കഴിവുകളെ നശിപ്പിച്ചവൻ

കളിമണ്ണ് കോർട്ടിലെ രാജാവ്
ആഗ്രഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അമ്പരപ്പിക്കുന്ന ഓൾറൗണ്ട് പ്രകടനത്തിലൂടെ ആരാധക മനസ്സുകൾ കീഴടക്കിയ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ലാൻസ് ക്ലൂസ്‌നറെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. അറ്റമില്ലാത്തത്ര തവണ ഒരു ടീമിനെ തോൽവിയുടെ ഭീതി മുഖത്തു നിന്നും വിജയ തീരത്തിലേക്കെത്തിക്കാൻ, ഒടുവിലൊരു നിർണായക നിമിഷത്തിൽ സർവ്വം പിഴയ്ക്കാൻ, ഒരു ഷേക്സ്പീരിയൻ ദുരന്തകഥാപാത്രമായി ചരിത്രത്തിലേക്കോടിക്കേറിയ താരത്തെ ദുരന്തനായകനായി വിശേഷിക്കുമ്പോളും താരം അവശേഷിപ്പിച്ച ഒരു സ്പാർക് ഉണ്ടായിരുന്നു. അസാധ്യം എന്ന വാക്കിനെ സാധ്യമാക്കിയ  ആ ക്ലൂസ്നർ  എഫ്ഫക്റ്റ് സൗത്ത് ആഫ്രിക്കൻ ടീം ഒരുപാട് ഇഷ്ടപ്പെട്ടു.അയാളുടെ വിടവ് നികത്താൻ പോണ ഒരു താരത്തെ സൗത്ത് ആഫ്രിക്കക്ക് അത്യാവശ്യമായിരുന്നു .അവർക്ക് അതിനുള്ള ഉത്തരം ലഭിച്ചത് 2001 ജനുവരി 14 ന് ശ്രീലങ്കക്ക് എതിരെയുള്ള ഏകദിന മത്സരത്തിലായിരുന്നു. അന്നായിരുന്നു അവർ ആഗ്രഹിച്ച “ക്ലൂസ്നർ ലൈക്” താരത്തിന്റെ അരങ്ങേറ്റം . അതെ സാക്ഷാൽ – ജസ്റ്റിൻ കെംപ്

ശ്രീലങ്കക്ക് എതിരെയുള്ള പരമ്പരയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ ബാറ്റിംഗ് മികവിനേക്കാൾ ബൗളിംഗ് പാടവമായിരുന്നു ആദ്യ കാലത്ത് പ്രശസ്തം. പക്ഷെ താരത്തിൽ നിന്ന് പ്രതീക്ഷിച്ച ബാറ്റിംഗ് വെടിക്കെട്ട് പലപ്പോഴും ഉണ്ടായില്ല. ബിഗ് ഹീറ്റിങ് മികവുണ്ടെങ്കിലും സ്ഥിരത ഇല്ലാത്തത് പലപ്പോഴും തിരിച്ചടിയായി . ശ്രീലങ്കൻ പരമ്പരക്ക് ശേഷം നടന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിലും റൺസ് കണ്ടെത്താൻ താരത്തിനായില്ല. ബൗളിംഗ് മികവ് തുടർന്നെങ്കിലും ടീം ആഗ്രഹിച്ച ബാറ്റിംഗ് താരത്തിൽ നിന്നുണ്ടായില്ല.അത്‌ലറ്റക്‌സിലും ഫുട്‌ബോളിലും മരുന്നടി എന്നും വാർത്തയായിരുന്നു. എന്നാൽ മാന്യൻമാരുടെ കളിയായ ക്രിക്കറ്റിൽ അത്യപൂർവമായി മാത്രം കണ്ടുവന്ന ഒന്നായിരുന്നു ഉത്തേജകമരുന്നിന്റെ ഉപയോഗം .എന്നാൽ ഈ  കുരുക്കിൽ താരം  ഉൾപ്പെടുന്നത് 2001 ലാണ് .മരിയുവാന എന്ന വസ്‌തുവിന്റെ ഉപയോഗത്തെത്തുടർന്ന് പോൾ ആഡംസ്, ജസ്‌റ്റിൻ കെംപ് , ആന്ദ്രെ നെൽ എന്നിവർക്ക് 10, 000 റാൻഡ് ദക്ഷിണാഫ്രിക്ക പിഴയിട്ടു.വിവാദങ്ങളുടെ കൂടെ മോശം ഫോമും വിനയായപ്പോൾ താരം ടീമിന് പുറത്തായി.

ഏകദേശം 3 വർഷത്തിന് ശേഷം ഇംഗ്ലണ്ട് പരമ്പരയിലൂടെ ടീമിൽ മടങ്ങിയെത്തിയ താരം തകർപ്പൻ പ്രകടനം കാഴ്ചവച്ചു. വമ്പനടികളും,ഫിനിഷിങ് ടച്ചുകളും എല്ലാത്തിലും മികച്ച് നിന്ന് താരം ടീമിന് അഭിവാജ്യ ഘടകമായി .തുടർന്നുള്ള പാരമ്പരകളിലും മികവ് തുർന്ന താരത്തിന്റെ ബാറ്റിംഗ് ക്ലാസ്സിന്റെ ഉദാഹരണം ലോകം കണ്ടത് ഇന്ത്യക്ക് എതിരെയുള്ള പാരമ്പരയിലായിരുന്നു. ഇന്ത്യയിലെ സ്ലോ പിച്ചിൽ താരം അസാധ്യ മികവ് പുറത്തെടുത്തു. തോല്കുമെന്ന് ഉറപ്പിച്ച ഓസ്‌ട്രേലിയയുമായി നടന്ന പെർത്ത് ടെസ്റ്റ് സമനിലയിൽ എത്തിച്ചും ക്ലാസ് വെളിവാക്കി . പക്ഷെ ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ താരത്തിനായില്ല .2006 ചാമ്പ്യൻസ് ട്രോഫിയിൽ  നല്ല പ്രകടനം നടത്തിയ തരത്തിൽ നിന്ന് 2007 ലോകകപ്പിൽ ടീം ഏറെ പ്രതീക്ഷിച്ചെങ്കിലും ആ മികവ് ഉണ്ടായില്ല

അതോടെ ടീമിൽ നിന്നും പുറത്തായ താരം ഐസിസി അംഗീകാരം ഇല്ലാതെ നടന്ന ഇന്ത്യൻ ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി.അതോടെ ഇംഗ്ലണ്ട് കൗണ്ടി ടീമിൽ നിന്നും വിലക്ക് ലഭിച്ച താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി 2010 സീസൺ കളിച്ചു. ഒരുപാട് കഴിവുണ്ടായിട്ടും എങ്ങും എത്താതെ പോയ താരങ്ങളുടെ നിരയിൽ ക്ലൂസ്നർ ലൈക് താരം ചേരുമെന്ന് ആരും വിചാരിച്ചുകാണില്ല .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!