ട്രാക്കിനെ തീപിടിപ്പിച്ചവൻ

നമ്മൾ അറിയാതെ പോകുന്നത്
വിജയിക്കാൻ പഠിച്ചവർ

RIO DE JANEIRO, BRAZIL - AUGUST 14: Usain Bolt of Jamaica competes in the Men's 100 meter semifinal on Day 9 of the Rio 2016 Olympic Games at the Olympic Stadium on August 14, 2016 in Rio de Janeiro, Brazil. (Photo by Cameron Spencer/Getty Images)

എനിക്ക് എന്തുചെയ്യാനാകുമെന്ന് എനിക്കറിയാം, അതിനാൽ ഞാൻ എന്നെത്തന്നെ സംശയിക്കുന്നില്ല

ഉസ്സൈൻ ബോൾട്ട്

സ്കൂൾ  കാലഘട്ടത്തിൽ ബാറ്സ്മാന്മാർക്ക്  ഭീക്ഷണിയായ ഒരു ഫാസ്റ്റ് ബൗളർ, അവന്റെ തീപന്തുകളെ എതിരാളികളും ഭയപ്പെട്ടിരുന്നു .ഓരോ പന്തിലും വിക്കറ്റ് നേടാൻ അവൻ ആഗ്രഹിച്ചിരുന്നു .ക്രിക്കറ്റിന് പുറമെ റയൽ മാഡ്രിഡ് ,മാഞ്ചസ്റ്റർ യുണൈറ്റഡ്  ക്ലബ്ബുകളുടെ ആരാധകനായ അവൻ  ഫുട്ബോൾ കളിക്കാനും സമയം കണ്ടെത്തി .”എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന ” ശ്രീനിവാസന്റെ ഡയലോഗ് പോലെ ബോൾട്ടിന്റെ ജീവിതത്തിലും ഒരു  വഴിത്തിരിവുണ്ടായി . മികച്ച രീതിയിൽ പന്തെറിയുന്ന ബോൾട്ടിനെ എല്ലാവരും പ്രശംസിക്കുമ്പോൾ ബോൾട്ടിന്റെ പരിശീലകൻ മാത്രം മറ്റൊരു കാര്യം ശ്രദ്ധിച്ചു .നീളം കൂടിയ കാലുകൾ ഉള്ള ഈ ചെറുപ്പക്കാരൻ ഓടുന്നത് നല്ല വേഗത്തിലാണ് .

ആ പരിശീലകൻ ലോക അത്ലറ്റിക്സിന് സമ്മാനിച്ച ഒരു കണ്ടുപിടുത്തം തന്നെയായ ബോൾട്ടിന്റെ വളർച്ച ഒരു സുപ്രഭാതത്തിൽ വന്നതായിരുന്നില്ല . ആദ്യ കാലങ്ങളിൽ 200 ,400  മീറ്റർ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ച ബോൾട്ട് ഓരോ പ്രാവശ്യവും തന്നോട് തന്നെ മത്സരിക്കുകയിരുന്നു .ഓരോ തവണയും കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം അവൻ ഉറപ്പാക്കി .ഹൈ സ്കൂൾ ചാംപ്യൻഷിപ് ,യൂത്ത് ചാംപ്യൻഷിപ് എന്നിവയിൽ റെക്കോർഡ് പ്രകടനങ്ങൾ നേടുക വഴി ലോകോത്തര താരങ്ങൾ ബോൾട്ടിനെ ശ്രദ്ധിച്ചു തുടങ്ങി .എങ്കിലും ലോക വേദിയിൽ വേണ്ടത് “പ്രൊഫഷണൽ” സമീപനം ആണെന്ന് അറിയാമെന്ന പരിശീലകൻ ഫിറ്റ്സ് കോൾമാൻ അവനെ അതിനായി ഒരുക്കി .ബെർമുഡയിലെ കരിഫ്ത ഗെയിംസിൽ 200 മീറ്റരിൽ 20 സെക്കൻഡിൽ താഴെ സമയത്തിൽ ഓടുന്ന ആദ്യത്തെ ജൂനിയർ താരമായി ബോൾട്ട് മാറി . ഈ പ്രകടനങ്ങൾക്കിടയിൽ അവനെ വിഷമിപ്പിച്ചത് അവിടെ കൈമുട്ടിന് സംഭവിച്ച  പരിക്കായിരുന്നു . അത് അവന്റെ ഒളിമ്പിക്സ് സാധ്യതകളെ ബാധിക്കുമോ എന്ന് അവൻ പേടിച്ചു,എന്നാൽ അവനെ വിശ്വസിച്ച ജമൈക്കൻ അത്ലറ്റിക്സ് ഫെഡറേഷൻ അവനെയും ടീമിൽ 2004  ഏഥൻസ് ഒളിമ്പിക്സ് ടീമിൽ ഉൾപ്പെടുത്തി.

മികച്ച പ്രകടനം ലക്ഷ്യം വച്ച താരത്തെ പരിക്കുകൾ തളർത്തിയപ്പോൾ 200 മീറ്ററിൽ ആദ്യ  റൗണ്ടിൽ തന്നെ പുറത്തായ താരം നിരാശപ്പെട്ടില്ല .അവന്റെ കാലിലെ തീജ്വാലം തിരിച്ചറിഞ്ഞ അമേരിക്കയിലെ പല കോളേജുകളും ,യൂണിവേഴ്സിറ്റികളും അവന് ഓഫറുകൾ കൊടുത്തു .എങ്കിലും ജമൈക്ക വിടാൻ അവൻ താത്പര്യപെട്ടില്ല .കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഉള്ള അവന്റെ യാത്രയിൽ അവനെ പരിശീലിപ്പിക്കാൻ പുതിയ ഒരു പരിശീലകൻ എത്തി -“ഗ്ലെൻ മിൽസ് “താരത്തിന്റെ ഉള്ളിലെ എല്ലാ അലസത മനോഭാവങ്ങളും മാറ്റാൻ മികച്ച പരിശീലന രീതികൾ കോച്ച് അവതരിപ്പിച്ചു . 2007 ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ  ലോക അത്‌ലറ്റിക്സ് ഫൈനൽ. 20.10 സെക്കന്റ് കൊണ്ട് ഫിനിഷിംഗ് ലൈൻ കടന്ന , വെങ്കല മെഡൽ നേടിയതോടെ വലിയ വേദികളിലെ മെഡൽ വളർച്ചക്ക് അവസാനമായി .

 തൊട്ടു ഗ്രീസിലെ ഏഥൻസിൽ നടന്ന ഐഎഎഎഫ്   ലോകകപ്പ് ബോൾട്ടിന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര വെള്ളി മെഡൽ സമ്മാനിച്ചു.  വെള്ളി മെഡലിൽ ഒതുങ്ങി എങ്കിലും ഭാവിയിൽ അത് തന്റെ കഴുത്തിൽ അനേകം തങ്കം അണിയാൻ ഭാഗ്യം ഉണ്ടാകും എന്ന് ബോൾഡ് കരുതി കാണില്ല . 400 മീറ്റർ മത്സരങ്ങൾക്ക് പകരം 100 മീറ്ററിൽ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ബോൾഡ് മിൽസിനോട് തുറന്നുപറഞ്ഞു .എന്നാൽ 200 മീറ്ററിൽ ജമൈക്കൻ ദേശിയ റെക്കോർഡ് പ്രകടനം നടത്തുകയാണെങ്കിൽ 100 മീറ്ററിൽ മത്സരിക്കാമെന്ന് മിൽസ് പറഞ്ഞു. സമയം കളയാതെ തന്നെ ബോൾട്ട് ആ ലക്‌ഷ്യം മറികടന്നു ,ജമൈക്കൻ ചാമ്പ്യൻഷിപ്പിൽ,  200 മീറ്ററിൽ 19.75 സെക്കൻഡ് ഓടി, ഡോൺ ക്വാറിയുടെ 36 വർഷം പഴക്കമുളള  ജമൈക്കൻ റെക്കോർഡ് 0.11 സെക്കൻഡിൽ മറികടന്നു.  മിൽസ് തന്റെ വാക്ക് പാലിച്ചു ,100 മീറ്ററിൽ മത്സരിക്കാൻ ബോൾട്ടിനെ ഒരുക്കി തുടങ്ങി.

 വളരെ പെട്ടന്ന്  തന്നെ  100 മീറ്റർ മല്സരങ്ങളുമായി അടുത്ത ബോൾട്ട് മല്സരിച്ച ആദ്യ തവണ തന്നെ 100 മീറ്ററിൽ സ്വർണം നേടി .ന്യൂ യോര്കിൽ നടന്ന റീബോക്ക് മീറ്റിൽ 100 മീറ്ററിൽ ലോക റെക്കോർഡ് നേടിയ ബോൾട്ട്  വാർത്തകളിൽ നിറഞ്ഞു .100 ,200 മീറ്ററിൽ ലോക റെക്കോർഡോടെ 2008 ഒളിംപിക്സിന് വന്ന ബോൾട്ട് ട്രാക്കിൽ മിന്നൽപിണറായി .മല്സരിച്ച 100 ,200 . 4 * 100 ലോക റെക്കോർഡോടെ സ്വർണം നേടിയ ബോൾട്ട് ഇതിഹാസമായി . ഒറ്റ ഒളിമ്പിക്സില്‍ മൂന്നു ലോക റെക്കോഡ് തിരുത്തി ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങള്‍ തന്‍റെതാണെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചു. ക്യാ‍മറയോട് അത് പറയുകയും ചെയ്‍തു. ‘ഞാനാണ് നമ്പര്‍ വൺ’.
ഒരു വര്‍ഷത്തിന് ശേഷം ബെര്‍ലിനില്‍ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോള്‍ 100 മീറ്റര്‍ ലോക റെക്കോഡ് വീണ്ടും ബോള്‍ട്ട് തിരുത്തി. ഇത്തവണ 9.58 സെക്കന്‍റ്. തൊട്ടുപിന്നാലെ 200 മീറ്റര്‍ ഓട്ടത്തിലും ലോകറെക്കോഡ്. സമയം 19.20 സെക്കന്‍റ്. 2 മത്സരത്തിലും സ്വന്തം ഇവന്‍റുകള്‍ ജയിച്ചതോടെ ബോള്‍ട്ട് അജയ്യനായി. മാധ്യമങ്ങളും മുന്‍ഗാമികളും വാഴ്‍ത്തി — ലോകത്തിലെ എക്കാലത്തെയും മികച്ച ഓട്ടക്കാരന്‍ ബോൾട്ട് തന്നെ .പിന്നീട് 2012 ,2016 ഒളിംപിക്സ്സുകളിലും 100 ,200 . 4 * 100 സ്വര്ണം നേടാന് ബോൾട്ടിന് സാധിച്ചു .

ക്രിക്കറ്റിനെയും സച്ചിൻ തെൻഡുൽക്കറെയും ഏറെ ആരാധിക്കുന്ന ബോൾട്ട് പറയുന്നത് ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾക്ക്  പരിധികൾ നിർണയിക്കരുതെന്നാണ്. പലപ്പോഴും തുടക്കം മോശമാകാറുണ്ടെങ്കിലും അതിശക്തമായി ലക്ഷ്യത്തിലെത്താൻ കഴിയുന്നത് അതിനുള്ള ഉൾവിളി കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. ‘‘ഫലത്തെക്കുറിച്ച് ആശങ്കപ്പെടാതെ അതിനായുള്ള പരിശീലനത്തിനായി ശ്രദ്ധ കൊടുക്കുക. പ്രകടനങ്ങളെക്കുറിച്ച് ആശങ്കയുള്ളവർ മാനസികമായി പരാജയപ്പെട്ടു കഴിഞ്ഞു.

ലണ്ടൻ ലോകചാമ്പ്യന്‍ഷിപ്പിന് മാസങ്ങള്‍ക്ക് മുന്‍പേ താന്‍ വിരമിക്കുകയാണെന്ന് ബോള്‍ട്ട് പറഞ്ഞിരുന്നു. ലണ്ടനിലേക്ക് കണ്ണുകള്‍ എത്താന്‍ കാരണവും ബോള്‍ട്ടിന്‍റെ വിടവാങ്ങല്‍ തന്നെയായിരുന്നു. പക്ഷേ, അവസാന മത്സരങ്ങളില്‍ ഇതിഹാസത്തിന് കാലിടറിയെങ്കിലും ബോൾട്ട് സമ്മാനിച്ച മനോഹരമായ ഓർമകള് ആരും മറകില്ല .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!