പ്രശസ്തമായ ഡൽഹൗസി അത്ലറ്റിക് ക്ലബിൽ പരിശീലനം നടത്തുന്നവരിൽ കൂടുതലും ഫുട്ബോൾ താരങ്ങളും അത്‌ലറ്റുകളുമൊക്കെയായിരുന്നു. പിച്ച് കാണാൻ സാധിക്കാത്ത രീതിയിൽ പുല്ല് വളർന്ന് നിൽക്കുന്ന ക്രിക്കറ്റ് പിച്ചിന് ക്ലബ് വലിയ പ്രാധാന്യം ഒന്നും നല്കിയിരുന്നില്ല , മാത്രമല്ല ഡൽഹൗസി ക്രിക്കറ്റിന് അത്ര പ്രശസ്തമായ ഒരു ഇടവുമായിരുന്നില്ല.
ഏകദേശം ആറ് വർഷങ്ങൾക്ക് മുമ്പ്, ഡൽഹൗസി ക്ലബിന്റെ സുമോൻ ചക്രവർത്തി ടൗൺ ക്ലബ്ബിലെ(നഗരത്തിലെ മികച്ച ക്രിക്കറ്റ് ക്ലബ്ബുകളിലൊന്ന് ) ദേബബ്രത ദാസിനെ വിളിച്ചു – ക്ലബിൽ വന്ന് ഒരു യുവ ഫാസ്റ്റ് ബൗളറെ കാണാൻ. ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് വരേണ്ടത് എന്ന ചോദ്യത്തിന് സുമോൻ പറഞ്ഞു “एक छोटा मोती, खो जाएगा ( അവൻ ഒരു വജ്രമാണ് , അവനെ നഷ്ടപെടുത്തികൂടാ ) സുമോന്റെ ഈ മറുപടി കേട്ട് ക്ലബിലെത്തിയ ദേബബ്രത ദാസ് ക്ലബിൽ കളിക്കുകയായിരുന്ന പതിനഞ്ചോളം താരങ്ങളെ കണ്ടു. അതിൽ നിന്നും ആ വജ്രത്തെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ആ താരത്തിന്റെ അടുത്ത് ചെന്ന് പേര് എന്താണ് എന്ന് ചോദിച്ചു? മുഹമ്മദ് ഷമി .നീ എവിടെ നിന്ന് വരുന്നു?’ ‘ഉത്തർപ്രദേശിലെ സഹസ്പൂർ.’ നിനക്ക് ടീമിൽ കളിക്കാം , വർഷം 75000 രൂപയും ഭക്ഷണത്തിന് ദിവസം 100 രൂപയും തരും . നിന്റെ വീട് ദൂരത്തായത് കൊണ്ട് എന്റെ വീട്ടിൽ താമസിക്കാം. ആ വജ്രം ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നയിക്കാൻ കഴിവുള്ള ഒരു താരമായി മാറുമെന്ന് ദേബബ്രത പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
മമ്മൂട്ടി ചിത്രത്തിലെ ഒരു ഡയലോഗുണ്ട് ” ഓരോ വ്യക്തിയുടെ ജീവിതത്തിലും കൃത്യമായി സ്വാധിനം ചെലുത്തുകയും മുന്നോട്ട് ഉള്ള യാത്രക്ക് പ്രചോദനമാവുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ടാകും” ഷമിയുടെ ജീവിതത്തിൽ അത്തരത്തിൽ ഉള്ള ആ വെളിച്ചം അച്ഛനായിരുന്നു. സ്പെയർ പാർട്ട് സാധനങ്ങളുടെ ബിസിനസ് നടത്തിയിരുന്ന അദ്ദേഹം ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുള്ള ഒരു വ്യക്തിയായിരുന്നു. ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത തങ്ങളുടെ നാടിനെക്കാളും ഷമിക്ക് ഒരു ടൗൺ പ്രദേശമായിരിക്കും കൂടുതൽ നല്ലത് എന്ന അറിയാമായിരുന്ന അദ്ദേഹം മകനെ അതിനായി ഒരുക്കി. അതിനാൽ തന്നെ ടൗൺ ക്ലബ്ബിലെ പരിശീലന നാളുകളിൽ ഷമി ഉത്സാഹവാനായിരുന്നു. ജിമ്മിൽ പരിശീലനത്തിന് പോകുന്നതിനെക്കാൾ നെറ്റ്സിൽ ബൗൾ എറിയുന്നത് അവൻ ഇഷ്ടപെട്ടു. അവന്റെ കഴിവിനെ ക്ലബിൽ ഉള്ള എല്ലാവർക്കും വലിയ മതിപ്പായിരുന്നു. ക്ലബിനെയും ദാസിനെയും ഒരുപാട് സ്നേഹിച്ച ഷമിയെ കൂടുതൽ ഉയരങ്ങൾ തേടാൻ മോഹൻ ബഗാൻ ക്ലബിലേക്ക് മാറാനും സഹായിച്ചത് ദാസ് തന്നെ. ” ഷമി പോകുന്നത് ഞങ്ങൾക്ക് നഷ്ട്ടം തന്നെയായിരുന്നു , ഞാൻ അങ്ങനെ നഷ്ട്ടപെടുത്തിയത് കൊണ്ട് ഇന്ത്യക്ക് ഒരു വജ്രത്തെ കിട്ടി, തനി വജ്രം