അമേരിക്ക,ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ മെഡൽവേട്ട നടത്തുമ്പോൾ ലഭിക്കുന്ന കുറച്ച് മെഡലുകൾ കിട്ടുമ്പോൾ നമ്മൾ എന്തിനാണ് അമിതമായ ആഹ്ളാദം നടത്തുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മരുഭൂമിയിലെ മഴ പോലെ ലഭിക്കുന്ന ആ മെഡലുകൾ ഇന്ത്യൻ ജനതയെ അത്രേ മാത്രം സന്തോഷിപ്പിക്കുന്നുണ്ട്.കായിക ഭൂപടത്തിൽ ഒരുപാട് നേട്ടങ്ങൾ ഒന്നും ഇല്ലാത്ത രാജ്യത്തിന് കഴിയാത്ത ഒരു അനുഗ്രഹമാണ് ടോക്കിയോ ഒളിംപിക്സിൽ നീരജ് ചോപ്രയിലൂടെ ലഭിച്ച ചരിത്ര മെഡൽ, കഠിനമായ അധ്വാനത്തിലൂടെ താരം നേടിയ മെഡൽ വരാനിരിക്കുന്ന ഒരുപാട് മെഡലുകൾക്ക് ഉള്ള സൂചനയായി നമുക്ക് കാണാം. ചെറുപ്പകാലം മുതൽ മികച്ച കായിക പരിശീലനം ലഭിച്ച് വരുന്ന കുട്ടികൾ,കഠിനമായ അധ്വാനിച്ചാൽ നീരജിനെ പോലെ ഒളിമ്പിക് വേദിയിൽ ജനഗണമന മുഴക്കാൻ കാരണമാക്കും
മേലധികാരികളും മാതാപിതാക്കളും വിദ്യാലയവും എല്ലാം നൽകുന്ന പിന്തുണ ആണ് കുട്ടി താരങ്ങൾക്ക് ഏറ്റവും വലുത്.എല്ലാവരും ചെറിയ സ്വപ്‌നങ്ങൾ കാണുമ്പോൾ ഞാൻ ആദ്യം പറഞ്ഞ ഒരുപാട് ഒളിംപിക് മെഡലുകൾ എന്ന സ്വപ്നത്തിനായി കായികതാരങ്ങളെ വാർത്തെടുക്കാൻ പ്രയത്നിക്കുന്ന അതിനായി രാജ്യാന്തര നിലവാരത്തിൽ ഒരു സ്പോർട്സ്ഹബ് എന്ന സ്വപ്നത്തിനായി അധ്വാനിക്കുന്ന ആളാണ് ഫാദർ ആൻ്റണി കാഞ്ഞിരത്തിങ്കൽ . മാന്നാനം സെന്റ് എഫ്രേംസ് അക്കാഡമിയുടെ ഡയറക്ടർ ആയ അച്ഛൻ മാന്നാനത്തെ ഒരു സ്പോർട്സ് ഹബ് ആക്കാനും അതുവഴി ഭാവിയിൽ രാജ്യത്തിന് ലഭിക്കാനിരിക്കുന്ന മെഡലുകളും ലക്‌ഷ്യം വെക്കുന്നു’. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബാസ്കറ്റ്ബാൾ സ്കൂളുകളിൽ ഒന്നാണ് മാന്നാനം അക്കാദമി.അക്കാഡമിയുടെ തന്നെ 2009 ൽ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തുടങ്ങിയ ക്രിക്കറ്റ് പരിശീലനത്തിലൂടെ വളർന്നുവന്ന താരങ്ങളാണ് മുഹമ്മദ് അസറുദ്ദീനും സിജോമോൻ ജോസഫും ഒക്കെ. എല്ലാം കൊണ്ടും ചരിത്രപ്രാധാന്യം അർഹിക്കുന്ന അക്കാദമി അക്കാഡമിയുടെ അടുത്ത ലക്ഷ്യമാണ് രാജ്യാന്തര നിലവാരത്തിൽ സ്പോർട്സ് ഹബ് വേണമെന്ന സ്വപ്നം .”If you are working on something exciting that you really care about, you don’t have to be pushed. The vision pulls you.” സ്റ്റീവ് ജോബ്സ് പറഞ്ഞ പ്രശസ്തമായ വാക്കുകൾ പോലെയാണ് അച്ഛന്റെ നേതൃത്വത്തിൽ സ്പോർട്സ് ഹബ്ബിനായിട്ടുള്ള ഒരുക്കങ്ങൾ നടക്കുന്നത്. അക്കഡമിയുടെ കുട്ടികൾ വഴി ഒളിമ്പിക് വേദിയിൽ ഒരുപാട് ജനഗണമന ഉയരുന്ന ദിനത്തിനായി മികവിന്റെ കേന്ദ്രമായി ഉയരാൻ സംസ്ഥാന സർക്കാരിന്റെ സഹായം തേടുകയാണ് അക്കാദമി.
നേട്ടങ്ങൾ മാത്രം
പരിശുദ്ധ ചാവറ പിതാവിന്റെ പാദസ്പർശമേറ്റ് അനുഗ്രഹങ്ങളാൽ നിറഞ്ഞ മാന്നാനം മണ്ണിൽ ഒരുപാട് തലമുറയ്ക്ക് അറിവിന്റെ വെളിച്ചം കൊടുത്ത സെന്റ് .എഫ്രേംസ് സ്കൂളുമായി ബന്ധപ്പെട്ട് വളരെ വർഷങ്ങളുടെ ശ്രമഫലത്തിൽ ഉദിച്ച ആശയമായിരുന്നു സ്പോർട്സ് അക്കാദമി. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ബാസ്കറ്റ്ബോൾ പരിശീലനം നൽകി തുടങ്ങി, അക്കാദമിയുടെ തുടക്കകാലം സ്ക്കൂളിനോട് ചേർന്നുള്ള ബോർഡിംഗിലായിരുന്നുസാധരണയായി സ്പോർട്സിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന രീതിയിൽ നിന്നും വിഭിന്നമായി ക്ലാസിൽ പഠനത്തിലും, എപ്ലസുകൾ നേടുന്ന കാര്യത്തിലും ഇവിടുത്തെ വിദ്യാർത്ഥികൾ മുമ്പിലാണെന്നതിനാൽ തന്നെ മാതാപിതാക്കന്മാരുടെ സ്വപ്നമാണ് ഈ അക്കാദമി.
ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ചെറുപ്പകാലത്ത് വിദ്യാർത്ഥികൾക്ക് കൊടുക്കേണ്ട ചിട്ടയായ പരിശീലനം വഴി ഭാവിയിലെ വലിയ താരങ്ങളെ കണ്ടെത്തുക എന്ന വിദേശ രീതി തന്നെയാണ് അക്കാദമിയും പിന്തുടരുന്നത്, വിദ്യാർത്ഥികളുടെ പരിശീലക ചുമതലകൾ വഹിക്കുന്നതും ഏറ്റവും മികച്ചവർ തന്നെയാണ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ വി. എം പ്രേംകുമാറും, പരിശീലക രംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച അജി തോമസും നേതൃത്വം കൊടുക്കുന്ന ചിട്ടയായ പരിശീലനം കാരണം എഫ്രേംസ് ബാസ്കറ്റ്ബോൾ ടീമിന് എതിരാളികളെ ഇല്ല എന്ന് പറയാം, .സംസ്ഥാനത്തിന് അകത്തും, പുറത്തും പങ്കെടുക്കുന്ന എല്ലാം ടൂർണമെന്റുകളിലും ജയിക്കുന്ന ടീം കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് നൽക്കുന്ന പ്രാധാന്യം ഒരു സൂപ്പർ താരത്തെ മാത്രം ആശ്രയിക്കാതെ സംഘമായി കളിക്കുവാൻ ടീമിനെ സഹായിക്കുന്നു.ദേശീയ, അന്തർദേശീയ താരങ്ങളുടെ ഒരു സംഘം തന്നെ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളുടെ നിരയിൽ ഉണ്ട്. അഖിൽ മാത്യൂ സണ്ണി, മുഹമ്മദ് ഷിറാസ് , ജെറോം പ്രിൻസ് തുടങ്ങിയ ഇന്ത്യൻ താരങ്ങളും ജേക്കബ് ജയിമോൻ, റോബിൽ എസ് ഓരത്ത്, സുഗീത് എസ് നാഥ്, ആരോൺ ബ്ലസൻ ,അഭിനവ് സി.കെ എന്നിങ്ങനെ പ്രശസ്തരായ താരങ്ങളുടെ ഒരു നീണ്ട നിര എഫ്രേംസിൽ നിന്നും വന്നവരാണ്.
മികച്ച നിലവാരത്തിൽ ഒരു അക്കാദമി മാന്നാനത്തുണ്ട് . രാജ്യാന്തര നിലവാരത്തിലുള്ള ഒരു സ്പോർട്സ് ഹബ്ബാണ് ലക്ഷ്യം. സർക്കാർ സഹായവും വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ടും ലഭിക്കുകയാണെങ്കിൽ ഈ ലക്ഷ്യം സാധ്യമാകും -അച്ഛന്റെ വാക്കുകളിലുണ്ട് വലിയ ലക്ഷ്യത്തിന് വേണ്ടിയുള്ള അധ്വാനത്തിന്റെ സാരാംശം