുകൾ കടന്ന് ഈഡൻ ഹസാർഡിലൂടെ ഡിബ്രുയ്നെയിലേക്ക്. ബോക്സിനു പുറത്തുനിന്ന് ഡിബ്രുയ്നെയുടെ ഒരു മികച്ച ഷോട്ട്. ഫസ്റ്റ് ടച്ച് ഫിനിഷ്. സ്കോർ 1-2. പിന്നാലെ കൂടുതൽ അവസരങ്ങൾ ഡെന്മാർക്കിന് ലഭിച്ചെങ്കിലും നിർഭാഗ്യം മൂലം ഗോളുകൾ പിറന്നില്ല. ഒടുവിൽ കളി ജയിക്കുമ്പോൾ വിജയം എറിക്സണ് സമർപ്പിച്ച് ആഘോഷങ്ങൾ ഒഴിവാക്കിയ ബെൽജിയം ഫുട്ബോളിന്റെ സൗന്ദര്യം ലോകത്തിന് കാണിച്ചു. ജയിച്ചെങ്കിലും ഏത് നിമിഷവും ഗോൾ വഴങ്ങാൻ സാധ്യതയുള്ള പ്രതിരോധം മുന്നോട്ട് ഉള്ള യാത്രയിൽ ബെൽജിയത്തിന് തലവേദനയാണ്

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!