ഇതിഹാസങ്ങൾക്കൊപ്പം ജോക്കോവിച്ച്

റൊസാരിയോ തെരുവിലെ ആരവങ്ങൾ കേരളത്തിലും
റൊസാരിയോ തെരുവിലെ ആഘോഷവും എന്റെ തിരിച്ചറിവും

കായികലോകം കലാശപോരുകൾക്ക് സാക്ഷ്യം വഹിച്ച രാവിൽ , വെംബ്ലിയിൽ അസൂറിപ്പട യൂറോ കപ്പ് ഫുട്ബോളിലെ 2–ാം കിരീടം തേടിയിറങ്ങുമ്പോൾ കിലോമീറ്ററുകൾക്കപ്പുറം വിമ്പിൾഡൺ സെന്റർ കോർട്ടിൽ ഇതിഹാസം രചിക്കാനിറങ്ങിയ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി പെരുതി കീഴടങ്ങി. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ സെർബിയുടെ നൊവാക്ക് ജോക്കോവിച്ചാണ് ആദ്യം സെറ്റ് നഷ്ടമായിട്ടും ശക്തമായി തിരിച്ചുവന്ന് മത്സരം ജയിച്ചത് സ്കോർ 6-7(4), 6-4, 6-4, 6-3. ടെന്നീസ് ലോകത്ത് ഇനിയുള നാളുകളിൽ തന്റെ പേരും ഉയർന്ന് കേൾക്കും എന്ന് ഉറപ്പിച്ചുള്ള പ്രകടനമാണ് മാറ്റിയോ നടത്തിയത്

പിന്നിൽ നിന്നും പൊതുതികയറി ആദ്യ സെറ്റ് ജയിച്ച താരം ജോക്കോവിച്ചിന്റെ പരിചയസമ്പത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു .മികച്ച റിട്ടേണുകളും സർവിസുകളും കൊണ്ട് ടോക്കോയെ ഞെട്ടിക്കാൻ താരത്തിന് സാധിച്ചു. വിമ്പിൾഡൺ കിരീടത്തോടെ ഗ്രാന്റ്സലാം കിരീടത്തിന്റെ കാര്യത്തിൽ ഫെഡറർക്കും നദാലിനും ഒപ്പമെത്താനും താരത്തിനായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!