കർണാടകയിൽ നിന്നൊരു വസന്തം

മാഞ്ചസ്റ്റർ നഗരം തീപിടികുന്ന ഡെർബി വസന്തം ;യുദ്ധത്തിന്റെ ചരിത്രം
ഇതൊക്കെയാണ് കൂട്ടുകെട്ട്

അവന്റെ ആയുധം പന്താണ്. ബാറ്സ്മാന്മാർ അവനെ വാക്കുകൾ കൊണ്ട് നേരിടാൻ ഒരുങ്ങുമ്പോൾ പന്ത് കൊണ്ട് അവൻ മറുപടി നൽകും .  വിക്കറ്റുകൾ വീഴ്ത്തുമ്പോളും ക്യാച്ചുകൾ നഷ്ടപെടുമ്പോഴും അവന്റെ ഭാവത്തിൽ വലിയ വ്യത്യാസങ്ങൾ ഇല്ല 

മുൻ പരിശീലകൻ

കൂട്ടുകാർക്കിടയിൽ ആ കൊച്ച് പയ്യൻ ഒരു ഹീറോ ആയിരുന്നു. ക്രിക്കറ്റിനോട് ചെറുപ്പത്തിലേ അവനുള്ള സ്നേഹവും താത്പര്യവും കണ്ട കൂട്ടുകാർ അവനുമായി ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടപ്പെട്ടു . അവന്റെ മീഡിയം പേസ്  ബൗളിങ്ങിന് മുന്നിൽ ഉത്തരം കിട്ടാതെ പുറത്താവുമ്പോൾ അവർ കരുതിക്കാണില്ല കൂട്ടുകാരൻ നാളെ ലോകം ബഹുമാനിക്കുന്ന ഒരു സ്പിൻ ബൗളർ ആയി മാറുമെന്ന്. അതെ, പല ബാറ്സ്മാന്മാരുടെയും വിക്കറ്റുകൾ തന്റെ മാന്ത്രിക സ്പിൻ കൊണ്ട് എറിഞ്ഞു വീഴ്ത്തിയ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൾ ഒരാളായ അനിൽ കുംബ്ലെയുടെ തുടക്കം ഒരു മീഡിയം പാസ് ബൗളർ ആയിട്ടായിരുന്നു . 

അനിലും കേരളവും തമ്മിൽ ഒരു  ബന്ധമുഡെന്നു പലർക്കും അറിവ് കാണില്ല  . കാസർഗോഡ് സ്വദേശികളായ മാതാപിതാക്കന്മാരുടെ വേരുകളിൽ നിന്നാണ്  നിന്നാണ് കുംബ്ലെ എന്ന പേര് വന്നത്.  പഠനത്തിൽ മിടുക്കനായ അനിൽ അതിൽ ഒരു ഉഴപ്പും കാണിക്കുവാൻ ഇഷ്ടപ്പെട്ടിരുന്നില്ല ഒരിക്കലും,അത് അവനെ ആരും നിർബന്ധിച്ചിട്ടലായിരുന്നു . പഠനത്തിൽ സമര്ഥനായിരുന്നതിനാൽ തന്നെ അധ്യാപകർക്കിടയിലും കുംബ്ലെ പ്രിയപ്പെട്ടവനായിരുന്നു . മികച്ച രീതിയിൽ എഞ്ചിനീയറിംഗ്  പഠനം പൂർത്തിയാക്കിയപ്പോൾ ക്രിക്കറ്റ് ആണ് തന്റെ വഴി എന്ന് മനസിലാക്കി അതിലേക്ക് എത്തി .തുടർച്ചയായ മികച്ച പ്രകടനങ്ങൾ 1989 ൽ കർണാടക രഞ്ജി ടീമിലെത്തിച്ചു.


 രഞ്ജി ടീമിന് വേണ്ടി നടത്തിയ മികച്ച പ്രകടങ്ങൾ ഇന്ത്യൻ ടീമിലും എത്തിച്ചു. ശ്രീലങ്കക്ക് എതിരെ ആയിരുന്നു ഏകദിന മത്സരത്തിൽ ആയിരുന്നു അരങ്ങേറ്റം. ഇന്ത്യ പരാജയടപെട്ട ആ മത്സരത്തിൽ കുംബ്ലെയുടെ അരങ്ങേറ്റം അത്ര സുഖമുളതായിരുന്നില്ല. പാക്കിസ്താന് എതിരെ നടന്ന പരമ്പരയിൽ ഒരു മത്സരം കളിക്കാനും രണ്ട് വിക്കറ്റ് നേടാനും സാധിച്ചു. അതേ വർഷം തന്നെ ഇംഗ്ലണ്ടുമായി ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരുപാട് റൺ വഴങ്ങിയതിനാൽ വിമർശനം ഏറ്റുവാങ്ങി

പിന്നീട് രണ്ട് വർഷത്തോളം ടീമിൽ നിന്ന് പുറത്തായ താരം ഇറാനി ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെ തിരികെ വരുകയും മികച്ച പ്രകടനങ്ങൾ തുടർച്ചയായി നടത്തുകയും  ചെയ്തു. വെറും 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 50 വിക്കറ്റുകൾ നേടിയ താരം ഈ നേട്ടം വേഗത്തിൽ കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമായിരുന്നു (അശ്വിൻ ഇത് പിന്നീട് മറികടന്നു ) ഹീറോ കപ്പ് ഫൈനലിൽ  വെസ്റ്റ്ഇന്റീസിനെതിരെ വെറും 12 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ പ്രകടനം ഫൈനൽ മത്സരങ്ങളിലെ മികച്ച പ്രകടനമായി ഇന്നും വിലയിരുത്തുന്നു. ഇംഗ്ലീഷ് കൗണ്ടിയിലും തിളങ്ങിയ താരം നോർത്താപ്ടൻഷയറിനായി നടത്തിയ മികച്ച പ്രകടനങ്ങൾ കൗണ്ടിയിലെ മികച്ച പ്രകടനങ്ങൾ കൗണ്ടി ചരിത്രത്തിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്.

ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാൻ കഴിയാത്ത ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തിലേക്കാണ് 1999 ൽ അനില്‍ കുംബ്ലെ പന്തെറിഞ്ഞത്. ഒരു ഇന്നിങ്‍സില്‍ പത്ത് വിക്കറ്റ് എന്ന അപൂർവ റെക്കോർഡ് നേടിയത് എത്ര പേർ മറക്കും. അതും ചിരവൈരികളായ പാകിസ്ഥാന് എതിരെ. ഡല്‍ഹി ഫിറോസ് ഷാ കോട്‍ല മൈതാനത്തായിരുന്നു കുംബ്ലയുടെ ഈ അവിസ്‍മരണീയ പ്രകടനം. പാകിസ്ഥാന് എതിരെയുള്ള പരമ്പര സമനിലയില്‍ ആക്കാന്‍ ഇന്ത്യക്ക് ജയിച്ചേ തീരൂ എന്ന അവസ്ഥയുള്ളപ്പോഴാണ് കുംബ്ലെ പത്ത് വിക്കറ്റ് പ്രകടനം നടത്തിയത്. ജിം ലേക്കറിന് ശേഷം ഈ നേട്ടം കൊയ്യുന്ന ആദ്യ ക്രിക്കറ്ററാണ് കുംബ്ലെ.

 420 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ പാക്കിസ്ഥാനെ 207 റൺസിന് പുറത്താക്കിയത് കുംബ്ലെയുടെ മികച്ച പ്രകടനമായിരുന്നു. 74 റൺസ് മാത്രം വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്. സയിദ് അൻവറും ഷാഹിദ് അഫ്രീദിയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി പാക്കിസ്ഥാനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അധികം വൈകാതെ കുംബ്ലെ ഈ കൂട്ടുകെട്ട് തകർത്തു. പിന്നാലെയെത്തിയ ആർക്കും കുംബ്ലെയുടെ ബൗളിങ് പ്രകടനത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പാക്കിസ്ഥാൻ നിര ഒന്നടങ്കം തകരുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. പാക്കിസ്ഥാനെതിരെ 19 വർഷത്തിനുശേഷം ഇന്ത്യ നേടുന്ന ടെസ്റ്റ് വിജയമായി ഇതു മാറുകയും ചെയ്തു.

എന്തായലും ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ കുംബ്ലെ 619 ടെസ്റ് വിക്കറ്റും ഏകദിനത്തിൽ 337 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ പരിശീലകനായി കുച്ചുനാൾ സേവനം അനുഷ്ഠിച്ച താരം ഒരിക്കൽ കൂടി ആ റോളിലേക്ക് തിരിച്ചുവരാൻ ആരാധകർ ആഗ്രഹിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!