ടോക്കിയോ പഠിപ്പിക്കുന്ന പാഠം

റൊസാരിയോ തെരുവിലെ ആഘോഷവും എന്റെ തിരിച്ചറിവും
മുഴങ്ങട്ടെ ജനഗണമന

കുട്ടികൾക്ക് വേണ്ടത് ചെറിയ സഹായമാണ് ,ചെറിയ പ്രതീക്ഷയാണ് ,പിന്നെ അവരെ വിശ്വസിക്കുന്ന ഒരാളെയും “

മാജിക് ജോൺസൺ

  അന്ന് രാജ്യത്തിന് മുഴുവൻ ആഘോഷമായിരുന്നു, വർഷം 2008 ഓഗസ്റ്റ് 11 ബീജിംഗ് ഒളിംബിക്സിലെ ഷൂട്ടിങ്ങ് വേദിയിൽ ചരിത്രം കുറിക്കപ്പെട്ടു. തന്റെ അവസാന ശ്രമത്തിൽ 10.8 എന്ന ലക്ഷ്യത്തിലെത്തുക വഴി അഭിനവ് ബിന്ദ്ര സ്വർണ്ണം നേടുന്നതിനൊപ്പം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ രാജ്യത്തിനായി വ്യകതികത ഇനത്തിൽ സ്വർണ്ണം നേടുന്ന ആദ്യ താരവുമായി മാറി. അന്ന് നമ്മുടെ ദേശീയ ഗാനം ഒളിംബിക് വേദിയിൽ മുഴങ്ങിയപ്പോൾ അവിടെ ഉള്ള ഇന്ത്യൻ ആരാധകർ മാത്രമല്ല ടി.വിയിലും വലിയ സ്ക്രീനിലും അത് ആസ്വദിച്ച നമ്മുടെ രാജ്യം മുഴുവൻ അത് ഏറ്റ് പാടി. അത്രമേൽ നമ്മൾ ഒരു സ്വർണ്ണ മെഡൽ ആഗ്രഹിച്ചിരുന്നു.120 കോടി ജനങ്ങൾ വസിക്കുന്ന ഒരു രാജ്യത്തിന് നൂറിലധികം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ഒരു സ്വർണ്ണ മെഡൽ സ്വന്തമാക്കാൻ, ഹോക്കിയിൽ ഇന്ത്യ സ്വന്തമാക്കിയ സ്വർണ്ണമെന്ധലുകളെ കുറച്ച് കാണുന്നില്ല എന്തിരുന്നാലും നമ്മുടെ രാജ്യത്തെ വച്ച് നോക്കുമ്പോൾ ജനസംഖ്യയിലും, സാമ്പത്തിക സ്ഥിതിയിലും ഒരുപാട് പുറകിലുള്ള രാജ്യങ്ങൾ മെന്ധലുകൾ വാരിക്കൂട്ടുമ്പോളാണ് നമ്മുടെ ഈ അവസ്ഥ. നമ്മൾ തന്നെ ആരംഭം കുറിച്ച ഹോക്കിയിൽ എട്ടോളം സ്വർണ്ണ മെന്ധലുകൾ നേടിയെങ്കിലും പിന്നീട് അതിൽ പോലും നമുക്ക് പ്രതാപം നഷ്ടപെട്ടു പോയി

രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം കായിക മല്‍സരങ്ങളിലൂടെ ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ ഒളിംപിക്‌സുമെന്ന് ചരിത്രം പറയുന്നു. ടോക്കിയോ 2020 ഒളിംപിക്‌സിന്റെ ദൗത്യവും അത് തന്നെയാണ്. മഹാമാരിയില്‍ പെട്ടുഴറുന്ന, അരക്ഷിത്വം നിറഞ്ഞ ഇന്നത്തെ ലോക സാഹചര്യത്തില്‍ ഈ ഒളിംപിക്‌സ് മുന്നോട്ടു വെക്കുന്ന അതിജീവനത്തിന്റെ സന്ദേശം ഏറ്റവും മഹത്തരമെന്ന് പറയാം. ലോകത്തിന്റെ അഞ്ചു വന്‍കരകളെ പ്രതിഫലിപ്പിച്ചു കൊണ്ട് അന്യോന്യം ഉള്‍ച്ചേര്‍ന്ന അഞ്ചു ഒളിംപിക് വളയങ്ങള്‍ ഈ പ്രതിസന്ധിയുടെ കാലത്ത് പരസ്പരമുള്ള ചേര്‍ത്തു പിടിക്കലിന്റെ ഏറ്റവും ഉദാത്തമായ ഭാവമായി കാണാനാകും.

.2016ൽ റിയോ ഒളിംപിക്സില 48 കിലോ വിഭാഗം ഭാരോദ്വാഹന മത്സരത്തിൽ ആറു ശ്രമങ്ങളിൽ ഒരിക്കൽ മാത്രമായിരുന്നു അവൾക്ക് ലക്ഷ്യം ഉയർത്താനായത്. അന്ന് നിറഞ്ഞ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ മീരാഭായ് ചാനുവിന് അഞ്ചുവർഷങ്ങൾക്കിപ്പുറം ടോക്യോവിൽ സ്വപ്ന സാക്ഷാത്കാരം. ആദ്യദിനത്തിൽ മെഡല്‍ പട്ടികയിൽ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച  വെള്ളി മെഡൽ നേട്ടമാണ് മീര സ്വന്തമാക്കിയത്. ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ മെഡൽ പട്ടികയിൽ രണ്ടാമത് എത്തിയത്.5 വര്ഷങ്ങൾക്കിടെ വീട്ടിൽ പോയത് 4 പ്രാവശ്യം മാത്രം,സഹോദരിയുടെ വിവാഹത്തിന് പോലും പങ്കെടുതിരുന്നില്ല . ഇതില് നിന്നും ഒരു കാര്യം വ്യക്തമാണ്,കഷ്ടപ്പെട്ടാൽ പ്രതിഫലം ഉറപ്പ് .

“കഴിവുള്ള ഒരുപാട് താരങ്ങൾ ഉണ്ടന്നേ,അവസരം കിട്ടാത്തത് ആണ് പ്രശ്നം ,പല ചർച്ചകളുടെയും അവസാനം പറഞ്ഞു കേൾക്കുന്ന ഒരു വാക്കാണിത്. അവസരം കിട്ടാത്തത് മാത്രമാണോ അപ്പോള് കുഴപ്പം? അല്ല,കാലത്തിന് അനുസരിച്ച് കോലം മാറണം എന്നു പറയുന്ന പോലെ നമ്മുടെ ചിന്ത രീതികളില് മാറ്റം വരേണ്ട സമയമായിരിക്കുന്നു .നമ്മുടെ ചിന്താഗതിക്ക് എന്താ കുഴപ്പം? “നിന്റെ കളി കുറച്ച് കൂടുന്നുണ്ട്  ,പോയി പഠിക്ക്” പിന്നെ ഓടി ഓടി നീ ഇപ്പോള് ഉസ്സൈൻ ബോൾട്ട് ആകുമല്ലോ.. വാസന ഉള്ള കുട്ടികൾ പരിശീലനം നടത്തി തുടങ്ങുമ്പോള് കേൾക്കുന്ന വാകുകൾ ആണ് ഇതൊകെ . ചിന്താരീതികൾ വീടിൽ നിന്നും മാറി തുടങ്ങണം .അവിടെയാണ് ഇന്ന് മെഡല് വേട്ടയിൽ മുന്നിട്ട് നിൽക്കുന്ന ചെറുതും ,വലിയതുമായ രാജ്യങ്ങള് ചെയുന്ന താഴെത്തട്ടിലുള്ള പരിശീലനം(grassroots training) നിർണായകുന്നത് .ഒരു കാലത്ത് നമ്മൾ സ്വർണ്ണ മെഡലുകൾ വാരികൂടിയിരുന്ന ഹോക്കി ഉൾപ്പടെ ഉള്ള മത്സരങ്ങളിൽ പോലും നമ്മുടെ ആധിപത്യം അവസാനിച്ചിട്ട് വര്ഷങ്ങളായി , നമ്മൾ കണ്ടുപിടിച്ച  ഹോക്കിയിൽ പോലും ചെറുപ്പ കാലത്ത് കിട്ടേണ്ട മികച്ച പരിശീലനത്തിന്റെ കുറവ് നമുക്ക് തിരിച്ചടിയായി .അതെ സമയം ഈ പരിശീലനം മികച്ച രീതിയില് ലഭിക്കുന്ന ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല് പ്രചാരം ഉള്ള ക്രിക്കറ്റിൽ നമ്മള് മികച്ച് നിൽക്കുകയും ചെയ്യുന്നു .

ഏഷ്യന്‍ ഗെയിംസിന്റെ അറുപത്തിയേഴു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തിന്റെ ആവേശത്തിലാണ് ഇന്ത്യ 2018 ഗെയിംസിലെ വേദി വിട്ടത് . 19 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം അറുപത്തിയൊന്‍പതു മെഡലുകളാണ് നമ്മുടെ സമ്പാദ്യം. ജക്കാര്‍ത്തയിലെ പ്രകടനം വിശകലനം ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. ടീമിനങ്ങളില്‍ എന്നതിലേറെ വ്യക്തിഗത ഇനങ്ങളിലാണ് ഇന്ത്യ നേട്ടങ്ങള്‍ കൂടുതലും കൈവരിച്ചത്. അത്‌ലറ്റിക്‌സിലായിരിക്കുമല്ലോ സ്വാഭാവികമായും വ്യക്തിഗതനേട്ടങ്ങളുണ്ടാവുക. ഇന്ത്യ മൊത്തത്തില്‍ 15 സ്വര്‍ണമെഡലുകളാണു നേടിയത്. അവയില്‍ ഏഴും അത്‌ലറ്റിക്‌സിലാണ്. ഇന്ത്യയുടെ മൊത്തം മെഡലുകളില്‍ 19 എണ്ണവും ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലാണ്. പിന്നെയുള്ളത് ഷൂട്ടിങിലും റസ്‌ലിങിലും മറ്റും. ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും (പി.വി സിന്ധുവിന്റെ വെള്ളി, സൈന നെഹ്‌വാളിന്റെ വെങ്കലം) മെഡലുകള്‍ നേടിയതും വ്യക്തിഗത ഇനങ്ങളിലാണ്. അതേസമയം, ഹോക്കി, കബഡി തുടങ്ങിയ ടീമിനങ്ങളില്‍ നാം പുറന്തള്ളപ്പെട്ടു. വോളിബോള്‍, ഹാന്‍ഡ്‌ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ നിരാശാജനകമായിരുന്നു പ്രകടനം. ആവേശത്തിമര്‍പ്പു മാറ്റിവച്ചു നമ്മുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും വിശകലനം ചെയ്താല് ഒരു വലിയ വേദിയിൽ നാം ഒരുപാട് മുന്നേറാൻ ഉണ്ട് എന്ന് കാണിച്ച് തരുന്നു

അതായത്, ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യന്‍ ഗെയിംസ് നേട്ടങ്ങളുടെ ഉടമകളായി എന്നതിലുമപ്പുറം ഒളിംപിക് നിലവാരത്തിലേയ്ക്കു നമ്മുടെ കളിക്കാര്‍ ഉയര്‍ന്നുവെന്ന അഭിമാനമുണ്ട് , നാം ‘ആഗോള സ്‌പോര്‍ട്ടിങ് സ്റ്റേജി’ല്‍ പ്രവേശിക്കാൻ ഉള്ള ആദ്യ പടിയെന്ന് വിശേഷിപ്പിക്കാം .

2024 ഒളിമ്പിക്സ് ലക്ഷ്യമാക്കി അല്ല 2028 ഒളിംപിക്സസ് ലക്ഷ്യമാക്കി ഒരു വലിയ സങ്കത്തെ ഒരുക്കാന് ഇന്ത്യ ഇപ്പോൾ തൊട്ട് ഒരുക്കങ്ങൾ തുടങ്ങണം . നാളത്തെ തലമുറയെ അതിനായി ഒരുക്കാം (പഠനവും കളിയും ഒരുപോലെ കൊണ്ടുപോകണം ) എന്നാൽ ന്റെ ഉപ്പൂപ്പയ്ക്ക് ഒരു ആന ഉണ്ടെന്ന് പറയുന്ന പോലെ ന്റെ തലമുറയിലും ഒരുപാട് മെഡലുകൾ പിറന്നു എന്ന പുതിയ ചരിത്രം പിറക്കും ,അതിനായി കാത്തിരിക്കാം

ഇത് എഴുതുന്ന നേരത്തും ടോകിയോയിൽ  പോരാട്ടങ്ങള് അവസാനികുന്നില്ല …..

1 Comment

  1. Jancimma george says:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!