ഇനി അയാളുടെ കാലമല്ലേ

ഡ്രിബ്ലിങ് രാജാവ്
ആ തീരുമാനത്തിന്റെ പിഴവ്

കഷ്ടപ്പാടിന്റെ ആ നാളുകളിൽ അവന്റെ  ഏറ്റവും വലിയ കൂട്ടുകാർ രണ്ട് പേരായിരുന്നു -സ്വന്തം നിഴലും ക്രിക്കറ്റ് ബാറ്റും.കോവിഡ് ബുദ്ധിമുട്ടുകൾ കാരണം ശരീരം തളർന്ന അവസ്ഥയിൽ ആയിരുന്നപ്പോഴും അവന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളു ,ടൂർണമെന്റ് കളിക്കണം,ജയിക്കണം. റൂമിലെ ചെറിയ സൗകര്യത്തിനുള്ളിൽ ഷാഡോ ബാറ്റിംഗ് നടത്തി ക്രിക്കറ്റ്  ടച് വിടാതെ അവൻ കോവിഡിനെ അതിജീവിച്ചു.മടങ്ങിയെത്തി മികച്ച പ്രകടങ്ങൾ നടത്തി ടീമിന്റെ കിരീടവിജയത്തിൽ നിർണായക പങ്ക്  വഹിച്ച അവനെ ഇന്ന്  ലോകം മുഴുവൻ അഭിനന്ദിക്കുന്നു . അതെ ഇന്ത്യയുടെ അണ്ടർ 19 വിജയകിരീടം ഏറ്റുവാങ്ങിയ യാഷ് ദുൽ

ക്രിക്കറ്റ് ആയിരുന്നു കുഞ്ഞ് യാഷിന് എല്ലാം. അതിനായി അവൻ തന്റെ പല ഇഷ്ടങ്ങളും ഉപേക്ഷിച്ചു. ലക്ഷ്യത്തിനായി കഠിനമായി അധ്വാനിച്ചു. മുൻ ആർമി ഉദ്യോഗസ്ഥനായ മുത്തശ്ശൻ യാഷിനെ മികച്ച അച്ചടക്കത്തിൽ വളർത്തി. പഠനവും ക്രിക്കറ്റും ഒരുമിച്ച്  കൊണ്ടുപോയിരുന്ന യാഷിനെ മാതാപിതാക്കന്മാർ പിന്തുണക്കുകയും ചെയ്തു പരിശീലത്തിന് ഏത് കഠിന  ചൂടിലും തണുപ്പിലും മഴയത്തും കൃത്യയമായി എത്തുന്ന യാഷിനെക്കുറിച്ച് പറയുമ്പോൾ പരിശീലകർക്ക് അഭിമാനം മാത്രം.ധോണിയുടെ ശാന്തതയും കോഹ്‌ലിയുടെ അഗ്രഷനും ചേർന്ന ശൈലിയാണ് താരത്തിന്റെ എന്ന് മുൻ  പരിശീലകൻ നാഗർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .

  രാജേഷ് നഗറിനോപ്പം വീടിന്റെ ടെറസ്, നെറ്റ് പ്രാക്ടീസ് സെക്ഷനാക്കിമാറ്റിയ യാഷ് ദുൾ, കൊറോണ സമ്മാനിച്ച ഒഴിവുകാലത്തെ, തനിക്ക് അതുവരെ അപ്രപ്യമായിരുന്ന ഷോട്ടുകൾ പരിശീലിക്കാനുള്ള കളരിയാക്കി മാറ്റുകയായിരുന്നു.മിഡിൽ -ലെഗ് സ്റ്റമ്പ് ലൈനിൽ വരുന്ന പന്തിനെ, ലെഗ് സൈഡിലേക്കു മാറിനിന്ന് കവറിനു മുകളിലൂടെ ലോഫ്റ്റ് ചെയ്യുന്ന “ഇൻസൈഡ് -ഔട്ട് -ഷോട്ട് ” ദുൽ പരിശീലിച്ചു സ്വായത്തമാക്കിയത് ടെറസ്സിലെ ടെന്നീസ് ബോളിലുള്ള പരിശീലനത്തിലൂടെയാണ്.

എന്തയാലും തുടർച്ചയായ മികച്ച പ്രകടനങ്ങൾ താരത്തെ അണ്ടർ 19 ടീമിലെത്തിച്ചു. ക്യാപ്റ്റൻ മികവിൽ തന്നെ ഏഷ്യ കപ്പ് കിരീടം നേടിയതോടെയാണ്  താരത്തിന്റെ നാമം ലോകം അറിഞ്ഞ് തുടങ്ങിയത് .ഡ​ൽ​ഹി​യി​ലെ ജ​ന​ക്പു​രി​ക്കാ​ര​നാ​യ ക്യാ​പ്റ്റ​ൻ ധൂ​ൾ ശ​രി​ക്കും ശ​രി​ക്കും മി​ക​വ​റി​യി​ച്ച​ത് ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ സെ​മി​ഫൈ​ന​​ലി​ൽ. 110 പ​ന്തി​ൽ 110 റ​ൺ​സ് എ​ടു​ത്ത് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് എത്തിച്ചത് കോവിദഃ വെല്ലുവിളികളെ മറികടന്നാണ് .  നിർണായകമായ സെമിഫൈനലിൽ തകർച്ചയുടെ വക്കിൽ നിന്ന് വൈസ് ക്യാപ്റ്റനോടൊപ്പം യാഷ് നടത്തിയ പോരാട്ടമാണ് ടീമിനെ വമ്പൻ സ്‌കോറിൽ എത്തിച്ചത്. ടീം 37/2 എന്ന പ്രഷർ സിറ്റുവേഷനിൽ നിൽക്കുമ്പോൾ ദുൾ കളിച്ച ആ “ക്യാപ്റ്റൻസ് നോക്ക് ” അയാളിലെ ടെമ്പർമെന്റിനോപ്പം, അയാൾ രാഗിമിനുക്കിയെടുത്ത തന്റെ ആയുധപുരയിൽ സൂക്ഷിച്ചു വെച്ച ആയുധങ്ങളുടെ പ്രദർശനം കൂടിയായിരുന്നു.ആ  പ്രകടനത്തെ ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങൾ അഭിനന്ദിക്കുകയും ചെയ്തു

എന്തായാലും സ്ഥിരത തുടർന്നാൽ യാഷിന് ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം അരകെട്ടുറപ്പിക്കാം. ഒരുപാട്ട് വർഷങ്ങൾ ബാക്കിയുള്ള ആ കരിയറിൽ ഇന്ത്യൻ ജനത ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!