നമ്മൾ അറിയാതെ പോകുന്നത്

മുഴങ്ങട്ടെ ജനഗണമന
ട്രാക്കിനെ തീപിടിപ്പിച്ചവൻ

ഗോൾഫിനെക്കുറിച്ച് പറയുമ്പോൾ ടൈഗർ വുഡ്സ് എന്ന ലോകോത്തര കളിക്കാരന്റെ പേര് മാത്രമായിരിക്കണം ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും പരിചയം. അക്കൂട്ടത്തിലേക്ക് ഓർത്തിരിക്കാനും അഭിമാനിക്കാനും ഇതാ ഒരു പേര് – അതിഥി അശോക്,എന്ന കർണാടക സ്വദേശി. ഗോൾഫിനെക്കുറിച്ച് വലിയ അറിവ് ഇല്ലാതിരുന്ന ഒരു രാജ്യത്തെ രാവിലെ എഴുന്നേറ്റ് ഗോൾഫ് ഫൈനൽ കാണാൻ പ്രേരിപ്പിച്ചു അതിഥി എന്ന പ്രതീക്ഷ.ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ വന്നില്ലെങ്കിലും കിട്ടിയത് മെഡലിന് തുല്യമായ നാലാം സ്ഥാനം. ആദ്യ രണ്ട് ദിവസവും മെഡൽ സാധ്യതയിൽ മുന്നിട്ട് നിന്ന അതിഥിക്ക് അവസാന ദിനത്തിലെ ഭാഗ്യമില്ലായ്മയാണ് വിനയായത്. എന്തായാലും അമിതപ്രതീക്ഷയുമായി പോയ പല കളികളിലും അടിപതറിയ ഇന്ത്യക്ക് ഭാവിയിൽ വലിയ പ്രതീക്ഷ നല്ക്കുന്ന പ്രകടനമാണ് ഇന്ത്യക്ക് വിനയായത്

 കർണാടകയിലെ  ഫ്രാങ്ക് ആന്റണി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയായ അതിഥി ബിരുദധാരി കൂടിയാണ്. ചെറുപ്പത്തിൽ ഗോൾഫിനോടുളള താത്പര്യം അച്ഛനെ അറിയിച്ചപ്പോൾ മകളുടെ ഇഷ്ട്ടം പോലെ കർണാടക ഗോൾഫ് അസോസിയേഷനിൽ ചേർത്ത അച്ഛന്റെ തീരുമാനം തെറ്റിയില്ല. പ്രശസ്തമായ ലല്ല ഐച്ച ടൂർ സ്കൂൾ ടൂർ വിജയിച്ച ആദ്യത്തെ ഇന്ത്യക്കാരി കൂടിയായ അതിഥി ചിട്ടയായ പരിശീലനം വഴി ലോകോത്തര മത്സരങ്ങൾക്ക് സജ്ജയായി. ക്രിക്കറ്റിനും ഫുട്ബോളിനും ഒക്കെ അമിത പ്രാധാന്യം നല്കുന്ന നാട്ടിൽ 2016 ൽ ഹീറോ ഇന്ത്യൻ വുമൻസ് ഓപ്പൺ കിരീടം നേടുക വഴി ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള പത്രങ്ങളുടെ പ്രധാന വാർത്ത താരമായി. പ്രധാന ടൂർണമെന്റുകളിൽ ഒക്കെ മികച്ച പ്രകടനം നടത്താൻ അതിഥിക്ക് സാധിച്ചിട്ടുണ്ട്. 2016 റിയോ ഒളിംമ്പിക്സിൽ അച്ഛനായിരുനു അതിഥിയുടെ കാഡിയെങ്കിൽ ( താരങ്ങൾക്ക് മാനസിക പിന്തുണ നല്കാനും അവരുടെ കിറ്റ് എടുക്കാനും ചുമതലയുള്ള ആളുടെ പേര് ) 2020 ൽ അമ്മയായിരുന്നു.

 സ്ഥിരമായി ഇന്ത്യൻ ജനത ഒളിംപിക്സ് മത്സരങ്ങളിൽ പ്രതീക്ഷവെക്കുന്ന ഗുസ്തി, ബോക്സിംഗ് ഷൂട്ടിംഗ് ആർച്ചറി എന്നിവയിൽ നിന്നും വിഭിന്നമായി 2016 റിയോ ഒളിംമ്പിക്സിൽ ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദീപകർമാക്കറും  ഇപ്പോൾ അതിഥിയുമൊക്കെ നമുക്ക് പാഠങ്ങളാണ്.മെഡൽ പട്ടികയിൽ മുൻപിൽ ഉള്ള ചൈനയൊക്കെ ഈ മാറ്റം ഉൾക്കൊണ്ട് കഴിഞ്ഞതുകൊണ്ടാണ് പരമ്പരാഗതമായി മേധാവിത്വം നിലനിർത്തിയിരുന്ന ഗെയിമുകൾ പോലെ മറ്റ് കളികളിലും ഇന്ന് മുന്നിൽ നിൽക്കുന്നത്. നമ്മൾ അധികം ശ്രദ്ധ കൊടുക്കാതിരുന്ന കളിയിൽ പരിമിത സാഹചര്യങ്ങളിൽ പോലും മികച്ച പ്രകടനം നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. സ്ക്കൂൾ തലം മുതൽ ഉള്ള പരിശീലനം നാളത്തെ ലോകോത്തര താരങ്ങളെ വാർത്തെടുക്കാൻ നമ്മെ സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!