ആഗ്രഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ

കഴിവുകളെ നശിപ്പിച്ചവൻ
പൂജ്യനായി തുടക്കം,ഹീറോയായി മടക്കം

ബൗളിംഗ് ലോകത്ത് ഫാസ്റ്റ് ബൗളറുമാർ വിപ്ലവം തീർത്ത ഒരു കാലത്ത് ലെഗ് സ്പിൻ എന്ന കലയെ തന്റെ മാന്ത്രിക വടി കൊണ്ട് തേച്ചുമിനിക്കി ഇതിഹാസ താരമായി മാറിയ താരമാണ് ഷെയിൻ വോൺ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചുകളില്‍ മാത്രം ഫലം കണ്ടിരുന്ന സ്പിന്‍ ബൌളിങ്ങിനെ ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും വേഗമേറിയ പിച്ചുകളിലും വിജയമാക്കി മാറ്റിയതോടെ വോണ്‍ സ്പിന്‍ മാന്ത്രികന്‍ എന്ന പേരും സ്വന്തമാക്കി.

 ലെഗ് സ്പിൻ എന്ന ബൗളിംഗ് ശൈലിയെ എത്രയും ലളിതമാക്കിയത് വോണാണെന്ന് നിസംശയം പറയാം. ഓസ്‌ട്രേലിയുടെ ചരിത്രത്തിൽ പ്രഗത്ഭരായ ലെഗ് സ്പിന്നറും മാരായ ഓഗ്റെലി, ഗ്രിമ്മെറ്റ്, ബെനൗഡ് മുതലായവർ ഉണ്ടായിരുവെങ്കിലും 1990 കളുടെ തുടക്കത്തിൽ രംഗപ്രവേശം ചെയ്ത ലോകോത്തര ബാറ്റ്സ്മാൻമാരെ കറക്കി വീഴ്ത്തിയ ഷെയിൻ ഓസ്ട്രേലിയൻ ടീമിനെ പല ചരിത്ര വിജയങ്ങളിലേക്കും എത്തിച്ചു.

ഇന്ന് ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്ത്തി ക്രിക്കറ്റ് കളത്തിനകത്തും പുറത്തും കാണിച്ച ജാലകവിദ്യകൾ ഉപേക്ഷിച്ച് വോൺ യാത്ര ആയിരിക്കുന്നു. മരണത്തിന് ഏതാനും . മണിക്കൂറുകൾ മുമ്പ് താരം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു “റോഡ് മാർഷ് അന്തരിച്ചെന്ന വാർത്ത ദുഃഖത്തോടെയാണ് കേൾക്കുന്നത്. നമ്മുടെ മഹത്തായ കളിയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. ഒരുപാട് ചെറുപ്പക്കാർക്കും ചെറുപ്പക്കാരികൾക്കും പ്രചോദനമായിരുന്നു. ക്രിക്കറ്റിനെ ആഴ്ത്തിൽ കരുതലോടെ കൊണ്ടുനടന്നയാളായിരുന്നു റോഡ്. ക്രിക്കറ്റിനു വേണ്ടി ഏറെ സമർപ്പിച്ചയാളാണ്; പ്രത്യേകിച്ചും ഓസീസ്, ഇംഗ്ലീഷ് താരങ്ങൾക്കു വേണ്ടി. റോസിനും കുടുംബത്തിനും നിറയെ സ്‌നേഹം. വിട, സുഹൃത്തേ…” .ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പർ റോഡ് മാർഷിന്റെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തിയ അതേ വോണിന്റെ തന്നെ മരണവാർത്ത കേൾക്കേണ്ടിവരുമ്പോൾ ആരാധകർക്ക് അത് സഹിക്കാന്നതിലും അപ്പുറമാണ്.

ടെസ്റ്റ് അരങ്ങേറ്റത്തിനു മുമ്പ് വോണിന് നേടാനായത് വെറും 26 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ മാത്രമായിരുന്നു . അത്തരത്തിൽ ശരാശരി നിലവാരം മാത്രമുള്ള ബൗളറെ ഓസ്ട്രേലിയൻ മാനേജ്മെന്റ് വിശ്വസിച്ചു , നാളുകൾ എടുത്താണ് ആ വിശ്വാസത്തിന് തിരികെ പ്രതിഫലം നല്കാൻ താരത്തിന് സാധിച്ചത്. . ഇന്ത്യക്ക് എതിരെ അരങ്ങേറ്റം കുറിച്ച വോണിന് ആദ്യ കാലങ്ങൾ വൈഷമ്യം നിറഞ്ഞതായിരുന്നു. 1992 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. നിർഭാഗ്യവശാൽ പരമ്പരയിൽ വലിയ സ്വാധീനം ചെലുത്താൻ താരത്തിനായില്ല. അതെ വർഷം ബോക്സിംഗ് ഡേ ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ 7-52 നേടിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു . അതിനു ശേഷമായിരുന്നു മാഞ്ചസ്റ്ററിലെ “നൂറ്റാണ്ടിന്റെ ബോൾ ” ചരിത്രത്തിന്റെ ഭാഗമായത്.

പിന്നീട് 2007ലെ ആഷസ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് വരെ ഓസ്ട്രേലിയന്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്നു വോണ്‍. ഇടക്കാലത്ത് മങ്ങിയ ഫോമിന്‍റെയും വിവാദങ്ങളുടെയും പേരില്‍ ടീമില്‍ നിന്ന് പുറത്തായെങ്കിലും ശക്തമായി മടങ്ങിയെത്തിയ വോണ്‍ ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയാണ് എതിരാളികള്‍ക്ക് മറുപടി നല്‍കിയത്.

1996 ൽ ഒരു വിരൽ ശസ്ത്രക്രിയയും രണ്ട് വർഷത്തിനു ശേഷം ഒരു തോളിൽ ശസ്ത്രക്രിയയും ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നീളം കുറഞ്ഞ വിരലുകൾ കൊണ്ട് ഗെയിമുകൾക്ക് അനുയോജ്യമായ രീതിയിൽ ബുദ്ധിചാതുര്യും കരവിരുതും സാമന്യയിപ്പിച്ചു എതിരാളികൾക്ക് പേടിസ്വപ്നമായി.ഇതിനിടയില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്(1994)‍, ഏകദിന ക്രിക്കറ്റിലെ മികച്ച താരം(2000), നൂറ്റാണ്ടിലെ അഞ്ച് മികച്ച കളിക്കാരുടെ വിസഡന്‍ പട്ടികയില്‍ (2000), മികച്ച ടെസ്റ്റ് താരം(2006) എന്നീ പുരസ്കാരങ്ങളും വോണ്‍ സ്വന്തമാക്കിയിരുന്നു.

കമന്റേറ്ററായും കളി വിശകലനങ്ങളിലൂടെയും ക്രിക്കറ്റിന്റെ മൈതാനത്ത് അവസാന മണിക്കൂർ വരെയും സജീവായിരുന്നു താരം. ക്രിക്കറ്റിൽ മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും വോൺ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്താറുണ്ട്. ഏറ്റവുമൊടുവിൽ യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയിലും വോൺ തന്റെ അഭിപ്രായം പങ്കുവച്ചു. റഷ്യ നടത്തുന്നത് ന്യായീകരിക്കാനാകാത്ത സൈനിക നടപടിയാണെന്നും ലോകം മുഴുവൻ യുക്രൈനൊപ്പമുണ്ടെന്നും വോൺ ട്വീറ്റിൽ കുറിച്ചു. ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാനെ നയിച്ച് കന്നി കിരീടവും സ്വന്തം പേരിലാക്കി. സജീവക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം കമന്ററേറ്ററായും ക്രിക്കറ്റ് ലോകത്ത് അവസാന നിമിഷംവരെയും നിറഞ്ഞുനിന്നു വോൺ.

ഇതിഹസത്തിന് മരണമില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!