പടിക്കൽ കലമുടച്ച് ഇന്ത്യ ; ന്യൂസിലൻഡിന് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം
ഒഴിഞ്ഞ സിംഹാസനം

ലോകത്തിലെ ഏറ്റവും മികച്ച ടീമിലെ താരങ്ങൾ തമ്മിൽ ഒരു രസതന്ത്രമുണ്ട്,അവർ പരസ്പരം ബഹുമാനിക്കുകയും ആശയവിനിമയം നടത്തുകയും ചെയുമ്പോൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പകരം ടീമിന് പ്രാധാന്യം ഉണ്ടാവുകയും ചെയ്യുന്നു – അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസമായ  ദേബസ്സ്‌ചെരെയുടെ വാക്കുകളാണിത്.

വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കല്പിക്കുന്ന വിജയഫോർമുലകളെ പൊളിച്ചെഴുതിയ ഒരു പരിശീലകൻ, സൂപ്പർ താരങ്ങൾ പടിയിറങ്ങുമ്പോൾ പ്രതാപം നഷ്ടപെടുന്ന ടീമുകളിൽ നിന്നും വ്യത്യസ്‌തമായി പകരം ഒരു ടീമിനെ മുഴുവൻ സൂപ്പർ താരങ്ങൾ ആക്കിയ വ്യക്തി, ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ അക്കാദമി ആയി മാന്നാനം എഫ്രേംസ് ടീമിനെ മാറ്റിയ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ പ്രേംകുമാർ സാറുമായി നടത്തിയ അഭിമുഖം.

തൃശൂർ കേരളവർമയിലെ പഠനകാലത്ത് കൂട്ടുകാർ ഒക്കെ ബാസ്കറ്റ്ബോൾ കളിക്കുമ്പോൾ വലിയ ആഗ്രഹം ആയിരുന്നു അവരുടെ കൂടെ കളിക്കാൻ . എങ്കിലും കോളേജിൽ ആ കാലത്ത് കൂടുതൽ കളിച്ചിരുന്നത് ഫുട്ബോളോ ,കബഡിയോ ഒക്കെ ആയിരുന്നു. പിന്നീട് ജീവിതത്തിലും കരിയറിലും മാറ്റങ്ങൾ വന്നത് 1986- ൽ എയർ ഫോഴ്‌സിൽ ചേർന്ന് കഴിഞ്ഞാണ് .അവിടെ നിർബന്ധമായും ഏതെങ്കിലും ഒരു ഗെയിം കളിച്ചിരിക്കണം എന്നത് നിയമമാണ്. അങ്ങനെ പണ്ട് മനസ്സിൽ ഒരുപാട് ആഗ്രഹിച്ച ബാസ്കറ്റ്ബോൾ കളിച്ചു തുടങ്ങി.

നല്ല പൊക്കമുള്ളത് കൊണ്ട് തന്നെ കളിക്കളത്തിൽ അത് ഗുണം ചെയ്തു.തുടക്കം എയർ ഫോഴ്‌സിന്റെ യൂണിറ്റ് ടീമിൽ നിന്ന് ആയിരുന്നു, അവിടെ ഉള്ള മികച്ച പ്രകടനം ഏരിയ ടീമിലേക്കും അവിടെ നിന്ന് കമാൻഡ് ടീമിലും എത്തിച്ചു. ആ നാളുകളിലെ ചിട്ടയായ പരിശീലനം വഴി കളിക്കളത്തിൽ മികച്ച പ്രകടനം  പുറത്തെടുക്കുവാൻ സഹായിച്ചു. ബാസ്കറ്റ്ബോളിൽ  മികച്ച കരിയർ  ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ  സ്വപ്നമായ സർവീസസ് ടീമിൽ എത്തിയതോടെ കാണികളുടെ മനസ്സിൽ തങ്ങി  നിൽക്കുന്ന മികച്ച മത്സരങ്ങളുടെ ഭാഗമായി കളിക്കാൻ ഭാഗ്യം ഉണ്ടായി.

2012 ൽ ഏഷ്യന് ബീച്ച് 3 * 3 സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ

ഇന്നത്തെ സാഹചര്യങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസമുണ്ട് അന്നൊക്കെ,കുട്ടികൾക്ക് ഇന്നുള്ള പല വിനോദ മാർഗ്ഗളും അന്ന് ഇല്ലാത്തത്‌ കൊണ്ട് തന്നെ ഗെയിമിനോടുള്ള ഇഷ്ടം കൊണ്ട് കളിക്കളത്തിൽ 100% കൊടുക്കാൻ സാധിച്ചിരുന്നു, ചെറിയ  തോൽവികൾ പോലും നിരാശപെടുത്തിയിരുന്നു .  ആ വിജയതീക്ഷണത ഇന്നത്തെ കുട്ടികൾക്ക് ഇല്ല എന്നത് സങ്കടകരമാണ് .അതിനിടയിൽ 1996 കാലത്ത് സ്പോർട്സ്  കോച്ചിങിൽ ഡിപ്ലോമ  എടുക്കുകയും കളിയുടെ കൂടുതൽ വശങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ സാധിക്കുകയും ചെയ്തു .1998  മുതൽ 2006 വരെ കമാൻഡ് ടീമിന്റെ പരിശീലകനായും താരമായും ഉണ്ടായിരുന്നു കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ഉള്ള പരിശീലകൻ ആയതോടെ തുടക്കം കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ ആയിരുന്നു.

ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ താരങ്ങളെ സമ്മാനിക്കുന്ന മാന്നാനം സെന്റ്. എഫ്രേംസ് അക്കാദമയിയുടെ ഭാഗമായി 2013 – ൽ നിയമനം ലഭിച്ചതോടെ പിറന്നത് ചരിത്രം

വ്യക്തികത  മികവിൽ ആശ്രയിച്ചു കളിച്ചിരുന്ന  ഒരു ടീമിനെ ഒരു സംഘമായി ഒരുമിച്ച് നിർത്താൻ സാധിച്ചതോടെ വിജയങ്ങൾ കണ്ട തുടങ്ങി. പ്രതീക്ഷയുടെ അമിതഭാരം ചുമക്കുന്ന ഒരു സൂപ്പർ താരം എല്ലാ ടീമിലും ഉണ്ടാകും ,സമ്മര്ദങ്ങളിൽ അകപ്പെടാതിരിക്കാൻ ഒന്നല്ല ടീമിലെ മൊത്തം താരങ്ങളെയും സൂപ്പർ താരങ്ങൾ ആകിയതോടെ  എഫ്രേംസ് ടീം ഏറ്റവും മികച്ചവരുടെ സംഘമായി. ചെറുപ്പകാലത്തിൽ  കിട്ടേണ്ട മികച്ച പരിശീലനം കിട്ടി വരുന്ന എഫ്രേംസിലെ കുട്ടികൾ ചാംപ്യൻഷിപ്പുകളിൽ എതിരാളികളുടെ പേടി സ്വപ്നം ആണ് .

പുതിയ യുഗത്തിന് തുടക്കം

2014 – ൽ മിനി ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ ജൂനിയർ ടീം നേടിയത് ആയിരുന്നു നേട്ടങ്ങൾക്ക് തുടക്കം .”റിസൾട്ട് ഓറിയന്റഡ്”ആയിട്ട് കളിക്കുന്ന എഫ്രേംസ് ടീം ഏറ്റവും മികച്ച താരങ്ങളെ വളർത്തി എടുക്കാൻ സാധിക്കുന്നത് .എഫ്രേംസ് കളിക്കുന്ന ഉയർന്ന നിലവാരത്തിൽ ഉള്ള കളി നിലവാരം ബാക്കി ടീമുകളും കാണിക്കണം എന്നാണ് ആഗ്രഹം . രാജ്യത്തിൻറെ ഭാവി താരങ്ങളെ  വാർത്തു എടുക്കുന്നത് ദീർഖകാലം കൊണ്ട് ഉണ്ടാകുന്ന ഒരു രീതിയാണ് .

സ്കൂൾ തലത്തിൽ കിട്ടുന്ന പരിശീലനം കോളേജ് തലത്തിലും തുടരണം ,ഇല്ലെങ്കിൽ താരങ്ങൾക്ക് അത് ഗുണം ചെയ്യില്ല.ഇന്ന് രാജ്യത്തിൻറെ ഭാവി വാഗ്ദാനങ്ങളായി കേരളത്തിന്റെ സംഭാവന എഫ്രേംസ് ടീമിലെ കുട്ടികളാണ്,തന്റെ ശിഷ്യ ഗണങ്ങളെക്കുറിച്ച് പറയുമ്പോൾ പ്രേം സാറിന്റെ ഉള്ളിൽ അഭിമാനാവും സന്തോഷവും മാത്രം

ഇവിടെ എല്ലാവരും സൂപ്പർ താരങ്ങൾ

കോവിഡ് കാലത്തും എഫ്രേംസ് അക്കാദമി ഒരുപാട് പ്രവർത്തങ്ങൾ നടത്തി.3 * 3 മത്സരങ്ങൾ ,ടൂർണമെന്റ് ഒകെ നടത്താൻ സാധിച്ചു .ലോക്ക്ഡൗൺ സമയത് ഓൺലൈൻ ആയി പരിശീലനം നൽകാനും സാധിച്ചു.വുഡൻ കോർട്ടുകൾ ഉൾപ്പടെ ഉള്ള സൗകര്യങ്ങൾ കൂടുതലായി വന്നാൽ മാത്രമേ മഴ ആണെങ്കിലും വെയിൽ ആണെങ്കിലും കുട്ടികളൾക്ക് ഉയർന്ന നിലവാരത്തിൽ പോരാടാൻ സാധിക്കു. വരാനിരിക്കുന്ന ഒരുപാട് വലിയ വിജയങ്ങൾ നേടാൻ പ്രേം സാറിന് സാധികട്ടെ എന്ന് ആശംസിച്ച് സംഭാഷണം അവസാനിപ്പിച്ചു

6 Comments

  1. Jancimma george says:
  2. satyan says:

    Excellent… All the best for future days

  3. Sasidharan C says:

    Yes.
    Agree 100%
    We expect still more from him
    Go on Dear Prem
    All the best wishes.

  4. Azez Rajamon says:

    Well said, Prem sir is so dedicated and positive thinking coach. A big salute to this great man, proud of you sir. Expecting more contributions from you.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!