ഇതൊക്കെയാണ് കൂട്ടുകെട്ട്

കർണാടകയിൽ നിന്നൊരു വസന്തം
സ്വപ്നത്തിൽ ഒരു സ്പോർട്സ് ഹബ്

ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത്  അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും അവരുടെ സുവർണ തലമുറകളിൽ പെട്ട അലക്സിസ് സാഞ്ചസ് അർതുറോ വിദാൽ സഖ്യങ്ങളുടെ പ്രഭ മങ്ങി തുടങ്ങി എന്ന് ഫുട്ബോൾ ലോകം ഒന്നടങ്കം പറഞ്ഞു.ചിലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം 2015,2016 വർഷത്തെ  കോപ്പ അമേരിക്കയിലെ കിരീട നേട്ടമായിരുന്നു . അതിന് കാരണക്കാരായ തലമുറ 2018 ലോകകപ്പിൽ വലിയ അത്ഭുതങ്ങൾ കാണിക്കുമെന്ന് വിശ്വസിച്ചവർക്ക് ടീമിന്റെ  പുറത്താക്കൽ വാർത്ത ഇംഗമേ ഉൾകൊള്ളാൻ സാധിക്കും . ഇത് ആദ്യമായിട്ടൊന്നും അല്ല  അല്ല അവരുടെ  ഫുട്ബോളിന് പതനം സംഭവിക്കുന്നത്,ഏറ്റവും വലിയ പതനകാലത്ത് ചിലിയൻ ഫുട്ബോളിന്റെ മാനം രക്ഷിച്ചത് ലോക ഫുട്ബോളിലെ തന്നെ മികച്ച  കൂട്ടുകെട്ടാണ്. 

ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരികളിൽ ഒരാളായ  അഗസ്റ്റോ  പിനോചെറ്റ്  ചിലി ഭരിച്ചിരുന്ന കാലത്ത് രാജ്യത്തെ ജനങ്ങൾ പല തരത്തിൽ ഉള്ള കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. വ്യവസായങ്ങളേയും ,വിദ്യാഭ്യാസ മേഖലയെയും ദോഷമായി ബാധിച്ച ഭരണകാലം ഫുട്ബോൾ ടീമിനെയും തളർത്തി.ഫലമോ 1986 ,1990,1994 കാലത്തേ ലോകകപ്പ് യോഗ്യത ലഭിക്കാതെ ടീം പുറത്തായി. ഫുട്ബോൾ ചരിത്രത്തിലെ കറുത്തപാടായ  El Maracanazo  സംഭവം കൂടിയായപ്പോൾ പതനം പൂർണം.

 ബ്രസീലും ചിലിയും തമ്മിൽ നടന്ന 1989 ലോകകപ്പ് യോഗ്യത മത്സരം.യോഗ്യത ലഭിക്കണം എങ്കിൽ ചിലിക്ക് ജയം അനിവാര്യം. ബ്രസീൽ 1 -0 ന് മുന്നിൽ നിന്ന ഘട്ടത്തിൽ ഗാലറിയിൽ നിന്ന് ആരോ എറിഞ്ഞ പടക്കം വന്നു പതിച്ചത്  ചിലി ഗോൾ കീപ്പറുടെ അടുത്ത് . ഉടനെ നിലത്തുപതിച്ച താരത്തിന്റെ അടുത്തേക്ക് ടീം അംഗങ്ങൾ ഓടിയെത്തി.മത്സരത്തിന്റെ ഗതി മാറ്റിയതിനാൽ ബ്രസീലിനെ വിലക്കണം എന്നും തങ്ങൾക്ക് പോയിന്റ് നൽകി വിജയികളാക്കി പ്രഖ്യാപിക്കണം എന്നും ചിലി വാദിച്ചു. വീഡിയോ വീണ്ടും പരിശോധിച്ച ഫിഫ റോജസിന് പടക്കം ദേഹത്ത് പതിച്ചിട്ടല്ല അപകടം പറ്റിയത് എന്ന് മനസിലായ,മറിച്ച് ഗ്ലൗസിൽ ബ്ലേഡിൽ നിന്നും സ്വയം പരിക്ക് ഏല്പിച്ചത് ആണെന്ന് മനസിലാക്കി . ഈ മത്സരം പിന്നീട് El Maracanazo  എന്ന്   അറിയപ്പെട്ടു.  നാണക്കേടും വിലക്കും ഒകെ കാരണം തകർന്ന ടീമിനെ രക്ഷിച്ചത് za – sa  എന്ന് അറിയപ്പെട്ടിരുന്ന ഇവാൻ സമൊറാനോ ,മാഴ്‌സെലോ സലാസ് സഖ്യമാണ്

കൂട്ടത്തിൽ സീനിയറായ സമൊറാനോ സാന്റിയാഗോയിലെ ഒരു ദരിദ്ര കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. പക്ഷെ തങ്ങളുടെ കഷ്ടപാടുകൾക്കിടയിലും മകനെ വലിയ ഒരു ഫുട്ബോളർ ആക്കണം എന്ന് അവർ ആഗ്രഹിച്ചു.പ്രശസ്തമായ കോളോ -കോളോ ക്ലബിന് വേണ്ടി കളിക്കാൻ ആഗ്രഹിച്ച അവൻ എത്തിയത് കോബ്രെസലിലെ ഒരു ക്ലബ്ബിലാണ്  .അവിടെ മികച്ച രീതിയിൽ കളിച്ച താരം സീസണിൽ ടോപ് സ്കോറെർ ആവുകയും ചെയ്തു .പിന്നീട് യൂറോപ്പിലേക്കും സ്പെയിനിലെ സെവില്ല ക്ലബ്ബിലേക്കും കൂടുമാറിയ താരത്തിന്റെ പുറകെ പല വലിയ ക്ലബ്ബുകളും ഉണ്ടായിരുന്നു

 ആദ്യ കാലത്ത് വളർന്നു വന്ന സാഹചര്യങ്ങൾ സമൊറാനോക്ക് തിരിച്ചടിയപ്പോൾ സാലസിന് അത്തരത്തിൽ ഒരു പ്രശ്നം ഇല്ലായിരുന്നു.ചിലിയിലെ പ്രശസ്തമായ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു,അവിടെ എല്ലാം മികവ് തെളിയിക്കാനും സാധിച്ചു. കിരീടവിജയത്തിൽ നിർണായക പങ്ക് വഹിച്ച തരാം 1996  ലാണ് അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിൽ എത്തിയത്

ഇരു കാലുകൾ കൊണ്ട് ഗോൾ നേടാൻ ഉള്ള മികവും,പല  ആംഗിളുകളിൽ നിന്നും  സ്കോർ ചെയ്യാൻ ഉള്ള പാടവവും താരങ്ങൾ രണ്ട് പേർക്കും ഗുണമായി .സാലസിന് കരുത്ത്  വേഗം ആയിരുന്നെങ്കിൽ,സമൊറാനോക്ക് സ്റ്റാമിന ആയിരുന്നു . മെക്സിക്കോക്ക് എതിരെ 1995 ൽ നടന്ന  ഒരു സൗഹൃദ മത്സരത്തിലാണ് കൂട്ടുകെട്ട് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങുന്നത്.ഇരു താരങ്ങൾ തമ്മിൽ പരസ്പരം മനസിലാക്കാൻ ഉള്ള കഴിവ് ഫുട്ബോൾ ലോകം കണ്ടുതുടങ്ങി . ലോകകപ്പ് യോഗ്യത അടുത്ത് വരാനിരിക്കെ ഇരുത്തരങ്ങളെയും മുന്നേറ്റ നിരയിൽ ഒരുമിച്ച് കലിപ്പിക്കാനുള്ള കോച്ച് സേബിയർ അസ്കാർഗോർട്ടയുടെ തീരുമാനം ആയിരുന്നു ചരിത്രം പിറന്നതിന് പിന്നിൽ ഉള്ള കാരണം .രണ്ടാമത്തെ യോഗ്യത മത്സരം ഇക്വഡോറീനു എതിരെയുള്ള 3 -0  വിജയം ആയിരുന്നു. ഈ മൂന്ന് ഗോളിലും za -sa കൂട്ടുകെട്ടിന്റെ സ്പർശം ഉണ്ടായിരുന്നു .. പിന്നീട്‌ നടന്ന കുറച്ച് മത്സരങ്ങളിൽ ടീം നിറം മങ്ങിയപ്പോൾ എല്ലാവരും യോഗ്യത ലഭിക്കുമോ എന്ന് സംശയിച്ചു. പക്ഷെ യോഗ്യത റൗണ്ട് പാതി ഭാഗം പിന്നിട്ട് കഴിഞ്ഞു താളം വീണ്ടെടുത്ത za -sa സഖ്യം ടീമിനെ വിജയങ്ങളിൽ സഹായിച്ചു തുടങ്ങി.  യോഗ്യത ലഭിക്കില്ല എന്ന് ഏവരും വിശ്വസിച്ച ടീം അത് നേടുകയും ഇരുതാരങ്ങളും ടോപ് സ്കോർ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്ത് ഏതാനും സാധിച്ചു. ചിലി ജനത ഏറെ ആഗ്രഹിച്ച ലോകകകപ്പ് യോഗ്യത ഇരുവരും നേടിക്കൊടുത്തു. ലോകകപ്പിലും ഗോൾ വേട്ട തുടങ്ങിയ ഇരുത്തരങ്ങളും നന്നായി കളിച്ചെങ്കിലും ടീമിന്  തിരിച്ചടിയായത് മറ്റ് കളിക്കാരുടെ  പിന്തുണ ഇല്ലാതെ വന്നതാണ് .  ചിലിയൻ ടീമിലെ മറ്റ് താരങ്ങളുടെ നിലവാരം ഈ താരങ്ങളോട് ഒപ്പം നിന്നിരുന്നെങ്കിൽ ചിലിയെ തേടി പല കിരീടങ്ങളും എത്തുമായിരുന്നു എന്ന് ഫുട്ബോൾ ലോകം വിശ്വസിക്കുന്നു . ക്ലബ് ഫുട്ബോളിന്റെ കാര്യം എടുത്താൽ സമൊറാനോ റയൽ മാഡ്രിന്റെയും സലാസ് റിവർ പ്ലേറ്റിന്റെയും ഇതിഹാസ പട്ടികയിൽ മുന്നിലുണ്ട്. ലോകകപ്പിൽ ഒന്നും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒരുമിച്ച് കളി ലോകകപ്പിൽ ഒന്നും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒരുമിച്ച് ക്ളിച്ചിരുന്ന കാലത്ത് ഇരുവരെയും എതിരാളികൾ ഭയപ്പെട്ടിരുന്നു ച്ചിരുന്ന കാലത്ത് ഇരുവരെയും എതിരാളികൾ ഭയപ്പെട്ടിരുന്നു ഒരുപാട് മത്സരങ്ങൾ കളിക്കാതെ തന്നെ ചിലിയുടെ എക്കാലത്തെയും വലിയ ഗോൾ സ്‌കോററുമാരുടെ പട്ടികയിൽ ഇരുവരും എത്തിയത് പരസ്പരം ഉള്ള ഒത്തിണക്കത്തിന്റെയും മികവിന്റെയും തെളിവാണ് എന്ന് ഉറപ്പാണ്

സാലാസോ സമൊറാനോയോ നിങ്ങളുടെ ടീമിൽ ഉണ്ടോ,ഒന്നും അസാധ്യമല്ല ,ഒരു ക്രോസ്സിന്റെ അപ്പുറം ഗോളുകൾ നമ്മളെ കാത്തിരിപ്പുണ്ട് എന്ന് ഫുട്ബോൾ ആരാധകർ വിശ്വസിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!