പൂർത്തിയാക്കാത്ത ജാലവിദ്യ

പവർ ഷോട്ടുകളുടെ കൊലകൊമ്പൻ
ഡ്രിബ്ലിങ് രാജാവ്

ആ ലോകകപ്പിന്റെ ഫൈനൽ കഴിഞ്ഞാൽ ബ്രസീലിന്റെ ജയം പ്രവചിച്ച് പിറ്റേ ദിവസത്തെ പത്രങ്ങളിൽ വരുന്ന തലക്കെട്ടുകൾ പ്രതീക്ഷിച്ചവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിദിയർ ദെഷാംപ‍്‍സും കൂട്ടുകാരും അന്ന് നൽകിയത്. ബ്രസീലോ അർജന്റീനയോ അല്ലാതെ വേറെ ഒരു ടീമും നേടില്ല എന്ന് എല്ലാവരും വിചാരിച്ച 1998 ലെ ഫുട്ബോൾ ലോകകപ്പ് കിരീടവുമായി ഫ്രാൻസ് തലയുയർത്തി മടങ്ങുമ്പോൾ അവിടെ പ്രവചന സിംഹങ്ങളൾക്കും ,പന്തയം വച്ചവർക്കും കരയാൻ മാത്രമേ നിർവാഹം ഉള്ളാരുന്നൊള്ളു.ഫ്രാൻസിന്റെ കിരീട വിജയത്തിനിടയിലും ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തത് ഏറ്റവും ആവേശകരവും,നാടകീയ രംഗകങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ അര്ജന്റീന നെതർലൻഡ്‌സ്‌ പോരാട്ടം ആയിരുന്നു. ആ ലോകകകപ്പിലെ തന്നെ ഏറ്റവും മികച്ച നിരയുമായി എത്തിയ അർജന്റീനയെ ഓറഞ്ച് പട തോൽപ്പിക്കുമ്പോൾ തിങ്ങിനിറഞ്ഞ അര്ജന്റീന ആരാധകർ അന്വേഷിച്ചത് ഒരു മുഖം ആയിരുന്നു.മറഡോണക്ക് പിൻഗാമി എന്ന് തങ്ങൾ വിശ്വസിച്ച ആ പത്താം നമ്പറുകാരൻ എവിടെയാണെന്ന്-സാക്ഷാൽ ഏരിയൽ ഒർട്ടെഗ.

ഏരിയൽ ഒർട്ടെഗ ആ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞപ്പോൾ തന്നെ പല അര്ജന്റീന ആരാധകർക്കും എതിർപ്പുകൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്കിടയിലും ചിലർ താരത്തെ വിശ്വസിച്ചിരുന്നു,മറഡോണക്ക് ശേഷം ഒരു ലോകകപ്പ് ഒർട്ടെഗ കൊണ്ടുവരുമെന്ന് അവർ പ്രതീക്ഷിച്ചു. എങ്കിലും ആ പത്താം നമ്പറിന്റെ ഭാരം കരിയറിലുടനീളം അയാളെ വേട്ടയാടി എന്ന് പറയാം. ആരാധകർക്കിടയിൽ “the little donkey” അല്ലെങ്കിൽ “El burrito “എന്ന് അറിയപ്പെട്ട താരം റിവർ പ്ലേറ്റ് ആരാധകരുടെ മനസ്സിൽ ഒരു ഹീറോ ആയിരുന്നു. ഒരു ബാഗ് നിറയെ മാന്ത്രിക വിദ്യകൾ ഒളിപ്പിച്ച താരം ഗ്രൗണ്ടിൽ കാട്ടിയ മായാജാലങ്ങൾ കണ്ട് എതിരാളികൾ പോലും കൈയ്യടിച്ചിരുന്നു . ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്‌ഫീൽഡറുമാരിൽ ഒരാളായ കാണാക്കപ്പെടാവുന്ന ഏരിയൽ ഒർട്ടെഗ,കൂറിയ പാസുകളും മനോഹരമായ ഡ്രിബിബ്ലിങ് മികവിലും ഗോൾ അടിപ്പിച്ചും അടിച്ചും ആരാധക മനസ്സിൽ ഇടം നേടി

.അർജന്റീനയിലെ ലെഡെസ്മ പട്ടണത്തിൽ 1974 മാർച്ച് നാലിനായിരിക്കിന്നു ഒർട്ടേഗയുടെ ജനനം. അര്ജന്റീനയിലും ബ്രസീലിലും ജനിക്കുന്ന കുട്ടികളുടെ സിരകളിലൂടെ ഓടുന്ന ഫുട്ബോൾ എന്ന വികാരം കുഞ്ഞ് ഒർടേഗയിലും ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ഫുട്ബോളാണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ താരം അർജന്റീനയുടെ തെരുവുകളിൽ മണിക്കൂറുകളോളം പന്ത് തട്ടി സ്വയം പരിശീലനം ആരംഭിച്ചു.വളർന്ന് വന്ന ദരിദ്ര സാഹചര്യം വലിയ സ്വപ്‌നങ്ങൾ കാണുന്നതിൽ നിന്ന് ഒർടേഗയെ പിന്നോട്ടടിച്ചു. എങ്കിലും തന്റെ ദിവസം വരുമെന്ന് അവൻ വിശ്വസിച്ചു. അത്ലറ്റികോ ലെഡ്‌സ്മായിൽ ആയിരുന്നു യൂത്ത് കരിയറിന്റെ തുടക്കം,പന്തടക്കവും പാസിംഗ് മികവും അവന്റെ ആയുധം ആയിരുന്നു ആ കാലത്ത്.

ഈ ചെറുപ്പക്കാരനിൽ വലിയ ഭാവി ഉണ്ടെന്നു ലെഡ്‌സ്‌ഗോയിലെ പരിശീലകർ പറഞ്ഞിരുന്നു . വിവിധ ക്ലബ്ബുകളുടെ ട്രയൽസിൽ പങ്കെടുത്ത അവൻ ഒടുവിൽ ചരിത്രം ഉറങ്ങുന്ന റിവർ പ്ലേറ്റ് ക്ലബിൽ എത്തി. ഇതിഹാസങ്ങളുടെ വളർച്ചയുടെ തുടക്കം കുറിച്ചിട്ടുള്ള റിവർപ്ലേറ്റിന്റെ മണ്ണിൽ 1991-1996 വരെയുള്ള കാലത്ത് 134 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ താരം നേടി. അപാരമായ ഡ്രിബിബ്ളിങ് കൊണ്ട് എതിരാളികളെ കബളിപ്പിച്ച മുന്നേറിയ താരത്തെ ആരാധകർ ഒരുപാട് സ്നേഹിച്ചു . റിവർപ്ലേറ്റിനായി 1991 ,1993 1994 ,1996 ,2002 ,2008 വർഷങ്ങളിൽ കിരീടം നേടാൻ താരത്തിനായി .2001 ലെ ഫിഫ ഇലവനിൽ സ്ഥാനം ലഭിച്ചതും വിവിധ വർഷങ്ങളിൽ ലാറ്റിന അമേരിക്കൻ ഇലവനിൽ സ്ഥാനം ലഭിച്ചതും വലിയ നേട്ടമാണ്

വലൻസിയ ഉൾപ്പടെ പല ക്ലബ്ബുകളിലും ബൂട്ട് കെട്ടിയ താരം റിവർ പ്ലേറ്റിലേക്ക് രണ്ട് തവണ മടങ്ങി വരവ് നടത്തി.ഏറ്റവും മികച്ച ക്ലബ് കരിയർ റിവർ പ്ലേറ്റിന് വേണ്ടി തന്നെയായിരുന്നു എന്ന് നിസംശയം പറയാം.വിവിധ ക്ലബ്ബുകൾ നോട്ടമിട്ടിരുന്ന താരം മികച്ച ക്ലബ്ബുകളായ റയൽ ,ബാർസ ,യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിലേക്ക് പോകാതെ ചെറിയ ക്ലബ്ബുകളിൽ തന്നെ ഒതുങ്ങിയത് വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് താരത്തെ പിന്നോട്ടടിച്ചു . കഴിവിനൊത്ത അംഗീകാരങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് വലിയ ക്ലബ്ബുകളിൽ കളിക്കാതിരുന്നതിനാൽ മാത്രമാമെന്ന് കടുത്ത ആരാധകർ വിശ്വസിക്കുന്നു . കരിയറിലെ ഏറ്റവും മികച്ച വർഷമായ 1994 ൽ തന്നെയായിരുന്നു അര്ജന്റീന ജേഴ്‌സിയൽ ഉള്ള അരങ്ങേറ്റം. ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അതെല്ലാം മായിക്കാൻ കെൽപ്പുള്ള ദോഷങ്ങൾ ആണ് താരത്തെ മറ്റൊരു തരത്തിൽ ബാധിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!