റൊസാരിയോ തെരുവിലെ ആരവങ്ങൾ കേരളത്തിലും

ഒഴിഞ്ഞ സിംഹാസനം
ഇതിഹാസങ്ങൾക്കൊപ്പം ജോക്കോവിച്ച്

ഒരു അർജന്റീന ആരാധകൻ എഴുതുന്നു

അയാളെകുറിച്ച് ഒരുപാട് എഴുതരുത് ,അയാളെ ഒരുപാട് വർണ്ണിക്കരുത്, മറിച്ച് അയാളെ ആസ്വദിക്കുക – ഗാർഡിയോള

എവിടെ നിന്ന്, ആരില്‍ നിന്ന് തുടങ്ങണം എന്ന് അറിയില്ല. ഇത് ഒരു വ്യക്തിഗത മികവിന്റെ ജയം മാത്രമായി ചുരുക്കി കാണാന്‍ സാധിക്കുന്നില്ല. കോച്ച് സ്കലോണിയുടെ സ്ക്വാഡ് സെലക്ഷന് കൊടുക്കാം ഒരു കൈയടി. ടീമംഗങ്ങൾ എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി നിര്‍വഹിച്ചു എന്നതാണ് പ്രധാനം.

ഫൈനല്‍ മത്സരങ്ങളില്‍ മുന്‍തൂക്കം കൂടുതലുള്ള ടീമാണ് ബ്രസീല്‍. ഒരുപക്ഷേ ഈ കോപ്പയും അവര്‍ക്ക് തന്നെ എന്ന് ചിന്തിച്ചു തുടങ്ങുന്നിടതുന്നിന്നും ആണ്‌ അര്‍ജന്റീനയുടെ ഈ കുതിപ്പ്.

പുറകില്‍ നിന്നും തുടങ്ങിയാല്‍ ഈ ടൂര്‍ണമെന്റില്‍ ഉടനീളം ഏറ്റവും കണിശതയോടെ  പാറാവ് റോള്‍ ഭംഗിയായി ചെയ്ത എമിലിയാനോ മാര്‍ട്ടിനസ്. സെമിയിലെ അയാളുടെ ഒറ്റയാന്‍ പ്രകടനമാണ് ഇന്നത്തെ സാഫല്യം ടീമിന് സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ പരിക്ക് മൂലം അവസരം നഷ്ടമായ റോമേറോ ആദ്യ പതിനൊന്നിൽ വന്നതും 79 മിനിറ്റ് വരെ കളിച്ചതും പ്രശംസനീയമാണ്. 22-ാം മിനിട്ടില്‍ ഗോൾ വീണതിന്  ശേഷം തുടരെ തുടരെ ഉണ്ടായ ആക്രമണത്തില്‍ അചഞ്ചലമായി നിന്ന ഒട്ടമെണ്ടിയും, ചോര ചിന്തിയിട്ടും പിന്മാറാന്‍ മനസ്സില്ലെന്ന് മോണ്ടിയേലും, ഇടത് ഫ്ലാങ്കില്‍ സ്ഥിരതയാര്‍ന്ന അക്കൂന്യയും അരയും കെട്ടി നിന്നപ്പോള്‍ ബ്രസീലിന്റെ മുന്നേറ്റനിര തീർത്തും അപ്രസക്തമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആദ്യ പകുതിയില്‍ എടുത്ത ലീഡ് സംരക്ഷിക്കാൻ സ്കലോണിയുടെ ഈ നിരയ്ക്ക് കഴിഞ്ഞു. 

ഇനി മിഡ് ഫീല്‍ഡിലേക്ക് വന്നാല്‍, ഭാവനാസമ്പത്തുള്ള ഒരു കളിക്കാരനില്ല എന്നതു തന്നെയായിരുന്നു ബ്രസീലിന്റെ പോരായ്മ. അവിടെയും അര്‍ജന്റീനയുടെ ആവനാഴിയില്‍ ഇന്നത്തെ കളിയിലെ മിന്നുന്ന താരം ഡി പോള്‍, ക്ലിനിക്കല്‍ ഫിനിഷില്‍ വല കുലുക്കിയ ഡി മരിയ, പരേഡസ്, ലോസെല്‍സോ എന്നിവരുടെ സേവനം മികച്ചതായിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ മുളയിലെ നുള്ളി കളയാന്‍ ഈ നാല്‍വര്‍ സംഘത്തിനു കഴിഞ്ഞിട്ടുമുണ്ട്. 

അര്‍ജന്റീനയുടെ മുന്നേറ്റനിര മുന്‍ മത്സരങ്ങളില്‍ നിന്നും വിഭിന്നമായി കുറച്ച് അലസമായി കാണപ്പെട്ടു. മെസ്സിയെ സംബന്ധിച്ച് 88-ാം മിനിട്ടിലെ ഗോള്‍ അവസരം നഷ്ടപ്പെടുത്തിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കളി മടക്കി കൈയിലാകേണ്ട നിമിഷമായിരുന്നു അത്. കഴിഞ്ഞ സീസണില്‍ ഇന്റര്‍ മിലാനിലെ പ്രകടനത്തിന്റെ നിഴല്‍ മാത്രമായി മാര്‍ട്ടിനസ് ഒതുങ്ങി പോയത് അര്‍ജന്റീനയുടെ നിര്‍ഭാഗ്യങ്ങളില്‍ ഒന്നായി.

ഈ കോപ്പ 2021 ഇവിടെ തീരുമ്പോള്‍ ഒരു വലിയ ചോദ്യം ബാക്കിയാണ്. ഖത്തറിലേക്ക് ഈ കളി മതിയാകുമോ? 41 ഫൗളുകളും 9 മഞ്ഞ കാര്‍ഡും കണ്ട മത്സരമായിരുന്നു ഈ ഫൈനല്‍. തീർത്തും ദുര്‍ബലരായ ടീമുകളോട് മത്സരിച്ചാണ് കോപ്പയില്‍ ബ്രസീലും അര്‍ജന്റീനയും ‍ഈ ഫൈനല്‍ കളിച്ചത്. അപ്പുറത്ത് യൂറോ നിലവാരത്തിലും തന്ത്രപരമായും കാതങ്ങള്‍ മുമ്പിലാണ്. മെസ്സിക്ക് ശേഷം എങ്ങനെ ആയിരിക്കണം എന്ന് അര്‍ജന്റീന ചിന്തിക്കാന്‍ തുടങ്ങണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

അങ്ങനെ 28 വർഷത്തെ അയിത്തം കാറ്റില്‍ പറത്തി മെസ്സിയുടെ അര്‍ജന്റീന കോപ്പയില്‍ മുത്തമിടുമ്പോള്‍ ആര്‍പ്പ് വിളിക്കാൻ, തുള്ളി ചാടാന്‍ വാനമേഘങ്ങളില്‍ ഫുട്ബോളിന്റെ ദൈവവും ഉണ്ടാവും…

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!